രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

കഷണ്ടി തല തടവി ചിരിയോടെ അങ്ങേര് എന്റെയടുത്തു നേരെ മുൻപിലായി ജഗത്തിനടുത്തു വന്നു ഇരുന്നു . മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും വിശ്വസ്തനായ ഒരാളാണ് കല്യാണസുന്ദരം . ചാർട്ടേഡ് അക്കൗണ്ടന്റ് ആയ പുള്ളിയാണ് മഞ്ജുസിന്റെ അച്ഛന്റെ ഒരുവിധപ്പെട്ട ബിസിനെസ്സ് ഒക്കെ നോക്കി നടത്തുന്നത് .

കയ്യിലെ ഫയലുകൾ ആദ്യം മേശപ്പുറത്തേക്ക് വെച്ച് പുള്ളി എന്നോട് വിശേഷങ്ങളൊക്കെ തിരക്കി . പുള്ളിയുടെ അമ്മ ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ ആയിരുന്നതുകൊണ്ട് എന്റെയും മഞ്ജുവിന്റെയും വിവാഹത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പരിഭവമൊക്കെ പറഞ്ഞു , ഒടുക്കം ഫയലുകളിലൊക്കെ ഒപ്പും വേടിച്ചു അങ്ങേരു ക്യാബിൻ വിട്ടിറങ്ങി .

അയാള് പോയതും ഞാനും ജഗത്തും വീണ്ടും വിശേഷങ്ങൾ പറഞ്ഞിരുന്നു .

“അപ്രം .ഹണിമൂൺ എവിടെ ആയിരുന്നു കവി ?”
ജഗത് ആകാംക്ഷയോടെ തിരക്കി..

“അങ്ങനെ പറയാൻ മാത്രം എവിടേം പോയില്ല ജഗത്….ജസ്റ്റ് ഊട്ടി വരെ ഒന്ന് പോയി ”
ഞാൻ പയ്യെ പറഞ്ഞതും അയാളൊന്നു അമ്പരന്നു .

മഞ്ജുഷ്യൻ ഉണ്ടായ കാലം മുതലേ ആളുകൾ പോകുന്ന സ്ഥലത്തേക്ക് മഞ്ജുവിനെ പോലെ ക്യാഷ് ഉള്ള ടീമ് എന്തിനു പോയി എന്ന ഭാവം ആയിരുന്നു അയാൾക്ക് !

“ഏയ് എന്നടാ സൊൽറേൻ..ഊട്ടിയാ? നാൻ എതോ യൂറോപ് , മാലിദ്വീപ് അപ്പടി ഏതാവത് പോയിരിക്കും എന്ന് വിചാരിച്ചു ”
ജഗത് വിശ്വാസം വരാതെ എന്നെ നോക്കി .

“ഏയ് അതിനൊക്കെ ഇനീം സമയം ഉണ്ട് ജഗത്..ഇത് വേറൊരു റീസൺ ഉണ്ട്..അതുകൊണ്ട് പോയതാ…”
ഞാൻ ചിരിയോടെ പറഞ്ഞു .

“അപ്പടിയാ? അതെന്ന ബ്രോ ?”
ജഗത് കഥകൾ അ൪റിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.

“അതെല്ലാം പിന്നെ പറയാം ജഗത്..ഇപ്പൊ നമ്മുടെ ഡീറ്റെയിൽസ് ഒക്കെ പറ…ഒരു മാസത്തോളം ആയില്ലേ ”
ഞാൻ ഓഫീസിലെ കാര്യം ഒക്കെ എന്തായി എന്നറിയനുള്ള താൽപര്യത്തിൽ ചോദിച്ചു.

പിന്നെ അതിന്റെ ചർച്ചകളുമൊക്കെ ആയി മുന്നേറി . പെന്റിങ് ആയിട്ടുള്ള ഓർഡറുകളിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണം എന്ന നിർദേശം ജഗത്തിനു നൽകി ഞാൻ നേരെ ഫാക്ടറിയിലേക്ക് പോയി .അവിടെയുള്ള സാധാ ലേബർ തൊഴിലാളികളിൽ ചിലരും എന്നോട് കമ്പനി ആണ് . തമിഴന്മാർ ആയതുകൊണ്ട് തന്നെ ചിലർക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് മലയാളികളേക്കാൾ കൂടുതലാണ് . അതുകൊണ്ട് അവളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവരിൽ ഭൂരിഭാഗവും പെരുമാറുക.

Leave a Reply

Your email address will not be published. Required fields are marked *