രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

“പിന്നെ കവി അതുകള..അടുത്ത ആഴ്ച നീ ഇങ്ങോട്ട് വരുമോ ?”
മഞ്ജുസ് ആകാംക്ഷയോടെ ചോദിച്ചു .

“വരണോ ?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“അതെന്തു ചോദ്യം ആടാ..നീ വാ..”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഓഹ്..അതിനു നിനക്ക് പിരീഡ്‌സ് അല്ലെ ..പിന്നെ വന്നിട്ടെന്താ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ദേ ഞാൻ വല്ലോം പറയുട്ടോ ..അതിനു വേണ്ടി മാത്രം ആണോ നീ വരുന്നേ..?”
മഞ്ജു പിണക്കത്തോടെ ചോദിച്ചു .

“അതിനു വേണ്ടി ഇനി എന്തായാലും ഞാൻ വരുന്നില്ല..അതുവേറെ കാര്യം..”
ഞാൻ പോരുന്നതിനു മുൻപുള്ള ബെറ്റ് സമയത്തെ സംസാരം ഓർത്തു തീർത്തു പറഞ്ഞു .

“അതെന്താ ?’
മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .

“ഒന്നുമില്ല..ബെറ്റിന്റെ കാര്യം മറന്നോ…? ഡീൽ ഒന്നും ഇല്ലേലും ഇനി ഞാനായിട്ട് നിന്റെ കൂടെ ഒട്ടികിടക്കാൻ വരില്ലെടി പുല്ലേ ”
ഞാൻ കളിയായി തന്നെ പറഞ്ഞു .

“അതെന്തു വേണേൽ ആയിക്കോ..പക്ഷെ നീ വരണം ട്ടോ ..മീരയെ കാണാൻ പോണ്ടേ ?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“അതു പാലക്കാട് അല്ലെ ..നീ ഇങ്ങോട്ടു പോരെ ..നമ്മുക്കിവിടുന്നു ഒരുമിച്ചു പോകാം ..എനിക്ക് അതാണ് എളുപ്പം ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“അതിനു കാർ നിന്റെ കയ്യിൽ അല്ലെ പൊട്ടാ ..പിന്നെങ്ങനെ ഞാൻ അവിടേക്ക് വരും, കുന്തത്തിൽ കയറി പറക്കാൻ ഒന്നും എനിക്കറിഞ്ഞൂടാ ..”
മഞ്ജു സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .

“പിന്നെ ..ബസ്സിലോ ട്രെയിനിലോ ഇങ്ങു പൊന്നൂടെ…തമ്പുരാട്ടി കാറിലെ സഞ്ചരിക്കുള്ളോ ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ്…അതത്രെയേ ഉള്ളു ..ബസ്സിലൊന്നും എനിക്ക് പറ്റില്ല ..റഷ് ആവും ”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ആഹ്..എന്ന അവിടെ ഇരുന്നോ അതാവും നല്ലത് .”

Leave a Reply

Your email address will not be published. Required fields are marked *