സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ [പാക്കരൻ]
Suruma Ezhthiya Kannukalil | Author : Pakkaran
ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. കുറെ കാലമായി വിചാരിക്കുന്നു എങ്കിലും ഇപ്പോളാണ് ഒരു സാഹചര്യം ഒത്തു കിട്ടിയത്… എന്റെ ജീവിതം ചുരുക്കി വിവരിക്കുന്നതെന്നോ അടർത്തി എടുത്ത ഒരു ഭാഗം എന്നോ വിശേഷിപിക്കാവുന്ന ഒന്നാണ് ഈ ശ്രമം… പ്രണയത്തിൽ ചാലിച്ച് നിങ്ങൾക്ക് മുമ്പിൽ എത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്… യഥാർത ജീവിത സാഹചര്യങ്ങളോട് അടുത്ത് കിടക്കുന്നത് കൊണ്ട് തന്നെ തുണ്ട് കുറവായിരിക്കും… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു… പ്രണയവും കാമവും കൊണ്ട് അനുഗ്രഹീതമായ ജീവിത വിസ്മയങ്ങളെ എഴുതി ഫലിപ്പിക്കുന്ന ഇതിഹാസ കലാകാരന്മാർക്ക് മുന്നിൽ എന്റെ ഈ ചെറിയ ശ്രമം സമർപ്പിക്കുന്നു…
******************************
ബൈക്കിൽ 100, 110 ൽ പറക്കുമ്പോൾ ആണ് കാലിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നത്. ഫോൺ അടിക്കുന്നതാണ്, നൈസായിട്ട് വണ്ടി സൈഡാക്കി ഫോൺ എടുത്തു. ചെവിയോട് ചേർത്തു…..
“മുത്തോ ഇയ്യ് ഏടാ??”
ഉമ്മാന്റെ തനി കോഴിക്കോടൻ ഭാഷയിലുള്ള ചോദ്യം
“ഞാൻ അങ്ങാടീല് ഉണ്ട് മ്മാ…”
മലപ്പുറം, കോഴിക്കോട് ഭാഷകളുടെ ഒരു സമ്മിശ്രമാണ് എന്റെ രീതി. മലപ്പുറത്തിന്റെ തട്ട് കുറച്ച് താന്നിരിക്കും എന്ന് മാത്രം. ജനിച്ചത് കോഴിക്കോട് ആണെങ്കിലും കുട്ടിക്കാലം മലപ്പുറത്തിന് സ്വന്തം, അങ്ങനെയാണ് ഞാൻ രണ്ടിനും ഇടക്ക് ആയത്…..
“ഇയ്യ് ന്നാ സൂറ ത്താ ന്റെ വീട്ടിക്ക് വാ, വേഗം വേണം”
“എന്താ മ്മാ കാര്യം???”
“ഉമ്മാടെ കുട്ടി വേഗം വായോ വന്നിട്ട് പറയാം”
ഉമ്മ സ്നേഹത്തോടെ പറഞ്ഞ് നിർത്തി…
നിങ്ങള് എന്ത് മനുഷ്യരാ…. ഇത്രയും നിഷ്കുവായ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ….