എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]

Posted by

എന്റെ മനസ്സിനെയപ്പോൾ ഒരുപാട് ചോദ്യങ്ങൾ പിടിച്ചുലച്ചു….. അമ്മക്ക് അമ്മയുടെ വീട്ടിൽ പോകാനാണേൽ എന്തിനു റിയാസേട്ടന്റെ കൂടെ ആ ബുള്ളറ്റിൽ പോയി…. “””ഇനി അമ്മ,,, അമ്മയുടെ വീട്ടിലേക്കു തന്നെയാണോ പോയി കാണുക,,,,
അതോ റിയാസേട്ടന്റെ കൂടെയാവുമോ?””””…… കുറെ നേരം ഞാനതേ പറ്റി തിരിച്ചും മറിച്ചും ആലോചിച്ചു,,,,, പക്ഷെ എന്റെ മനസ്സിലപ്പോളും സംശയങ്ങൾ കുന്നു കൂടുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല……..
ഞാൻ പിന്നെയാലോചിച്ചു “”””അമ്മേടെ വീട്ടിലേക്ക് ഇപ്പോളൊന്നു വിളിച്ചു നോക്കിയാലോ,,,,, പക്ഷെ എന്ത് പറഞ്ഞു വിളിക്കും ഞാൻ,,,,,, ഒരുപക്ഷെ അമ്മയവിടെ ഇല്ലെങ്കിൽ ഞാൻ വിളിച്ചത് അച്ഛനറിയും,,,, അച്ഛനറിഞ്ഞാൽ അമ്മയെ കുറിച്ച് പിന്നെ അച്ഛനെന്നോട് ചോദിക്കും,,,,, അപ്പോൾ പിന്നെ അമ്മയെയും ചേട്ടനെയും ഒന്നിച്ചു കണ്ടതൊക്കെ പറഞ്ഞാൽ,,,,,,, യ്യോ അത് വേണ്ടാ,,,, അത് പിന്നെ അച്ഛനെന്നെ കുറിച്ച് സംശയാവും,,,,,, “”””””……… ഞാൻ പിന്നെ കിടക്കയിൽ നിന്നെണീറ്റ് മേശമേലെ ജഗ്ഗിലെ വെള്ളമെടുത്തു കുടിച്ച ശേഷം എന്റെ ജനാല വഴി ഞാൻ പുറത്തേക്കു നോക്കുന്നു……
പുറത്തു ഞങ്ങളുടെയാ നാഗതറയിൽ അപ്പോളും ദീപങ്ങൾ കത്തുന്നുണ്ടായിരുന്നു…… അത് കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി……. മനസ്സിൽ ഞാൻ “”””അമ്മയില്ലാതെ ഇന്നാരാ ആ നാഗതറയില് വിളക്ക് വെച്ചത്,,,,, ഇത്ര നേരായിട്ടും ആ വിളക്കുകളെന്താ ഇപ്പോളും കെടാതെ കത്തികൊണ്ടിരിക്കുന്നെ,,,, “”””എന്റെ മന്നസ്സിലെന്തോ അതെ കുറിച്ചറിയാനുള്ള ആകാംക്ഷ വരാൻ തുടങ്ങി……. ഞാനെന്റെ മുഖം ആ ജനൽകമ്പികളിൽ ചേർത്തു വെച്ചു എന്റെ കണ്ണുകളെ കൊണ്ട് ഞാനാ പറമ്പിൽ മൊത്തം എത്തിച്ചു നോക്കി….. ആ സമയത്തു ആ നാഗത്തറയിലെ ദീപങ്ങൾ കൂടുതൽ പ്രകാശിക്കുന്നപോലെ തോന്നിയെനിക്ക്……
ആ നാഗത്തറയിൽ ദീപങ്ങളുടെ എണ്ണം കൂടി കൂടി വന്നു……. പിന്നെയവിടെ മൊത്തം ജ്വലിച്ചുയരുന്ന ദീപങ്ങളാൽ ആ നാഗത്തറയും നാഗത്തറക്കു ചുറ്റുമുള്ള മരങ്ങളും ജ്വലിച്ചു നിന്നു അപ്പോൾ….
എന്റെ ഹൃദയത്തിന്റെ മിടിപ്പപ്പോൾ വേഗത്തിൽ വേഗത്തിൽ അടിക്കാൻ തുടങ്ങി….. കൂടുതൽ കൂടുതൽ ആകാംഷയോടെ ഞാനാ നാഗത്തറയിലേക്കു നോക്കിയെങ്കിലും എനിക്കവിടെയപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല…… എന്റെ മനസ്സിനുള്ളിലപ്പോളും അവിടെ ആരൊക്കെയോ ഉണ്ടെന്നു ആരോ എന്നോട് പറയുന്നതുപോലെ ഒരു പ്രതിധ്വനി മുഴങ്ങികൊണ്ടിരുന്നു……
ഞാൻ വേഗം എന്റെയാ ബൈനാക്കുലർ റൂമിൽ മൊത്തം തിരയുന്നു….. ഒരു ഭ്രാന്തനെ പോലെയാണ് ഞാനപ്പോൾ ആ ബൈനാക്കുലർ തിരഞ്ഞത്…..
കുറെ നേരത്തെ തിരച്ചിലിനു ശേഷം വീടിന്റെ അലമാരക്കു മേലെയാ ബൈനാക്കുലാർ ഇരിക്കുന്നത് ഞാൻ കാണുന്നു……ഉയരമുള്ള അലമാരയായിരുന്നത് കൊണ്ട് ഞാൻ വേഗം റൂമിൽ കസേര നോക്കുന്നു… മേശയുടെ അടുത്തിരിക്കുന്ന കസേര എടുത്തു അലമാരക്കരികിൽ ഇട്ടിട്ട്,,,, ആ കസേരയിൽ കയറി നിന്നുകൊണ്ട് ഞാനാ ബൈനാക്കുലർ എടുക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *