ചേച്ചിയുടെ ഈ അധികാരം പറച്ചില്‍ എനിക്ക് വല്ലാത്ത സണ്ടോഷമുണ്ടാക്കി
എന്താടാ ഇളിചോണ്ട് നിക്കണേ ഇങ്ങുതാ
കൈയില്‍ നിന്നും കവര്‍ പിടിച്ചു വാങ്ങി നോക്കി
അപ്പൊ നിന്റെ അമ്മ പറയുന്ന ശെരിയാ ചെക്കന് വീട്ടുകാര്യങ്ങള്‍ നോക്കനറിയാം
ഈ പെണ്ണ് വീട്ടുകാരി ആയി ഉണ്ടേല്‍ എന്തും ഞാന്‍ ചെയ്യും ഞാന്‍ മനസ്സില്‍ പറഞ്ഞു
ഞാന്‍ കുളിച്ചു സുന്ദരനായി വന്നപ്പോഴെക്ക് ചേച്ചി അടുക്കളയില്‍ കയറിയിരുന്നു ഞാന്‍ നേരെ അടുക്കളയിലേക്കു ചെന്നു.
നമുക്ക് നല്ലൊരു വീട് നോക്കാം ചേച്ചി ഈ അടുക്കളയില്‍ നിന്നുതിരിയാനുള്ള സ്ഥലം പോലുമില്ല
ചേച്ചി ആശ്ചര്യത്തോടെ എന്നെ തിരിഞ്ഞു നോക്കി
ആഹാ അപ്പൊ ഞാനെന്നും നിന്റെകൂടെ താമസിക്കനനെന്നാണോ
എന്താ താമസിച്ചാല്‍
അയ്യെടാ ഒരു ആഴ്ച താമസിച്ചു പോകാമെന്നാ കരുതിയെ
എന്റെ മുഖത്തു നിരാശ കണ്ടാവും ചേച്ചി പറഞ്ഞു
എന്താടാ
ഞാനിങ്ങനെ നിന്റെകൂടെ താമസിച്ചാല്‍ ഇവിടെ ഉള്ള നാട്ടുകാര്‍ പോട്ടെ മലയാളികളായ ഒരുപാട് പേര്‍ ഉണ്ട് അവരൊക്കെ പലതും പറഞ്ഞു പരത്തും
അത് നിന്റെ ഭാവിക്കുതന്നെ ദോഷമാകും
ഞാന്‍ ചേച്ചിയെ നോക്കി
എന്റെ കണ്ണ് നിറഞ്ഞിരുന്നു
ചേച്ചി അടുത്തുവന്നു കുനിഞ്ഞ മുഖം പിടിച്ചുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
ഡാ ഞാന്‍ ഇവിടെ ഇങ്ങനെ താമസിക്കുന്നത് ശെരിയല്ല
എന്റെ മനസ്സില്‍ സങ്കടവും നിരാശയും പറഞ്ഞരിയികാനാകാത്ത എന്തോ വികാരവും കുമിഞ്ഞു കൂടി
ഞാന്‍ ചേച്ചിയുടെ കൈകള്‍ പിടിച്ചു എന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു
ചേച്ചി എനിക്ക് ചേച്ചിയെ ഇഷ്ടാണ് എനിക്ക് വേണം ഈ ചേച്ചിയെ എന്റെ സ്വന്തമായി ഇനിയുള്ള ജീവിതത്ത്തില്‍