ആരോഹി [ ne-na ]

Posted by

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *