ഞാനിതും പറഞ്ഞു അവളുടെ കണ്ണിലേക്കു നോക്കിയിരുന്നു….. അവളാണേൽ പേടിച്ചു വിറച്ചു ദയനീയമായി എന്റെ കണ്ണിലേക്കു നോക്കിയും…… ആ സമയത്തു പെട്ടെന്നെന്റെ ഫോൺ റിങ് ചെയ്യുന്നു…..മൊബൈൽ സ്ക്രീൻ നോക്കിയപ്പോൾ സനൂപ്….. അത് കണ്ടപ്പോൾ ഞങ്ങൾക്കിരുവർക്കും മനസ്സിനുള്ളിൽ എന്തോ ഒരാശ്വാസം കിട്ടിയപോലെ….. മൊബൈൽ സ്ക്രീനിലെ റിങിങ് ടൈമിലെ പച്ച അമർത്തികൊണ്ട്,,, ഞാനാ ഫോണിന്റെ ലൗഡ് സ്‌പീക്കർ ഓൺ ആക്കുന്നു….
ഫോണിലൂടെ :ഡാ ദിലീ,,,, ഞാൻ ദാ അങ്ങോട്ട് വന്നുകൊണ്ടിരിക്കാണ്,,,, ഞാൻ നിങ്ങടെ കാര്യം വനിതാ സെല്ലിലും വിളിച്ചു പറഞ്ഞിട്ടുണ്ട്,,,,, ഞാൻ പറയുന്ന നമ്പറൊന്നു വേഗം നോട്ട് ചെയ്യ്അ
തുകേട്ടു ഞാനവനോട് “””ആാാാാ “””എന്ന് പറയുന്നു
ഈ വേളയിൽ ഞങ്ങടെ ബെഡ്റൂമിന്റെ വാതിൽ തള്ളി തുറക്കാൻ നോക്കുന്ന ശബ്ദം കേൾക്കുന്നു….. അത് കേട്ടു ഞാനും ശ്രീതുവും പേടിച്ചു അങ്ങോട്ടു നോക്കുന്നു……
ഞങ്ങളുടെ നിശബ്ദത കേട്ടിട്ട് ഫോണിലെ സ്പീക്കറിൽ നിന്ന് : എന്തടാ ദിലീ,,,എന്താ ഉണ്ടായേ
ഞാനപ്പോൾ :അവര് ദേ വാതിലു തല്ലിപൊളിക്കാൻ നോക്കുന്നു,,, നീ കേട്ടില്ലെടാ ശബ്ദം
ഫോണിൽ നിന്ന് :ഡാ നീയൊന്നു പേടിക്കാണ്ടിരിക്ക്,, ഞാൻ ദാ അവിടെത്താറായി,, നീയാദ്യം ഞാൻ പറയണ ന്ബര് നോട്ടിതേ,,, വനിതാ സെല്ലിന്റെ നബ്‌റാ,,,, അവരും പുറപ്പെട്ടിട്ടുണ്ട്,,, അവളോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്,,,, വീട്ടിലേക്കെത്താൻ വഴിയൊന്നു അവർക്കു പറഞ്ഞു കൊടുക്കേണ്ടി വരും
അവനങ്ങനെ പറഞ്ഞപ്പോൾ ശ്രീതു ഒന്ന് ധൈര്യം വീണ്ടെടുത്തപോലെ അവനോട് :സനൂപേട്ടൻ ന്ബര് പറഞ്ഞോ,,, ഞാൻ നോട്ടിതോളാം
അന്നേരവും ആ വാതില് തട്ടി തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേൾക്കുന്നു…..
ഫോണിലൂടെ സനൂപിന്റെ ശബ്ദം :9846xxxxxx,,,,
ശ്രീതു വേഗത്തിൽ ആ നബർ അവളുടെ മൊബൈലിൽ സേവ് ചെയ്യുന്നു….. എന്നിട്ട് ആ നബറിലേക്കു വിളിക്കുന്നു…അവൾ വിളിച്ചു കാര്യങ്ങൾ കുറച്ചുറക്കെ വിളിച്ചു പറയുന്നു,,, അകത്തുള്ളവർ കേൾക്കാൻ പാകത്തിൽ….അന്നേരം ഞങ്ങടെ ബെഡ്റൂമിന്റെ വാതിൽ തള്ളി തള്ളി തുറക്കാറാവുന്ന സ്ഥിതിയിലേക്ക് വരുന്നു…..പെട്ടന്ന് വാതിലിന്റെ ഓടാമ്പല ഇളകാൻ തുടങ്ങുമ്പോൾ ഞാൻ പോയി വാതിലിൽ പുറം തിരിഞ്ഞു ചാരി നിൽക്കുന്നു….