അത് പലതരത്തിലൂടെ എന്നിലേക്കു ആഴ്ന്നിറങ്ങി എന്നെകൊണ്ട് തന്നെ പറയിപ്പിച്ചു….. കുറച്ചു നേരത്തോളം ഇതുപോലെ ഓരോന്നോരോന്നു ചോദിച്ചു ഡോക്ടർ എന്നിൽ നിന്ന് എല്ലാ കാര്യങ്ങളും മനസിലാക്കിയെടുത്തു……
എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിനൊരാശ്വാസം ഉണ്ടല്ലേ എന്നദ്ദേഹം ചോദിച്ചു.. ഞാനതിനു അതെ എന്ന് തലയാട്ടി… എനിക്ക് പിന്നെ ഒരു ഗ്ലാസ് തണുത്ത വെള്ളം തന്നു അദ്ദേഹം….
അത് കുടിച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് പുറത്തു പോയിരിക്കാൻ പറഞ്ഞു….പിന്നീട് ശ്രീതുവിനെ വിളിപ്പിച്ചു,,,
അവളപ്പോൾ അകത്തുകയറി വാതിലടച്ചു ….ഞാനപ്പോൾ പുറത്തിരുന്ന കസേരയിൽ ഇരുന്നു കുറച്ചു നേരം മയങ്ങി… അല്പം കഴിഞ്ഞപ്പോൾ ശ്രീതു വന്നു എന്നെ തട്ടി വിളിച്ചു,, എന്നിട്ട് ഡോക്ടർ ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു …… ഞാനപ്പോൾ അവൾക്കു പുറകെ ഡോക്ടറുടെ അടുത്തേക് വീണ്ടും ചെന്നു….
ഡോക്ടർ ഞങ്ങളോട് രണ്ടാളോടും വീണ്ടും മുന്നിലെ കസേരയിൽ ഇരിക്കാൻ പറയുന്നു.. ഞങ്ങളത് പോലെ അവിടെ ഇരിക്കുന്നു..
ഡോക്ടർ :നിങ്ങളെ പോലെ രണ്ടു ഭാര്യാഭർത്താക്കന്മാർ ആദ്യമായിട്ടാണ് എന്റെ മുന്നിൽ വരുന്നത്
അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും പരസ്പരം അതിശയത്തോടെ നോക്കുന്നു,, എന്നിട്ട് ഡോക്ടറോട് ഞാൻ :അതെന്താ ഡോക്ടർ? അങ്ങനെ പറഞ്ഞത് !!
അന്നേരം ഡോക്ടറൊന്നു ചിരിച്ചു കൊണ്ട് :ഛെ ഛെ,,, ഞാനുദ്ദേശിച്ചത്,,, നിങ്ങളെ പോലെ ഇത്രേ സ്നേഹിക്കുന്ന രണ്ടു ഭാര്യാഭര്ത്താക്കന്മാര് ആദ്യായിട്ടാണെന്നാ,,, സാദാരണ ഇവിടെ വരാറ് ഏതാണ്ട് തമ്മിൽ തല്ലുകൂടി വേര്പിരിയാനായി നിൽക്കുന്നൊരാ,,,,അതുകൊണ്ട് തന്നെ കൂടുതലും ഒരാള് മറ്റൊരാളെ കുററപ്പെടുത്തുന്നതാ കൂടുതലും കേൾക്കാര്,,,, ഒരാള് മറ്റൊരാളുടെ കഴിവുകേടാണ് ചൂണ്ടിക്കാട്ടാറു,,, ഇവിടെ നിങ്ങള് രണ്ടാളും പരസ്പരം മറ്റേയാളോട് മാപ്പുപറയുന്ന പോലെയാണ് സംസാരിച്ചത്
അത് കേട്ടപ്പോൾ ഞാനൊന്നു പുഞ്ചിരിക്കുന്നു…
എന്നിട്ട് ഡോക്ടർ :ഞാനിവിടെ നിങ്ങളോട് പറയുന്നത്”” ഇവിടെ മരുന്നിനേക്കാൾ കൂടുതൽ മനസ്സുകൊണ്ടുള്ള ട്രീറ്റ്മെന്റാണ് നിങ്ങൾക്കു വേണ്ടത്”” അതിനു ഞാൻ മാത്രം വിചാരിച്ചാൽ പോരാ,,, നിങ്ങള് രണ്ടാളും കൂടി വിചാരിക്കണം
ഞാനപ്പോൾ ഡോക്ടറോട് :അപ്പോൾ മെഡിസിന്റെ ആവശ്യമില്ലേ ഡോക്ടർ?
ഡോക്ടർ :സീ മിസ്റ്റർ ദിലീപ്,, മെഡിസിൻ വേണ്ടാന്നല്ല ഞാനുദ്ദേശിച്ചത്,,, പക്ഷെ മെഡിസിൻ കൊണ്ടുള്ള ട്രീറ്റ്മെന്റിനാക്കളും കൂടുതലും യോഗ,,, മെഡിറ്റേഷൻ ഇവയാണ് ആവശ്യം,,, അതുകൊണ്ട് തന്നെ അതിനൊക്കെ വേണ്ടി നിങ്ങള് രണ്ടാളും സ്വയം ഒരുങ്ങണം