രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Posted by

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ദേ കവി ..നീ എന്നെ ..”
മഞ്ജുസ് ദേഷ്യം കൊണ്ട് ചിണുങ്ങി..

” ആഹ് ..നീ എന്തിനാ ഇങ്ങനെ റൈസ് ആവുന്നേ മഞ്ജുസേ …അത്ര വിഷമം ആണേൽ പുതിയ ഒരു കാറ് വേടിച്ചു ഇങ്ങു പോരെ ..ഒന്നല്ല പത്തെണ്ണം വാങ്ങാനുള്ള പൈസ കയ്യിലുണ്ടെന്നു എനിക്കറിയാം..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചു .

“ആഹ്..എന്റെല് അങ്ങനെ പലതും ഉണ്ടാവും..നീ ഞാൻ ചോദിച്ചതിന് മറുപടി പറ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഓഹ് പിന്നെ..എനിക്ക് വരാൻ പറ്റില്ല ..നീ ഇങ്ങോട്ടു വാ…”
ഞാൻ ശാന്തമായി തന്നെ പയ്യെ പറഞ്ഞു .

“മ്മ്…ഓക്കേ ഇനി ഈ കാര്യത്തില് വേറെ സംസാരം ഇല്ല….ഗുഡ് നൈറ്റ്..കേട്ടോടാ പന്നി ”
എല്ലാം മൂളികേട്ടു പയ്യെ പൊട്ടിത്തെറിച്ചു മഞ്ജുസ് പറഞ്ഞു .

“ഓഹ് ..ആയിക്കോട്ടെ…സ്വീറ്റ് ഡ്രീംസ് ..എന്നെ തന്നെ സ്വപനം കണ്ടു കിടന്നോളണേ”
ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു .

“ഓഹ്…വേണ്ട..സ്വപ്നത്തിലെങ്കിലും നല്ല ഒന്നിനെ കിട്ടുമോന്നു നോക്കട്ടെ..”
അവൾ ദേഷ്യപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു ഫോൺ ബെഡിലേക്കിട്ടു . പിന്നെ പയ്യെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .

പിറ്റേന്നു രാവിലെ ഞാൻ ഉണർന്നു എണീക്കുമ്പോഴേക്കും പവിഴം അടുക്കളയിലെത്തിയിരുന്നു . പുറകു വശത്തെ ഡോറിന്റെ കീ പവിഴത്തിന്റെ കയ്യിൽ ഉണ്ട്. അതുകൊണ്ട് ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്താതെ തന്നെ പുറകുവശത്തൂടെ നേരെ കിച്ചണിൽ കയറി പുള്ളിക്കാരി പണി തുടങ്ങിയിട്ടുണ്ട് .

ഞാൻ എണീറ്റ ഉടനെ മൊബൈൽ എടുത്തു മഞ്ജുസിനു ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു . പിന്നെ ഫോൺ തിരികെ ബെഡ്‌ഡിലിട്ടുകൊണ്ട് കുളിക്കാനായി പോയി. പല്ലു തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റൂമിലെത്തിയ ഞാൻ റൂമിൽ നിന്നും കിച്ചണിലേക്കു പോകാനുള്ള വാതിൽ തുറന്നു.

അതിലൂടെ ചെറിയൊരു കോറിഡോറിലൂടെ നീങ്ങിയാൽ അടുക്കളയായി .

അവിടെ പവിഴം എന്ന തമിഴത്തി പാചകപണിയിലാണ് . സ്വല്പം കറുത്തിട്ടാണേലും കാണാൻ ഒരു ചന്തമുള്ള സ്ത്രീയാണ് അവർ . മുപ്പതു വയസോളം പ്രായം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *