രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

പ്രതീക്ഷിച്ച പോലെ പലരും കല്യാണ വിശേഷങ്ങളും വിവാഹ ജീവിതവുമൊക്കെ അന്വേഷിച്ചു..ഞാൻ അതിനു മറുപടിയും നൽകി എല്ലാം ഒന്ന് നോക്കികണ്ടു . ഏറെക്കുറെ കോയമ്പത്തൂർ സാമ്രാജ്യം എന്നെ ഏൽപ്പിച്ച മട്ടാണ്! മഞ്ജുസിന്റെ അച്ഛൻ ബോർഡ് മീറ്റിങ്ങിനും ഓഡിറ്റിങ്ങിനുമൊക്കെ മാത്രമേ എത്താറുള്ളു .
എല്ലാം വിലയിരുത്തി ഉച്ച കഴിഞ്ഞു ഞാൻ ഗസ്റ്റ് ഹൌസിലെ എന്റെ റൂമിലേക്ക് പോയി . പിറ്റേന്ന് തൊട്ടുള്ള ഫുഡ് ഉണ്ടാക്കാൻ വരാൻ പവിഴത്തെ വിളിക്കാൻ ജഗത്തിനോട് പറഞ്ഞിരുന്നു . ഉച്ചക്കുള്ള ഭക്ഷണം പുറത്തൂന്നു കഴിച്ചു റൂമിലെത്തിയ ഞാൻ വൈകുന്നേരം വരെ നന്നായൊന്നു കിടന്നുറങ്ങി . അപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞു ജഗത്തും എത്തി .

പിന്നെ അവനൊപ്പം ടൗണിൽ ഒന്ന് കറങ്ങി . ബാറിൽ പോയി ഒരു ബിയർ ഒക്കെ അടിച്ചു കഥകളും പറഞ്ഞിരുന്നു .പിന്നെ രാത്രിയിലെ ഫുഡും പാഴ്‌സൽ വാങ്ങി തിരികെ റൂമിലേക്ക് പോയി . ജഗത് നേരെ വീട്ടിലേക്കും വിട്ടു .

റൂമിലെത്തി ഒന്ന് ഫ്രഷ് ആയി തിരികെ വന്നു ടി-ഷർട്ടും ഷോർട്സും എടുത്തിട്ടു ഞാൻ ബെഡിലേക്ക് വന്നു കിടന്നു . പിന്നെ പോകാൻ നേരം ചാർജ് ചെയ്യാനിട്ട മൊബൈൽ ചുമ്മാ എടുത്തു നോക്കി .

ഞാൻ എക്സ്പെക്റ്റ് ചെയ്ത പോലെ മഞ്ജുസിന്റെ കുറച്ചു വാട്സ് ആപ്പ് സന്ദേശങ്ങളും ഒന്ന് രണ്ടു മിസ്സ്ഡ് കാൾ ഉം അതിൽ കണ്ടു .

“ഡാ ..”
“കൂയ്….”
“നീ എന്താ ഫോൺ എടുക്കാത്തെ”
“ഹലോ..”
“കവി…”
“നീ ചത്തോ പന്നി…”
എന്നൊക്കെയുള്ള മെസ്സേജുകൾ ഞാൻ വായിച്ചു നോക്കി പയ്യെ പുഞ്ചിരിച്ചു .

പിന്നെ മറുപടി ആയി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം തിരികെ അയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ഉടനെ കാണാൻ തരമില്ല. എന്തായാലും അങ്ങോട്ട് കയറി വിളിക്കേണ്ടെന്നു ഞാനും വിചാരിച്ചു . എപ്പോഴും ഞാൻ മുൻകൈ എടുക്കണം എന്ന നിലപാട് ആണ് മഞ്ജുവിന് . ഇത്തവണ അതുവേണ്ടെന്നു ഞാനും വിചാരിച്ചു .

ഒൻപതര പത്തുമണി ഒക്കെ ആയപ്പോൾ ഞാൻ ഭക്ഷണം കഴിച്ചു . പിന്നെ റൂമിലെ ടി.വി ഓൺ ചെയ്തു പഴയ ക്രിക്കറ്റ് മച്ചിന്റെ ഹൈലൈറ്റ്സ് കണ്ടിരുന്നു .

ഏതാണ്ട് ആ സമയം നോക്കിയാണ് പിന്നീട് ഫോൺ ശബ്‌ദിക്കുന്നത് . മഞ്ജുസ് അല്ലാതെ വേറെ ആര് വിളിക്കാൻ ! കല്യാണം കഴിഞ്ഞതോടെ കുഞ്ഞാന്റി പോലും വിളിക്കാതെയായി ! ബീനേച്ചി ആണെങ്കിൽ പിന്നെ മര്യാദക്കാരി ആയി !

ഫോൺ എടുത്തു ഞാൻ കാതോട് ചേർത്തതും മഞ്ജുസ് ദേഷ്യപ്പെട്ടു .

“നീ ഇതെവിടാരുന്നു കവി ..ഞാൻ എത്രവട്ടം വിളിച്ചു …നിനക്കൊന്നു തിരിച്ചു വിളിച്ചൂടെ..”

Leave a Reply

Your email address will not be published. Required fields are marked *