ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]

Posted by

ഞാൻ അന്നത്തെ ദിവസം പിന്നെ അവിടെ ഒക്കെ ബൈക്കിൽ കണ്ടു .
വൈകിട്ട് ഞാൻ വന്നപ്പോൾ ഫുഡ് കണ്ടു . ഞാൻ തുറന്നു നോക്കി . ചപ്പാത്തിയും ചിക്കൻ കറിയും . അകെ ഒരു പീസ് മാത്രം . അതല്ല ഒരു വളിച്ച മണം .
എനിക്ക് ദേഷ്യം വന്നു ഞാൻ ഫുഡ് എടുത്തു കൊണ്ട് നേരെ പള്ളിയിൽ പോയി
ഫാദർ നെ വിളിച്ചു അച്ഛാ എന്താ ഉദ്ദേശം
ഫാദർ : എന്തുപറ്റി ഡോകട്ർ
ഞാൻ : ഇതാണ് ഇന്ന് എനിക്ക് കൊണ്ടുവന്ന ഭക്ഷണം . മൂന്ന് ചപ്പാത്തിയും വളിച്ച കറിയും . ഞാൻ എന്താ പട്ടിയോ മറ്റോ ആണോ ഇത് തിന്നാൻ .
എനിക്ക് നിർത്തിയിട്ടു പോകാൻ അറിയാഞ്ഞിട്ടല്ല .
ഫാദർ : അയ്യോ ഡോകടറെ ഞാൻ ആ വര്ഗീസ് ഇന്ന് ഡോകട്ർ ക്കു ചിക്കൻ എന്നുപറഞ്ഞു എന്റെ കൈയിൽ നിന്ന് ഒരു ചിക്കന്റെ ക്യാഷ് വാങ്ങി കൊണ്ട് ആണ് പോയത് . അവൻ ഈ നാറിയ പണി കാണിക്കും എന്ന് വിചാരിച്ചില്ല . ഇത് ഇന്ന് രാവിലത്തെ ഇവിടുത്ത ഫുഡ് ആയിരുന്നു .
ഞാൻ : നിങ്ങൾ പറഞ്ഞതാണ് എനിക്ക് ഫുഡ്, താമസം ശരിയാക്കാം എന്ന് . എന്നിട്ടോ ആ റീത്ത ചേച്ചി ഒരു ദിവസം വന്നു എന്റെ വീട് വൃത്തി ആക്കി പിന്നെ ഒറ്റ ഒരുത്തൻ തിരിഞ്ഞു നോക്കിയിട്ടില്ല .
ഫാദർ : ദേഷ്യത്തോടെ വര്ഗീസിനെ വിളിച്ചു
വര്ഗീസിന് ഞാൻ ദേഷ്യം പിടിച്ചു നില്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ല എന്ന് തോന്നി .
ഫാദർ : വര്ഗീസ്സേ നമ്മുടെ ഇവിടെ വന്ന ഡോകട്ർക്കു പഴയ ഭക്ഷണം ആണോ കൊടുക്കേണ്ടത്
വര്ഗീസ്സ് : അച്ചോ ഏലിയാമ്മക്ക് സുഖം ഇല്ലാതെ ആയി അച്ചോ അപ്പോൾ ഞാൻ പെട്ടെന്നു കൊടുത്തതാണ്
ഫാദർ : നീ എന്റെ കൈയിൽ നിന്ന് വാങ്ങിയ ക്യാഷ് കൊണ്ട് ഹോട്ടൽ പോയി ഫുഡ് വാങ്ങി കൊടുത്തുകൂടെ
വര്ഗീസ് : പെട്ടെന്നു ഞാൻ അത് ഓർത്തില്ല
ഞാൻ : തന്റെ വീട്ടിൽ ഫുഡ് വച്ചില്ലേ
വര്ഗീസ് : ഒന്നും മിണ്ടിയില്ല
ഫാദർ : സർ വന്നിട്ട് ഇത് വരെ അവിടെ ഒന്ന് വൃത്തി ആക്കിയില്ല എന്ന് സർ പറഞ്ഞു
വര്ഗീസ് : അത് ഏലിയാമ്മ കിടപ്പാണ് അച്ചോ
ഫാദർ : നീ അവൾ ചെയ്യും എന്ന് പറഞ്ഞു അല്ലേ , അവൾക്കു കെയർടേക്കർ ജോലിയും മാസം 2000 രൂപയും തന്നത് .
ഞാൻ : അച്ചോ അവരെ കൊണ്ട് ഈ പണി പറ്റില്ല . വേറെ ആളെ വെക്കണം .
വര്ഗീസ് : അത് ഡോകട്ർ അല്ല പള്ളിയാ തീരുമാനിക്കുന്നത്
ഫാദർ : നീ വാങ്ങിയ ക്യാഷ് തിരിച്ചു കൊണ്ട് വാ . ഞാൻ വേറെ ആളെ നിയമിക്കുക ആണ് .
വര്ഗീസ് എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി പോയി .
ഞാൻ : അച്ഛാ റീത്തയുടെ വീട് അവിടെ അല്ലേ . അവരെ നിർത്തി കൂടെ .
ഫാദർ : അത് പറ്റില്ല ഡോക്ടറെ അവര് പള്ളിയും ആയി എന്തോ കേസ് നടക്കുന്നുണ്ട് . പെട്ടെന്ന് ഒരു ആവശ്യം ആയതു കൊണ്ട ആണ് അവരെ ഏല്പിച്ചത് .
ഞാൻ : അച്ചോ അവര് അന്ന് വന്നു എല്ലു മുറിയെ പണി എടുത്തു( ഹി ഹി ) നല്ല ഫുഡും ആയിരുന്നു , ഫാദർ പറ്റുമെങ്കിൽ അവരെ തന്നെ നിയമിക്കു .
ഫാദർ : എന്നാൽ അങ്ങനെ ചെയാം . പക്ഷെ പള്ളി യിൽ നിന്ന് ചോദിച്ചാൽ ഡോകട്ർ നിയമിച്ചു എന്നെ പറയാൻ പാടു . ക്യാഷ് ഞാൻ കൊടുത്തോളം .
ഞാൻ : സന്തോഷത്തോടെ ഓക്കേ

Leave a Reply

Your email address will not be published. Required fields are marked *