അരുത് ഏകാകൃത…. പാർവതി അമ്മ ശാസിച്ചു.
ഇന്ന് നീ കാവൽ ക്കാരിയാണ്. ചന്ദ്രോത്തു മനയുടെ വിശ്വാസവും പ്രതീക്ഷയുമാണ്,നാളത്തെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ്.
അപ്പു അവളെ നോക്കി കുസൃതി ചിരി ചിരിച്ചു, അവളറിയാതെ അവളിലേക്ക് പുത്ര വാത്സല്യം ഒഴുകി എത്തി.
അരുത്………
പർവതി അമ്മയുടെ ഉറച്ച ശാസനം.
സരസ്വതിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ…………?
പാര്വ്വതി ആമമയുടെ പുരുഷമായ സ്വരം.
സരസ്വതിയുടെ ഉള്ളു കിടുങ്ങി ആദ്യമായ് അമ്മ തന്നോട് കയർത്തു സംസാരിക്കുന്നഉ.
രാജേന്ദ്ര….. കുമാരിക്ക് കുങ്കുമം അണിയിക്കുക,രാജേന്ദ്രൻ കുങ്കുമമെടുത്തു സരസ്വതി യുടെ നെറുകയിൽ ചാർത്തി(കുമാരി,. തന്നെ എന്തിന് കുമാരി എന്നുവിളിക്കുന്നു, ഞാൻ സുമംഗലി ആണ്,രണ്ട് മക്കളുടെ അമ്മയാണ് ).
കുമാരി ഈ കർമം കഴിയുംവരെ മറ്റൊന്നും ചിന്ദിക്കരുത് മാതാവിനെ അനുസരിക്കുക.
രാജേന്ദ്രന്റെ സ്വരം,അതി ഗംബീര്യമായാസ്വരം. അവൾ അവന്റെ സൂര്യ തേജസ് ദർശിച്ചുവോ ആവോ.
പാർവതി അമ്മ ധ്യാനത്തിൽ രണ്ടു കയ്യിലും കുങ്കുമം വാരി തൊഴുതു ഉയർത്തി.
ആരും പറയാതെ തന്നെ അമ്മു അമ്മുമ്മയുടെ കൈയിൽ.നിന്നും കുങ്കുമം വാരി തന്റെ കഴുത്തിലും നെഞ്ചിലും പൂശി.
അഞ്ചു വയസുപോലും തികയാത്ത പൊന്നോമന മകളുടെ ചെയ്തികൾ മാളുവിന്റെ മനസ്സിൽ ഉൾകിടിലമായി ആ അമ്മ മനസു തേങ്ങി.
നിലവിളക്കിലെ തിരി നാളം ക്വറ്റിലെന്നപോലെ ആടി ഉലഞ്ഞു.
കുമാരി……..
പർവയും രാജേന്ദ്രനും ഒരേസമയം വിളിച്ചു.
“ഉൻ മനസേ ഉന്നാൽ താൻ അടക്കമുടിയും”.