“മ്മ് അറിയില്ല..നീ വാ നമുക്ക് അടുക്കളയിലോട്ടു പോവാം. “
കൂടെയുള്ളത് ശ്രേയ ആയത് കൊണ്ട് അവളെന്തൊക്കെയാ സംസാരിക്കാൻ പോണതെന്നു എനിയ്ക്കൊരു ധാരണ ഉണ്ടായിരുന്നു . ഹാളിലെ സംസാരം എങ്ങാനും വിശ്വേട്ടന്റെ ചെവിയിൽ എത്തിയാൽ പിന്നെ ആകെയുള്ള ഈ കൂട്ടും തീരും.
അടുക്കളയിൽ ചെന്ന പാടെ സ്ലാബിൽ ചാടി കയറി അവൾ ഇരുപ്പ് തുടങ്ങി.
“ചിപ്സ് ഒന്നും ബാക്കിയില്ലേ..?”
ഷെൽഫിൽ നിരത്തി വച്ച പ്ലാസ്റ്റിക് പാത്രങ്ങൾക്കിടയിലൂടെ അവൾ കണ്ണോടിച്ചു.
“എന്താണ് ഒരു കള്ള ലക്ഷണം.. നീ കാര്യം പറ.. “
“അതൊക്കെ പറയാം.. ആദ്യം ആ ഡബ്ബ എടുക്ക് “
അവൾക് എപ്പോളും എന്തെങ്കിലുമൊക്കെ തിന്നു കൊണ്ടിരിക്കണം. നാട്ടിൽ പോയി വരുമ്പോളൊക്കെ അവൾക് വേണ്ടി ബനാന ചിപ്സ് കൊണ്ടുവരാൻ ഉത്തരവുണ്ടാവും.
“ഇനി നീ കാര്യം പറ.. “
“ഉച്ചയ്ക്ക് വിശാൽ വിളിച്ചായിരുന്നു.. “
ചിപ്സ് കഴിക്കുന്നതിനു ഒരു ഗ്യാപ് കൊടുത്ത് കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. വിശാൽ അവളുടെ സീനിയർ ആണ്. ഞങ്ങളുടെ രണ്ട് ക്വാർട്ടേഴ്‌സ് അപ്പുറം ക്വാർട്ടേഴ്‌സ്.
“എന്നിട്ട്.. “
എനിക്ക് ജിജ്ഞാസ അടക്കി വയ്ക്കാൻ പറ്റിയില്ല.
“നാളെ റൂമിലോട്ട് ചെല്ലുവോന്നു.. “
അതിനു ശേഷം കുറച്ചു നേരം മൗനം ആയിരുന്നു. പിന്നെ എന്റെ മുഖത്തോട്ട് നോക്കി കൊണ്ട് ആ കള്ളചിരി വീണ്ടും വിരിഞ്ഞു.
“നീ കളിക്കല്ലേ ശ്രേയ.. “
എനിക്കതു പെട്ടെന്ന് ദഹിച്ചില്ല..
“കളിക്കാൻ തന്നെയാ വിളിച്ചേ.. “
അത്രയും പറഞ്ഞു അവള് പൊട്ടിച്ചിരിച്ചു. ചിരിയുടെ ശബ്ദം ഉയർന്നപ്പോൾ വിശ്വേട്ടൻ എഴുനേൽക്കുമോ എന്ന പേടിയിൽ ഞാനവളുടെ വാ പൊത്തി. വിടർന്നു നിന്ന അവളുടെ കണ്ണുകളിലേക്കു സത്യമറിയാൻ ഞാൻ ചൂഴ്ന്നു നോക്കി.
“നീ കാര്യായിട്ട് പറഞ്ഞതാണോ.? “