ആ സമയത്തു മുഴുവനും ആ പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ റംലത്തും ഡിക്സനും കൂട്ടരും നിലത്തു ഇരിക്കുന്നു…അൽപ സമയത്തിന് ശേഷം വനിതാ പോലീസ് വന്നു എന്നെയും വിളിച്ചു കൊണ്ടുപോകുന്നു…. ആ റൂമിലേക്ക് കേറിയപ്പോൾ ആകെ മൊത്തം ഇരുട്ടായിരുന്നു…. ആ റൂമിന്റെ നടുവിൽ ഒരു മഞ്ഞ വെളിച്ചം കാണുന്നു…
ആ വെളിച്ചം പതിയുന്ന ഭാഗത്തു രണ്ടു ഒഴിഞ്ഞ കസേരകൾ കാണുന്നു…. എന്നെ വിളിച്ചു കൊണ്ടുപോയ ആ വനിതാ പോലീസ് ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കാൻ പറയുന്നു “”എന്നിട്ടെന്നോട് മേഡം പെട്ടന്ന് വരുമെന്നും പറഞ്ഞു അവിടെ നിന്ന് പോകുന്നു “””…
ഞാനപ്പോൾ ആ ഇരുട്ട നിറഞ്ഞ മുറിയിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കുന്നു…. എന്നെ വിളിച്ചു കൊണ്ടുപോയ ആ വനിതാ പോലീസും അവിടെ നിന്ന് പോകുന്നു ….കുറച്ചു നേരം കസേരയിൽ ഇരുന്നിട്ടും അവിടേക്കു ആരും വരുന്നത് കാണുന്നില്ല….
ശ്രീതുവിനെ ആണേൽ അവിടെ എവിടെയും കാണുന്നില്ല… എന്റെ മനസ്സിൽ എന്തൊക്കെയോ ടെൻഷൻ അടിഞ്ഞു കൂടാൻ തുടങ്ങി…. ആ ടെൻഷൻ എന്റെ കണ്ണിലേക്കും ഓടിവരുവാൻ തുടങ്ങി….
വല്ലാത്ത വേഗത്തിൽ ഹൃദയം മിടിക്കുന്നതായി എനിക്ക് തോന്നി…. എന്റെ ശരീരത്തെയും മനസ്സിനെയും എന്തോ ഒരു പേടി കീഴടക്കാൻ തുടങ്ങി…. ആ സമയത്തേക്കു അവിടേക്കു ഒരു സ്ത്രീ വരുന്നു … ഒരു ഉയർന്ന ഉദ്യോഗസ്ഥആയിരുന്ന ആ സ്ത്രീയുടെ പേര് സന്ധ്യ കുരുവിളഎന്നാണ് ……. അവർ വന്നു എനിക്കഭിമുഖമായ കസേരയിൽ കാലിന്മേൽ കാലു കേറ്റി വെച്ചു കൈകെട്ടി ഇരിക്കുന്നു…..
എന്നിട്ടവർ എന്നോട് :മിസ്റ്റർ ദിലീപ്,,,, താങ്കൾക്കു എത്ര നാളായി റംലത്തിനെ അറിയാം?
മറുപടിയായി ഞാൻ :നാലഞ്ചു മാസമായിട്ട്
ആ മേഡം :ഹ്മം !!!എങ്ങനെയാ അവരുമായി പരിചയം?
ഞാനപ്പോൾ :വൈഫ് വഴിയാണ് അറിയുന്നത്,,, എന്താ മേഡം,, എന്തേലും പ്രശ്നം !!!
ആ സമയത്തെ എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടും അപ്രതീക്ഷിതമായുള്ള എന്റെയാ ചോദ്യം കേട്ടിട്ടും അവർ :അപ്പൊ ദിലീപിനറിയാം അവരൊരു കുഴപ്പക്കാരിയാണെന്നു
അത് കേട്ടപ്പോൾ ഒന്നു തപ്പിത്തടഞ്ഞു,,, തലയിൽ ചൊറിഞ്ഞു കൊണ്ട് ഞാൻ :അങ്ങനല്ല മേഡം,,,,അവരുടെ പെരുമാറ്റരീതികൾ,,,,,,
അപ്പോളത്തെ എന്റെ വാക്കുകൾ മുഴുവനാക്കും മുന്നേ അവർ :അവരുടെ പെരുമാറ്റരീതികളാണോ കുഴപ്പം !അതോ നിങ്ങടേതോ !ഞാനവിടെ വന്നപ്പോൾ കണ്ടതോ അപ്പോൾ?
അവരങ്ങനെ പറഞ്ഞപ്പോൾ തല കുനിച്ചിരിക്കുന്നു ഞാൻ…..