ശ്യാം എന്നെ കളിയാക്കികൊണ്ട് തിരക്കി .
“ആഹ്..സുഖം ആയിട്ടിരിക്കുന്നു . അതിനെകൊണ്ട് ശല്യം ഒന്നുമില്ല . പക്ഷെ ആളിപ്പോ പണ്ടത്തെ പോലെ ഒന്നുമല്ല . കല്യാണം കഴിഞ്ഞതുകൊണ്ടുള്ള മാറ്റം ആണോ എന്തോ ”
ഞാൻ മഞ്ജുസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ഓർത്തെന്നോണം പറഞ്ഞു .
“മ്മ്…ഞാൻ ഇടക്കു വഴിയിൽ വെച്ചൊക്കെ കാണാറുണ്ട്. എന്നെ കണ്ടാൽ കാറൊക്കെ നിർത്തി സംസാരിക്കും . പണ്ട് നമ്മളെ പൊരിച്ചു എടുത്ത മുതൽ ആണെന്ന് പറയത്തെ ഇല്ല . എന്താ സ്നേഹം ! ”
ശ്യാം ചിരിയോടെ പറഞ്ഞു .
“ആഹ്…ഇവിടേം അങ്ങനെ തന്നാ. ഇടക്കു സ്നേഹം കൂടി തട്ടും മുട്ടും ഒകെ ഉണ്ടാവും . എന്നാലും കുഴപ്പമില്ല . പാവം ആണെടാ അത്. എനിക്കിപ്പോ എന്തോ അതിനെ പണ്ടത്തേക്കാൾ വല്യ ഇഷ്ടാ ..”
ഞാൻ ഉള്ളിലെ ഇഷ്ടങ്ങളൊക്കെ ശ്യാമിനോട് തുറന്നു പറഞ്ഞു .
“ആഹ്…നല്ല കാര്യം…മിസ്സിന് നിന്നെ കുറിച്ചും നല്ല അഭിപ്രായം ആണ് മോനെ . പിന്നെ എങ്ങനാ മറ്റേ കാര്യങ്ങളൊക്കെ ? ഉടനെ ഒരു ട്രോഫി ഒക്കെ പുറത്തോട്ട് വരുമോ മോനെ ? നീ ആ കാര്യത്തില് മോശം ആവില്ലെന്ന് എനിക്കുറപ്പാ..”
ശ്യാം എന്നെ കളിയാക്കാനെന്നോണം പറഞ്ഞു ചിരിച്ചു .
“ഹി ഹി….ഒന്ന് പോടാ മൈരേ . കാര്യങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട് . എന്നാലും കൊച്ചുങ്ങളൊന്നും ഉടനെ വേണ്ടെന്ന പുള്ളിക്കാരീടെ തീരുമാനം . അനുസരിക്കാനല്ലാതെ വേറെ മാർഗം ഇല്ലല്ലോ . പിന്നെ എനിക്കും വല്യ താല്പര്യം ഒന്നുമില്ലാട്ടോ . ഇപ്പൊ തന്നെ അച്ഛനാവുക എന്നൊക്കെ പറയുമ്പോ…”
ഞാൻ അതെന്തോ ആനക്കാര്യം ആണെന്ന ഭാവത്തിൽ പറഞ്ഞു നിർത്തി. ഒരു ദീർഘ ശ്വാസം എടുത്തു .
“ആഹ് ..അത് ശരിയാ . നിന്നെ മേയ്ക്കാൻ തന്നെ മിസ് കഷ്ടപെടുന്നുണ്ടാവും. അപ്പഴാ പുതിയൊരു കൊച്ചു ”
ശ്യാം കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .
“ഹ ഹ …”
അവന്റെ സംസാരം കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .
“മ്മ് ..പിന്നെ , മിസ്സുമായിട്ട് വഴക്കൊക്കെ ഉണ്ടോ മോനെ ? അന്ന് നീ എന്റെ മുൻപിൽ വെച്ചല്ലേ ഫോണിൽകൂടി മിസ്സിനെ പച്ച പൊലയാട്ടു പറഞ്ഞത് , അതോണ്ട് ചോദിച്ചതാ ? ഇപ്പോഴും അമ്മാതിരി തെറിയൊക്കെ ഉണ്ടോടെയ് ?”
ശ്യാം എന്റെ സ്വഭാവം ഓർത്തു സംശയത്തോടെ ചോദിച്ചു .
“ഏയ് ..ആദ്യം ഒകെ ഉണ്ടായിരുന്നു . ഇപ്പൊ അതിനെ അങ്ങനെ ഒന്നും പറയാൻ തോന്നില്ല . അതിനു വേറേം കാരണം ഒക്കെ ഉണ്ട് മോനെ . അതൊക്കെ ഞാൻ നിന്നെ നേരിട്ട് കാണുമ്പോ പറയാം . ”
ഞാൻ ആ ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
“മ്മ് …എന്നാലും നിങ്ങളെങ്ങനെയാടാ ഒരുമിച്ചു ജീവിക്കുന്നെ ? നീ പറഞ്ഞാൽ മിസ് വല്ലോം കേൾക്കുമോ ?”
ശ്യാം ഒരു കൗതുകത്തോടെ ചോദിച്ചു .
“ഹ ഹ ..അതൊക്കെ കേൾക്കും മോനെ . സ്ടുടെന്റ്റ് വേറെ , കെട്ട്യോൻ വേറെ ! പക്ഷെ സത്യം പറഞ്ഞാൽ എനിക്കും അത്ഭുതം ആണ് മിസ് എന്നെ അനുസരിച്ചു കൂടെ കഴിയുന്നത് കാണുമ്പോ..”