“എന്തായാലും ഫാറൂഖിക്കക്ക് ഗുണമാകുന്ന കാര്യമല്ലേ…..ഇനി എന്റെ പൊന്നു ഇക്ക മറ്റു ആരുടെ എടുക്കലും പോകരുത്…..സംഭവിച്ചത് ഒക്കെ സംഭവിച്ചു…..എനിക്ക് വാക്കു താ……
ഞാൻ നയ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഉറപ്പ് കൊടുത്തു…..ഇനി ഒന്നും സംഭവിക്കില്ല…….അവൾ എന്നെ കെട്ടിപ്പിടിച്ചു…..മക്കൾ എന്തിയെ? ഞാൻ തിരക്കി…….
അവർ നസീറയോടൊപ്പം കിടക്കാൻ പോയി……ആ പിന്നെ നമ്മുടെ സുനീർ വിളിച്ചിരുന്നു……..
എന്നെയും വിളിച്ചു…..ഞാൻ പറഞ്ഞു…..
അത് പറയാൻ ഞാൻ നാലഞ്ച് പ്രാവശ്യം ഇക്കയെ വിളിച്ചിരുന്നു……ഇക്ക എന്തെ ഫോണെടുക്കാഞ്ഞത്……
“അത് ഞാൻ പറഞ്ഞില്ലേ…ഫാരിയുടെ കാര്യത്തിനുള്ള ഡിസ്കഷനിലും ആ ടെൻഷനിലുമായിരുന്നു……
“ആ …പിന്നെ സുനീർ ചോദിച്ചു നമ്മുടെ ലീവ് ഒന്ന് നീട്ടാൻ പറ്റുമോ എന്ന്…..പക്ഷെ മക്കൾക്ക് പുതിയ അക്കാദമിക് ഇയർ തുടങ്ങുകയല്ലേ …എങ്ങനെയാ ഇക്കാ……ഇന്ന് ഉമ്മ എന്റെ അരികിൽ വന്നിരുന്നു….ഒരുപാട് കരഞ്ഞു…ചെയ്ത തെറ്റിനെക്കുറിച്ചു ഉമ്മാക്ക് പശ്ചാത്താപമുണ്ട്……സുനീരും പറഞ്ഞു…..നമ്മുടെ ഉമ്മയെ അങ്ങൊരു കൊണ്ടുപോകാൻ അവൻ വിസക്ക് അപ്പ്ളൈ ചെയ്തിട്ടുണ്ട് എന്ന്….ആ പോട്ടെ….പെറ്റുമ്മയല്ലേ എല്ലാം ക്ഷമിക്കാം ഇല്ലേ ഇക്ക…..ഇക്കയ്ക്ക് ഒരാഴ്ചകൂടി ലീവ് നീട്ടാൻ പറ്റുമോ…..ഞാൻ മക്കളുമായി നാളെ പോകാം…ഇക്ക നസീറയും ഉമ്മയുമായിട്ടു അങ്ങ് വന്നാൽ മതി…..അവർ ആദ്യമായിട്ടല്ലേ…മക്കളുടെ ക്ലാസും പോകുമെന്ന പേടി വേണ്ടാ……അവിടെ സുനീറുണ്ടല്ലോ….അവനെയും കൂട്ടി അവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം……
രോഗി ഇശ്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് തന്നെ…ഞാൻ സന്തോഷം മനസ്സിൽ അടക്കി കൊണ്ട് ഒരു നീരസഭാവത്തിൽ പറഞ്ഞു…..”ലീവ് നീട്ടുമോ എന്നറിയില്ല…..നിന്നെയും മക്കളെയും…ഒരാഴ്ച…..എനിക്കാലോചിക്കാൻ വയ്യ……ഉള്ളിലെ സന്തോഷം അടക്കി ഞാൻ പുറത്തു കാട്ടാതെ പറഞ്ഞു….
“അത് സാരമില്ല…ഇക്ക ദുബായിലും,ഈജിപ്തിലും ഒക്കെ പോകുമ്പോൾ ഞങ്ങൾ ഒറ്റക്കല്ലേ…..ഒന്ന് ശ്രമിച്ചു നോക്ക്…….
“ആ നോക്കാം……ടിക്കറ്റ് ക്യാൻസൽ ചെയ്യണമല്ലോ……ആ നേരം വെളുക്കട്ടെ…….ഞാൻ കട്ടിലിലേക്ക് ചരിഞ്ഞു…..