”സ്മിത …വേണ്ട ..”
തൊഴിക്കാൻ കാലുയർത്തിയ സ്മിതയെ ബാലേട്ടൻ തടഞ്ഞു ,
”അർജുൻ ,നമുക്കിവനെ പെട്ടെന്ന് മാറ്റണം ,….ബാക്കിയൊക്കെ അവിടുന്നാകാം .”
”ചതുപ്പിലേക്ക് കൊണ്ട് പോയാലോ ..?”
”വേണ്ട , അവിടേക്കുള്ള പോക്ക് വരവ് ആളുകൾ ശ്രദ്ധിക്കും ..”
”വാസുകിയുടെ അടുത്തേക്ക് കൊണ്ട് പോയാലോ ”
”അവർ വരാൻ വൈകും ,അത് വരെ സേഫായി വയ്ക്കാൻ ഒരിടം കണ്ടെത്തണം .കൂടുതൽ ദൂരം ഇവനെയും കൊണ്ട് യാത്ര ചെയ്യുന്നതും റിസ്‌ക്കാണ് …. ”
”എങ്കിൽ ,ഞങ്ങളുടെ തോട്ടത്തിലേക്ക് പോയാലോ ,പുഴക്കരയിൽ ഇവനെ കൊണ്ടിടാൻ പറ്റിയ സ്ഥലമുണ്ട് …”
നേരത്തെ അമ്മയോടൊപ്പം പോയപ്പോൾ പുതുതായി പണിതിട്ടിരിക്കുന്ന ഹട്ടുകളിൽ ഒന്നിൽ കണ്ണുടക്കിയതാണ് ,പുഴയോട് ചേർന്നാണ് അത് നിർമ്മിച്ചിരിക്കുന്നത് ,മാത്രമല്ല ഒന്ന് രണ്ടു ദിവസത്തേക്ക് പണിക്കാരി പെണ്ണുങ്ങളെ പേടിക്കുകയും വേണ്ട ..
ഇൻഡിക്ക അവിടെയിടാൻ പറഞ്ഞു ഞാൻ പോയി വീട്ടിലെ പഴയ കാർ എടുത്തു വന്നു ,,,ഒരു പഴയ പുതപ്പിൽ തലയൊഴികെ അവന്റെ ശരീരം മൊത്തം പൊതിഞ്ഞു അതിലേക്കെടുത്തിട്ടു ,ശത്രുവിന്റെ കയ്യിൽ പെട്ടിട്ടും പുലിയെ പോലെ ചീറുന്ന വൈത്തിയെയും കൊണ്ട് ഞങ്ങൾ തോട്ടത്തിലേക്കുള്ള മണ്ണ് റോഡ് ലക്ഷ്യമാക്കി വണ്ടിയോടിച്ചു ..
[continue]