കളിചെപ്പുകൾ
Kalicheppukal | Author : Vampire
ഞാൻ ശ്രീജേഷ് എല്ലാവരും ‘ശ്രീ’ എന്ന് വിളിക്കും….
ഞാനൊരു എം.ടെക് സ്റ്റുഡന്റ് ആണ്.
ഇന്ന് ഞങ്ങളുടെ കോളേജ് ഡേ ആയത്കൊണ്ട് ഞങ്ങളും ഞങ്ങളുടേതായ കലാപരിപാടി നേരത്തെ തന്നെ തുടങ്ങിയിരിന്നു…..
കോളേജിനപ്പറുത്തുള്ള രമേട്ടന്റെ പെട്ടികടയുടെ പുറകുവശം…ഇതാണ് ഞങ്ങളുടെ കള്ളുകുടി കേന്ദ്രം…
അജിത് അഞ്ച് ഗ്ലാസ്സുകളിലേക്ക് റമ്മും സോഡയും മിക്സ് ചെയ്തു.
ചിയേർസ്……..
ഞാൻ കയ്യിലിരുന്ന ഗ്ലാസ് വട്ടത്തിലൊന്ന് കറക്കി.
ഒരിറ്റ് കാരണവർമാർക്കും കൊടുത്ത് ബാക്കിയുള്ളത് ഒറ്റവലിക്ക് അകത്താക്കി……
ടാ..ശ്രീ…നിന്നെ വീണ തിരക്കുന്നുണ്ടായിരുന്നല്ലോ? നിന്നെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു…
ഫോൺ സ്വിച്ച് ഓഫ് ആയി….രാവിലെ വിളിച്ചാർന്നു അവള്. ഞാനിത് കഴിഞ്ഞു കണ്ടോളാം…
“”വീണ…മൂന്ന് വർഷം മുന്നേ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖ… എന്റെ മാത്രം പെണ്ണ്….ഇന്നെനിക്ക് അവൾ എല്ലാം ആണ് …എന്റെ ജീവന്റെ പാതി.””
ടാ…അടുത്തത് ഒഴിച്ചേ?
നീ ഈ കരാറ് പണി പോലെ വേഗം തീർക്കല്ലേ. ഒന്ന് പതിയെ ആസ്വദിച്ചു കുടിക്ക്, ശ്രീ…
പിന്നെ ആസ്വദിച്ചു കുടിക്കാൻ ഇത് ശിവാസ്റീഗളല്ലേ…
ഈ കൂതറ ജവാന് ഇത്രയൊക്കെ സ്റ്റാൻഡേർഡ് മതി…
ദേ…നിന്റെ പെണ്ണ് വരുന്നുണ്ടല്ലോ…
പറഞ്ഞു തീർന്നതും വീണ എന്റെ അടുത്തെത്തി…
നിന്നോട് ഞാൻ പറഞ്ഞതല്ലേ വന്ന് കഴിഞ്ഞാൽ എന്റടുത്തോട്ട് വരാൻ, ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന്?