രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

മുഖവുരയൊന്നും കൂടാതെ മഞ്ജുസ് പറഞ്ഞു തുടങ്ങി .

“തിരക്കായിരുന്നു മോളെ ..ഇന്ന് ജോയിൻ ചെയ്തതല്ലേ ഉള്ളു ..പിന്നെ വൈകീട്ട് ഫോൺ എടുക്കാതെയാ പുറത്തോട്ടു പോയെ ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ് ..”
മഞ്ജുസ് പതിയെ മൂളി..

“മ്മ്…”
ഞാനും മൂളി .

പിന്നെ ആര് തുടങ്ങണം എന്ന ആശയകുഴപ്പം ആയിരുന്നെന്നു തോന്നുന്നു . കുറച്ചു സെക്കൻഡ് നിശ്ശബ്ദതയായി …ഒടുക്കം മഞ്ജുസ് തന്നെ തുടങ്ങി.

“നീ ഫുഡ് ഒക്കെ കഴിച്ചോ?”
മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .

“മ്മ് …അവിടെയോ?”
ഞാൻ മൂളികൊണ്ട് തിരിച്ചു ചോദിച്ചു .

“ആഹ്…ഇപ്പൊ കഴിഞ്ഞു റൂമിൽ കേറിയേ ഉള്ളു ..”
മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“ആഹ്…ഇപ്പൊ ഞാൻ ഇല്ലാത്തോണ്ട് ഹാപ്പി ആയിരിക്കും അല്ലെ..ശല്യം ചെയ്യാൻ റൂമിൽ ആളില്ലല്ലോ ”
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് മറുപടി ഒന്നും പറഞ്ഞില്ല..ഒന്നും മിണ്ടാതെ നിന്നു.

“എന്താ ഒന്നും മിണ്ടാത്തെ..?’
ഞാൻ പയ്യെ ചോദിച്ചു .

“ഒന്നും ഇല്ലെടാ ..ഇത്ര ദിവസം ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് നീ പോയപ്പോ എന്തോ പോലെ ..കവി എന്ന് ഓര്മയില്ലാതെ വിളിച്ചിട്ട ഞാൻ ഇന്ന് റൂമിലേക്ക് കേറിവന്നത്..സംതിങ് മിസ്സിംഗ് ബ്രോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ…”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“പിന്നെ ഒന്നുമല്ല..വേണെങ്കി വിശ്വസിച്ച മതി…ശരിക്കും ഒരു സുഖം ഇല്ലെടാ ”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ആഹ്..ഇല്ലെങ്കി നന്നായി..നീ തന്നല്ലേ എന്നെ ഉന്തിത്തള്ളി പറഞ്ഞു വിട്ടേ..”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

“അതൊക്കെ ശരിയാണ്..എന്നാലും റൂമിനകത്തു ഒറ്റക്കിരിക്കുമ്പോ ഒരു മിസ്സിംഗ് ”
മഞ്ജു ബെഡിലേക്ക് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു .

“അത്ര മിസ്സിംഗ് ആണേൽ നീ ഇങ്ങു പോരെ “

Leave a Reply

Your email address will not be published. Required fields are marked *