ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

അങ്ങനെ കൂറേ കഴിഞ്ഞപ്പോൾ എല്ലാവരും സ്വതന്ത്ര ചർച്ചുകൾ തുടങ്ങി . ഇവിടെ മുഴുവൻ അങ്ങനെ ആയി . എന്റെ കെട്ടിയവൻ തോമസ് ചേട്ടനും അത് ചെയ്തു ; ഒരു ചർച്ച് തുടങ്ങി. അതിന്റെ ഉപദേശി എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി . അങ്ങനെ പുള്ളിയുടെ കുടുംബം ആയ ഞങ്ങൾ അതിൽ ആയി . അപ്പോൾ പള്ളിക്കാർക് സഹിക്കുമോ . അവര് കൊടുത്ത പറമ്പിൽ കിടന്നു അവർക്കു എതിരെ പ്രവർത്തിക്കുമ്പോൾ . അവർ ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു ഞാൻ എല്ലാവരുടെയും കാല് പിടിച്ചു . ഞാൻ എന്റെ 30 ദിവസം പോലും പ്രായമാവാത്ത മകനെയും , തളർന്നു കിടക്കുന്ന അമ്മായി അപ്പനെയും പിന്നെ വയസായ അമ്മായി അമ്മയെയും കൊണ്ട് എങ്ങോട്ടു പോകും . തോമസ് ഇച്ചായൻനു ഇതൊന്നും കുഴപ്പം ഇല്ല . അയാൾ രാവിൽ സൈക്കിൾ എടുത്തു റോഡിൽ ഉപദേശം പ്രസ്ന്ഗിക്കാൻ പോകും . ഞാനും അമ്മായിയമ്മയും കൂലി പണി എടുത്തും, കൃഷി ചെയുന്നത് കൊണ്ടാണ് കുടുംബം കഴിഞ്ഞത്. പള്ളിക്കാർ ഒരു ദിവസം ആളെ വിട്ടു ഞങ്ങളെ ഇറക്കി വിടാൻ . ഞാൻ ഗതി കെട്ടു . കോടതിയിൽ പോയി സൗജന്യം ആയി വാദിക്കുന്ന ഒരു സൊസൈറ്റിയുടെ സഹായത്തോടെ കേസ് കൊടുത്തു . ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട് . എന്തായാലും ഇറങ്ങേണ്ടി വരും . അതോടെ ഈ കരകാര് മുഴുവൻ ഞങ്ങളുടെ എതിരായി . കൂലി പണി പോലും കിട്ടാതെ ആയി .

ഞാൻ : അപ്പോൾ നിന്റെ കെട്ടിയവൻ തോമസ്സോ
റീത്ത : അയാളുടെ ഉപദേശം എന്ന് വെച്ചാൽ എല്ലാ രോഗവും ദൈവം മാറ്റും , അത് വരെ റപ്പായി ചേട്ടന് ഒരു വൈദ്യൻ വീട്ടിൽ വന്നു ഉഴിയുമായിരുന്നു . അയാളുടെ പുതിയ വിശ്വാസം തുടങ്ങിയപ്പോൾ അയാൾ അതും നിർത്തിച്ചു . എല്ലാ ദിവസവും തലക്കു നിന്ന് പ്രാർത്ഥന മാത്രം ആയി . ഇതൊക്കെ ഞാൻ സഹിച്ചു പക്ഷെ എൻ്റെ മകന് ഒരു കുത്തി വെപ്പ് പോലും ചെയ്യിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല . അവനു ഒരു വയസു ആയപ്പോൾ ഒരു പനിയും ചുമയും വന്നു അത് കഴിഞ്ഞു അവന്റെ കാലുകൾ രണ്ടും തളർന്നു പോയി . ഞാൻ എന്റെ മകനെയും എടുത്തു ഓടി ഡോക്ടർമാരെ കാണാൻ . എല്ലാവരും പറഞ്ഞു പോളിയോ ആണ് . ചികിത്സ ഒന്നും ഇല്ല . വാക്‌സിനേഷൻ മാത്രം ഉള്ളു എന്ന് . ഇത്ര ഒക്കെ ആയിട്ടും തോമസ് വീണ്ടും ഉപദേശം ആയിരുന്നു . അയാൾ പറയാൻ തുടങ്ങി എന്റെ പാപങ്ങൾക്ക് ദൈവം ശിക്ഷ തരിക ആണ് എന്ന് . കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയാൾ സൈക്കിൾ നിന്ന് വീണു കാല് ഒടിഞ്ഞു .അപ്പോൾ അയാൾ ഉഴുചില്ലുകാരനെ വീട്ടിൽ വരുത്തി തിരുമ്പിക്കാൻ തുടങ്ങി . സ്വന്തം കാര്യം ആവുമ്പോൾ വിശ്വാസം ഒന്നും വേണ്ടലോ . ഇത് നാട്ടിൽ മൊത്തം പാട്ടായി അതോടെ തോമസ് ഉപദേശി എന്ന് കേൾക്കുന്നത് ഒരു കളി ആയി തുടങ്ങി . അവസാനം അയാൾ നാട് വിട്ടു.ആരൊക്കെയോ പറഞ്ഞു കേട്ട് അയാൾക്കു ഇപോൾ വേറെ ഭാര്യയും ഒക്കെ ഉണ്ട് എന്ന് .

ഞാൻ : തോമസിനെ പിന്നെ റീത്ത കണ്ടിട്ടില്ലേ .

Leave a Reply

Your email address will not be published. Required fields are marked *