ഞാൻ : ആയിരം രൂപ വാങ്ങി ,ഞാൻ ബൈക്ക് എടുത്തു നേരെ റീത്തയുടെ വീട്ടിലേക്കു പോയി . റീത്ത പറഞ്ഞ പോലെ ആശുപത്രി കഴിഞ്ഞു കൂറേ കൂടി ആ പറമ്പിൽ കൂടി മുന്നോട്ടു പോയപ്പോൾ . ഒരു ചെറിയ ഓട് ഇട്ട വീട് കണ്ടു . ഞാൻ അതിന്റെ മുൻപിൽ വണ്ടി നിർത്തി . വീടിന്റെ മുൻപിൽ തന്നെ ഒരു അഞ്ചു വയസുള്ള ഒരു കൊച്ചു ഇരിക്കുന്നത് കാണു . അവന്റെ കാല് രണ്ടും ശോഷിച്ചു വളഞ്ഞു ഇരിക്കുന്നു . ഇതായിരിക്കും റീത്തയുടെ മകൻ . ഞാൻ ചോദിച്ചു ‘”അമ്മ ഇല്ലേ മോനെ “ .
കൊച്ചുഒന്നും പറഞ്ഞില്ല
അപ്പോൾ അകത്തു നിന്ന് ഒരു 65 – 70 വയസ്സ് തോന്നിക്കുന്ന ഒരു അമ്മച്ചി ഇറങ്ങി വന്നു . “ ആരാ , എന്താ വേണ്ടേ “
ഞാൻ : മറിയച്ചേടത്തി അല്ലെ , ഞാൻ അരുൺ, ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് .
മറിയച്ചേടത്തി : ആയോ കയറി വായോ .ഇരിക്ക് . “ മോളെ , മോളെ ദേ ഡോക്ടർ വന്നിരിക്കുന്നു “ . അവൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാകുക ആണ് .
കുറച്ചു കഴിഞ്ഞപ്പോൾ റീത്ത ഇറങ്ങി വന്നു
മറിയച്ചേടത്തി : ഡോക്ടർ വല്ലതും കഴിച്ചോ .
ഞാൻ : കഴിച്ചു റീത്ത ചേച്ചി രാവിലെ ഉണ്ടാക്കി തന്നിട്ടാ പോയത് .
റീത്ത ഞാൻ നുണ പറഞ്ഞത് കേട്ട് പതുകെ ചിരിച്ചു .
ഞാൻ : റപ്പായി ചേട്ടൻ എവിടെ .
മറിയച്ചേടത്തി : സാറിനോട് ഇവൾ പറഞ്ഞോ എല്ലാം
ഞാൻ : അതിനു എന്താ ചേടത്തി .
റീത്ത : സാറ് വായോ .
എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി .ഞാൻ നോക്കിയപ്പോൾ മൂക്കിൽ കൂടി ട്യൂബ് ഇട്ടു ഒരു 80 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ കിടക്കുന്നു .
ഞാൻ നോക്കി പുറത്തു കുറച്ചു ചെറിയ പൊട്ടൽ വന്നു തുടങ്ങിയിട്ടുണ്ട്
ഇടതു കാലും, കൈയും ശോഷിച്ചു പോയിരിക്കുന്നു .
മൂക്കിൽ ഉള്ള ട്യൂബ് വെളുത്തു വല്ലാതെ ആയിരിക്കുന്നു .
ഞാൻ : മൂക്കിലെ ഭക്ഷണം കൊടുക്കുന്ന ട്യൂബ് മാറ്റേണ്ട സമയം കഴിഞ്ഞു
റീത്ത : അറിയാം സാറെ ഹോസ്പിറ്റൽ വരെ കൊണ്ടുപോകാൻ കാശില്ലാത്ത കൊണ്ടാണ് .
പുറകിൽ നിന്നും മറിയച്ചേടത്തി കരയാൻ തുടങ്ങി .
സാറെ എന്റെ മോള് പണി എടുത്തു ആണ് ഞങ്ങൾ ആഹാരം കഴിക്കുന്നത് . വർഷങ്ങൾ കർത്താവിനെ സേവിച്ച മനുഷ്യനാ . ഒരു ദൈവവും ഞങ്ങളുടെ സങ്കടം കാണാൻ ഇല്ല .
ഞാൻ : ചേടത്തി കരയല്ലേ , ഈ ട്യൂബ് ഞാൻ മാറ്റി തരാം . പിന്നെ ഇപ്പോൾ റീത്തക്കു ഒരു ജോലി അയലോ .
മറിയച്ചേടത്തി : സാര് പറഞ്ഞിട്ടാ കിട്ടിയത് എന്ന് പറഞ്ഞു അവൾ . സാറെ മനുഷ്യ പെറ്റു ഉള്ള ഒരു മനുഷ്യനെ ഞാൻ എത്ര നാള് കഴിഞ്ഞ കാണുന്നത് . സാറാ ഞങ്ങളുടെ ദൈവം . സ്വന്തം മോന് വേണ്ടാത്ത ജന്മങ്ങൾ ആണ് .
ഞാൻ : മറിയച്ചേടത്തി ഒന്നു കരയല്ലേ . ഞാൻ വന്നത് റീത്തക്കു ചെറിയ ഒരു ജോലി കൂടി ഒപ്പിച്ചു ആണ് . ആശുപത്രി പിന്നെ ക്വാട്ടേഴ്‌സ് പുല്ലു പറിക്കണം . പിന്നെ അടിച്ചു വൃത്തിയാക്കണം . പിന്നെ പണിക്കാര് വരുമ്പോൾ അവർക്കു സഹായം ചെയ്തു കൊടുക്കണം . ഞാൻ ആയിരം രൂപ റീത്തയുടെ കൈയിൽ കൊടുത്തു .
റീത്ത : ഇത് വേണ്ട സാറെ ഇതൊക്കെ ഞാൻ ചെയ്തോളാം . ശമ്പളം തരുമല്ലോ മാസം .