രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Posted by

“അയ്യടാ …പോടാ അവിടന്ന് . ഞാൻ ഫുൾ ഡ്രെസ്സിലാ കിടത്തം . വേണേൽ ഫോട്ടോ അയച്ചു തരാം ”
എന്റെ ടീസിംഗിൽ ഒന്നും കാര്യമില്ല എന്നമട്ടിൽ മഞ്ജു ചിരിയോടെ പറഞ്ഞു .

“ഓഹ്..”
അവളുടെ മറുപടിയിൽ ഉത്തരം മുട്ടിയ ഞാൻ ഒഴുക്കൻ മട്ടിൽ മൂളി .

“പാവം..ചമ്മിപ്പോയി…”
മഞ്ജുസ് എന്റെ അവസ്ഥ ഓർത്തു പയ്യെ പറഞ്ഞു ചിരിച്ചു .

“ആരടി നാറി ചമ്മിയത് ? അല്ലേൽ നീ പറ , ഞാൻ ഫോൺ വെച്ചാൽ നീ എന്തോ ചെയ്യും ? സത്യം പറയണം !”
ഞാൻ സ്വരം ഒന്ന് കടുപ്പിച്ചുകൊണ്ട് തിരക്കി .

“ഹി ഹി ..കണ്ണീരു തുടക്കെടാ..ഇങ്ങനെ മോങ്ങല്ലേ”
എന്റെ ദേഷ്യം കേട്ട് മഞ്ജുസ് വീണ്ടും ചിരിച്ചു .

“എടി …ഞാൻ…മഞ്ജുസേ..എനിക്ക് ശരിക്കും ചൊറിയുന്നുണ്ട് കേട്ടോ. ഞാൻ ഇനി വല്ല തെറിയും പറയുന്ന വരെ ഉണ്ടാകും..”
അവളുടെ കളിയാക്കൽ കൂടിവരും തോറും എനിക്ക് ദേഷ്യം വന്നു .

“ആണോ..? എന്ന ഓക്കേ . പാവം കുറെ പ്രതീക്ഷിച്ചിട്ട് വന്നിട്ട് ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി .

“മഞ്ജുസേ..നീ മര്യാദക്ക് നിർത്തിക്കോ. മതി. ആവശ്യത്തിന് ആയിട്ടുണ്ട് ”
ഞാൻ ഇനി ഈ കളി തുടരാൻ താല്പര്യമില്ലെന്ന മട്ടിൽ കടുപ്പിച്ചു പറഞ്ഞു . അതിന്റെ ധ്വനി മനസിലായതോടെ അവളും നിർത്തി .

“മ്മ്…എന്നാ…സോറി .കുട്ടിക്ക് ഫീൽ ആയോ ?”
മഞ്ജുസ് സോറി പറഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .

“ആഹ് ആയി . എന്തോ വേണം ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .

“ഒന്നും വേണ്ട …നീ പിണങ്ങാതെ ഇരുന്നാ മതി. ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ. എപ്പോഴും നീയല്ലേ എന്നെ കളിയാക്കുന്നത്. ഇപ്പൊ ഒന്ന് തിരിച്ചിട്ടതാ…”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“മ്മ്…അതൊക്കെ ഓക്കേ …നീ ഞാൻ ചോദിച്ചതിന് കൂടി മറുപടി പറ ..മിസ്സിന് രാത്രി എന്താ പരിപാടി ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എന്ത് പരിപാടി ..ഇത് കഴിഞ്ഞ കിടക്കണം .അത്രതന്നെ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *