ആകാശ് സോമനെ വലിച്ചു പൊക്കി ….നല്ല പോലെ ആകാശ് കൊടുത്തിട്ടുണ്ട് ,നടക്കാൻ കഴിയാതെ അയാൾ ഒന്ന് രണ്ടു തവണ വേച്ചു പോകുന്നത് കണ്ടു …
വൈത്തിയെ പൊക്കിയെടുക്കാൻ സോമനെയും കൂട്ടി , നല്ല ഭാരമുണ്ട് നാറിക്ക് ..ഒരു കണക്കിന് ചുമന്നു സ്വാമി വീടിനു അടുത്തെത്തിച്ചു ….
”ഞാൻ ?..”
”സോമൻ സാറ് തല്ക്കാലം പൊയ്ക്കോ ….പിന്നെ ഇവിടെ നടന്നതൊന്നും മറ്റാരുമറിയരുത് ,അച്ഛനെ അറിയാമല്ലോ ,മാത്രമല്ല നീയൊക്കെ കാണിച്ചു കൂട്ടിയത് മൊത്തം ഈ ക്യാമെറയിലുണ്ട് ”
”ഇല്ല ,എന്റെ മക്കളാണേ സത്യം …ഞാനിനി ഒന്നിനും നിൽക്കില്ല , ”
”അതൊക്കെ അവിടെ നിൽക്കട്ടെ ,നാളെ ഞാൻ തന്നെ വിശദമായി വീട്ടിൽ വന്നു കാണുന്നുണ്ട് ,”
”മോനെ ഞാൻ കാലു പിടിക്കാം ,,ഇത്തവണ മാപ്പാക്കണം ..”
”മാപ്പ് …….എന്റെ തറവാട്ടിൽ കയറി ഇതൊക്കെ കാണിച്ചതിന് മാപ്പു അല്ലെ …. ,ആദ്യം ഇവനെയൊന്നു കൈകാര്യം ചെയ്യട്ടെ ,എന്നിട്ടാലോചിക്കാം അക്കാര്യം .പൊയ്ക്കോ………….. ഇനി അനുവാദമില്ലാതെ ഈ തറവാട്ടു വളപ്പിൽ നിന്നെ കണ്ടു പോകരുത് ”
”എന്റെ ഷർട്ട് ….”
”ഈ കോലത്തിൽ പോയാൽ മതി …..ശരിക്ക് പറഞ്ഞാൽ തുണിയില്ലാതെ വിടേണ്ടതാ ,നിന്നെ പോലൊരുത്തൻ എന്റെ തറവാട്ടിൽ കയറി പെണ്ണ് പിടിക്കാൻ വന്നെന്നു നാലാൾ അറിയേണ്ടല്ലോന്ന് കരുതിയാ …”
ഒന്ന് രണ്ടു മിനിറ്റ് സംശയിച്ചു നിന്ന ശേഷം അയാൾ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു ,
”ഇവനെ എന്ത് ചെയ്യണം ..”
”തല്ക്കാലം തലയിൽ കുറച്ചു വെള്ളമൊഴിക്ക് ,ചത്ത് പോകേണ്ട ..”
പുറത്തു പൈപ്പിൽ നിന്ന് രണ്ടു മൂന്നു തവണ ബക്കറ്റിൽ കുറച്ചു വെള്ളമെടുത്തു അവന്റെ ദേഹത്ത് ഒഴിച്ചതോടെ ഒന്ന് ഞെരങ്ങി അവൻ കണ്ണ് തുറന്നു ..ഒന്ന് രണ്ടു നിമിഷം വേണ്ടി വന്നു അവസ്ഥകൾ മനസ്സിലാക്കാൻ .
”ഡാ …തായോളി ,,നീയരോടാ കളിച്ചതെന്നറിയുമോ ,, അഴിച്ചു വിടെടാ പൂണ്ടച്ചി മോനെ ..”
അവൻ കിടന്നലറി ,ആകാശ് ബലമായി അവന്റെ വായിലേക്ക് അവിടെ കിടന്ന പഴയ തുണിയെടുത്തു തിരുകി കയറ്റി …കെട്ടു പൊട്ടിക്കാൻ അവൻ കിടന്നു ഞെരിപൊരി കൊള്ളവേ ഒരു വാഹനത്തിന്റെ വെളിച്ചം ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു …
ഇൻഡിക്കയിൽ നിന്ന് സ്മിതയും ബാലേട്ടനും ഇറങ്ങി അടുത്തേക്ക് വന്നു ..അവരെ കണ്ടതും വൈത്തിയുടെ പിടച്ചിൽ കൂടി ,ഒരു വേള അവൻ ആ കെട്ടുകൾ പൊട്ടിക്കുമോ എന്ന് പോലും സംശയിച്ചു പോയി ..