ഒന്ന് കൂടി കെട്ടുകൾ ഉറപ്പു വരുത്തി ഞാൻ ആകാശിനെ കണ്ണ് കാണിച്ചു , പുറത്തു നടന്നത് അകത്തുള്ളവർ അറിഞ്ഞിട്ടില്ല ,പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിലിനു അടുത്തെത്തി ,ചാരിക്കിടക്കുന്ന വാതിൽ ഒറ്റ ചവിട്ടിനു തുറന്നു പാഞ്ഞു അകത്തു കയറി …എന്താണ് സംഭവിച്ചതെന്നറിയാതെ നിന്ന സോമരാജന്റെ കരണം നോക്കി രണ്ടെണ്ണം ആദ്യം പൊട്ടിച്ചു ,,വേച്ചു പോയ അയാളുടെ നാഭിയിയിലേക്ക് ആകാശിന്റെ കാലുയരുന്നത് കണ്ടു ഞാൻ നിലത്തു കിടന്നവരിലേക്ക് ശ്രദ്ധ തിരിച്ചു ,,ചെറിയമ്മയിൽ നിന്ന് പിടഞ്ഞു മാറി നിലത്തു എന്തെങ്കിലും ആയുധം പരതുന്ന ജയദേവിന്റെ തലയിൽ തന്നെ ചാടി തൊഴിച്ചു ..ആ ആഘാതത്തിൽ കുറച്ചപ്പുറത്തേക്ക് തെറിച്ചു പോയ അവൻ വീണ്ടുമെഴുന്നേൽക്കാൻ ശ്രമം നടത്തുന്നത് കണ്ടു അവന്റടുത്തേക്ക് കുതിച്ചു ..
”വേണ്ട ….എന്റെ മോനെ കൊല്ലല്ലേ ..”
ചെറിയമ്മ എന്റെ കാലിലേക്ക് വീണു കിടന്നു അലറിവിളിച്ചു ,,കലി മൂത്തു അവരെ തൊഴിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവരങ്ങനെ കാലുകളിൽ വട്ടം പിടിച്ചു കിടന്നതോടെ ഞാൻ പിൻവാങ്ങി ..
സോമൻ വയറും പൊത്തിപ്പിടിച്ചു തറയിലിരുന്നു ആകാശിനെ നോക്കി കൈകൂപ്പി ഇരക്കുകയാണ് ,
”ആകാശ് ,വേണ്ട ഇനി അയാൾ ചത്ത് പോകും ..കഴുവേറി മോനെ എഴുന്നേൽക്കേടാ …”
”മോനെ ….ഒന്നും ചെയ്യരുത് ,അബദ്ധം പറ്റിയതാണ് ”
”ഡാ പന്ന കഴുവേറി നിനക്കെന്റെ അമ്മയെയും പെങ്ങളെയും വേണം അല്ലേടാ , ഇതെന്റെ അച്ഛനറിഞ്ഞാൽ നിന്റെ കുടുംബം പോലും ബാക്കി കാണില്ല അറിയാമോടാ നിനക്ക് ?”
”പറ്റി പോയി ,ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം ….എന്നെ ഒന്നും ചെയ്യരുത് ..”
കാല് പിടിക്കാൻ ആഞ്ഞ അയാളുടെ കഴുത്തിലേക്ക് ഞാൻ കാലമർത്തി ..
”വേണ്ടാ ……”
അയാളുടെ തൊണ്ടയിൽ നിന്നൊരു വികൃതശബ്ദം പുറത്തു വന്നു ..
”അർജുൻ…. ദാ ”
ആകാശ് ചൂണ്ടിയിടത്തേക്ക് നോക്കുമ്പോൾ മുറിയിൽ നടക്കുന്നതെല്ലാം ഒപ്പിയെടുക്കാൻ പാകത്തിൽ രണ്ടു ക്യാമെറകൾ സെറ്റു ചെയ്തു വച്ചിരിക്കുന്നു ..
”അതെടുത്തോ…..നമുക്കവനെ പെട്ടെന്ന് മാറ്റണം ”
”ഇവർ …?”
ചെറിയമ്മ ജയനെ താങ്ങിപ്പിടിച്ചു ചാരിയിരുത്തി തലയിലും മറ്റും തടവി കൊടുക്കുകയാണ് ,,ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവർ ദയനീയമായി എന്നെ നോക്കി കൈകൂപ്പി ….
”ഇപ്പൊ ഇവനെയും കൊണ്ട് പൊയ്ക്കോ , എനിക്കവനെ കൊണ്ട് കുറച്ചു പണിയുണ്ട് ,അത് കഴിഞ്ഞു വരുമ്പോൾ രണ്ടും സ്വാമിവീട്ടിൽ കാണണം ,”
അവർ പേടിയോടെ തലയാട്ടി …
”നടക്കേടോ ..”