മറിയം എന്റെ മുഖത്തു നോക്കുന്നില്ല , പ്രീതി സാധാരണ അവളുടെ മുഖത്തു ഉണ്ടാവാറുള്ള കൂറ ചിരി ഇല്ല .
ഞാൻ ഈ സൺഡേ നിങ്ങളുടെ ജോലി ഞാൻ വിലയിരുത്തും എന്നിട്ടു ആണ് നിങ്ങളെ ഇവിടെ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക . ഇതും പറഞ്ഞു ഞാൻ അച്ഛന്റെയും ,ചാക്കോ ചേട്ടൻെറയും അടുത്തേക്ക് പോയി . ഞാൻ അവരെ രണ്ടു പേരെയും എൻറെ റൂമിലേക്ക് വിളിച്ചു . ഞങ്ങൾ മൂന്ന് പേരും ഇരുന്നു കഴിഞ്ഞപ്പോൾ .
ഞാൻ : അച്ചോ മറിയത്തിനെയും പ്രീതിയെയും പറഞ്ഞു വിടണം .
ഫാദർ : എന്ത് പറ്റി ഡോകട്ർ , അവര് ഒക്കെ നമ്മുടെ ഇടവക ആണ് .
ഞാൻ : അതിനു , ഇന്ന് നമ്മുടെ ചാക്കോ ചേട്ടനെ ആ മറിയം വഴക്കു കൂടി .
ഫാദർ : എന്താ ചാക്കോ സാറെ ഉണ്ടായതു .
ചാക്കോ : ഞാൻ ഡോകറ്ററെ കാണാൻ താമസം ഉണ്ടാവുമോ എന്ന് ചോദിച്ചു , അതിനു അവർ എന്റെ നേർക്ക് ചാടി കടിച്ചു .
ഞാൻ : ഇങ്ങനെ അനുഭവം ഉണ്ടായാൽ വല്ല രോഗികളും വരുമോ ഇങ്ങോട്ടു .
ഫാദർ : പ്രീതിയോ
ഞാൻ : അവൾ ഒരു പണിയും മര്യാദക്ക് എടുക്കില്ല , പിന്നെ അവളുടെ ക്വാളിഫിക്കേഷൻ അത്ര പോരാ .
ഫാദർ : ചാക്കോ സാർ എന്ത് പറയുന്നു , നമ്മുക്ക് അവരെ വിളിച്ചു ഒന്ന് ഉപദേശിച്ചാൽ പോരെ .
ഞാൻ : അച്ചോ അവർ ഇവിടെ ഇരുന്നാൽ ഈ ഹോസ്പിറ്റലിൽ ഫ്രീ ആയി ചികിത്സിക്കാം എന്ന് പറഞ്ഞാലും ആരും വരില്ല .
ഫാദർ : ഞാൻ എങ്ങനെ അവരോടു പറയും
ഞാൻ : ഫാദർ ഒന്നും പറയേണ്ട , ഞാൻ അവരോടു ഞാറാഴ്ച ഒരു പെർഫോമനസ് റിവ്യൂ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് . അത് കഴിയുമ്പോൾ ഞാൻ പറഞ്ഞോളാം . അവരുടെ ഡ്യൂട്ടി ചെയുന്നത് അത്ര പോരാ എന്ന് പറഞ്ഞു വിടാം .
ഫാദർ : എന്നാലും .
ചാക്കോ : അച്ചോ ഡോക്ടർ പറയുന്നതിലും കാര്യം ഉണ്ട് .
ഫാദർ : എന്നാൽ ആയിക്കോട്ടെ , പക്ഷേ എൻ്റെ ഒരു ആഗ്രഹം ഡോകട്ർ അവർക്കു ഒരു അവസരം കൊടുക്കണം .
ഞാൻ : ഞാൻ എന്തയാലും അവരെ പറഞ്ഞു വിടും ഞാറാഴ്ച .
ഞങ്ങൾ പിരിഞ്ഞു പോയി .
ഞാൻ ക്വാട്ടേഴ്‌സിൽ എത്തി . റീത്തയോട് കാര്യങ്ങൾ പറഞ്ഞു .
റീത്ത : ഞാൻ സാറിനോട് പറയാൻ ഇരിക്കുക ആയിരുന്നു മറിയം സിസ്റ്റർ സാറിനെ ഒരു ബഹുമാനവും കാണിച്ചിരുന്നില്ല .
അടുത്ത ദിവസം ആയി ഞാൻ ഹോസ്പിറ്റലിൽ ചെന്നു പ്രീതിയും , ബീനയും ഉണ്ട് മറിയം സിസ്റ്റർ ഇല്ല .
ഞാൻ : മറിയം ഇല്ലേ
ബീന : ഇത് വരെ വന്നിട്ടില്ല .
ഞാൻ ഉടനെ ഫാദർ ജോർജിനെ വിളിച്ചു .
ഫാദർ : ഡോകറ്ററെ മറിയം എന്നെ വിളിച്ചിരുന്നു അവർക്കു ഭയങ്കര നടുവേദന ഇന്ന് ലീവ് ആണെന്ന്
ഞാൻ : അത് എന്നെ വിളിച്ചു അല്ലെ പറയേണ്ടത് .
ഫാദർ : മറിയത്തിനു സാറിന്റെ നമ്പർ അറിയില്ല എന്ന് .
എനിക്ക് മനസ്സിൽ ആയി ഇന്നലെ കിട്ടിയ വഴക്കിന്റെ നടുവേദന ആണ് .
ഞാൻ രോഗികളെ നോക്കാൻ തുടങ്ങി , കുറച്ചു രോഗികൾ ഉണ്ടായിട്ടും രണ്ടു നഴ്‌സുമാരെ കൊണ്ട് ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു . പക്ഷേ അത്ഭുതം എന്താന്നെന്നു വെച്ചാൽ പ്രീതി ഭയങ്കര പണിയെടുക്കൽ ആയി . അവൾ ഓടി നടന്നു ജോലികൾ ചെയുന്നു . അവൾക്കു മനസ്സിൽ ആയി കാണും ജോലി ഉണ്ടാവില്ല എന്നു . എന്തായാലും ഇവളെ ഞാൻ പിരിച്ചു വിടും .