ശരി …. ഞാൻ വരില്ല…. അനുമോളോ…?
അവളെയിന്നലെ ചിറ്റ ഒത്തിരി അടിച്ചു….
എന്തിന്
നിന്റെ പേരും പറഞ്ഞ് കരഞ്ഞതിന്…. പാവം കരഞ്ഞ് കരഞ്ഞ് പനി പിടിച്ചു …. ഇന്ന് സ്‌കൂളിലും വന്നിട്ടില്ല….
ഞാനാകെ നടുങ്ങി പോയി… അനുമോൾക്ക് എന്നെ വലിയ ഇഷ്ടമാണ്…. അതാ അവൾ എന്റെ പേര് പറഞ്ഞ് വാശിപിടിച്ചിട്ടുണ്ടായത് …. അതിന് അവളെ ഒത്തിരി തല്ലി എന്ന് വച്ചാൽ……. എന്റെ പേര് പോലും മറ്റുള്ളവർക്ക് കുഴപ്പമാകുന്നു…. എന്റെ ദൈവമേ…..
എന്റെ ‘അമ്മ….. അമ്മയാണ് ഇതിനെല്ലാം കാരണം…. ഞാൻ അനുഭവിക്കുന്നതിന്…. അച്ഛൻ അനുഭവിക്കുന്നതിന്…. അനുമോൾക്ക് തല്ല് കിട്ടുന്നതിന്….. എല്ലാം….
അമ്മായി പറഞ്ഞത് ഓർമ്മയിലേക്ക് വന്നു… അമ്മയെല്ലാം അഭിനയിക്കുകയായിരുന്നു എന്ന് ….
ആയിരുന്നോ… എല്ലാം…? തന്നെയും അച്ഛനെയും സ്നേഹിച്ചത്…. തനിക്ക് തന്ന ആ ഉമ്മകൾ …. തന്നെ ചേർത്ത് പിടിക്കുമ്പോൾ മുഖത്ത് വിരിയുന്ന ചിരി…. സ്‌കൂളിൽ നിന്ന് ചെല്ലുന്ന സമയത്ത് അനുഭവിക്കുന്ന വാത്സല്യം….. എല്ലാം… എല്ലാം അഭിനയമായിരുന്നോ…
അറിയില്ല…. എന്നാലും ഒരു കാര്യം അറിയാം…. ‘അമ്മ മരിച്ചതോടെ എന്റെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായിരിക്കുന്നു…. സന്തോഷവും…..
അന്നത്തോടെ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങി…. ആർക്കും ഒരു ശല്യമില്ലാതെ….. ഇങ്ങിനെ ഒരാൾ ജീവിച്ചിരിക്കുന്നു എന്ന് ആരും അറിയാതിരിക്കുവാൻ തക്കവണ്ണം…. ഒതുങ്ങി…
എന്നിട്ടും വിട്ടുപോകാതെ…. ഒന്നാം ക്ലാസ്സിന്റെ നിഷ്കളങ്കതയുമായി അനുമോൾ എന്റെ അടുത്തേക്ക് ഓടി വന്നു കൊണ്ടിരുന്നു…. സ്‌കൂളിലും…. വഴിയിലും… അമ്പലത്തിലുമെല്ലാം..
അതീനെല്ലാം അവൾക്ക് ശാസനയോ… അടിയോ കിട്ടികൊണ്ടിരുന്നു …….
അത് അവളെക്കാൾ എന്നെയാണ് വേദനിപ്പിച്ചത്….
ഞാൻ പിന്നെ അവളിൽ നിന്നും ഒഴിഞ്ഞ് മാറി തുടങ്ങി….. പക്ഷെ അവളെ എനിക്ക് കാണാതിരിക്കാൻ ആവില്ലായിരുന്നു…. ഒളിച്ച് നിന്ന് അവളുടെ നിഷ്കളങ്കമായ കുസൃതികൾ ഞാൻ ആസ്വദിച്ചു … അവളെന്നല്ല ആരുമറിയാതെ….
എന്നെ നന്നായി ശ്രദ്ധിച്ചിരുന്ന അച്ഛൻ എന്റെ ഒഴിഞ്ഞ് മാറ്റം മനസ്സിലാക്കി….
ഉണ്ണീ ……. ഒരു ദിവസം നാമജപം കഴിഞ്ഞപ്പോൾ അച്ഛനെന്നെ വിളിച്ചൂ ….
അച്ച….
മോനോടിപ്പോ ആരും കൂട്ടില്ല അല്ലെ…..
സാരമില്ലച്ചാ…. എട്ട് വയസ്സുകാരന്റേതിൽ നിന്ന് വ്യത്യസ്തമായ എന്റെ മറുപടി അച്ഛനെ അല്പം അത്ഭുതപ്പെടുത്തി എന്ന് തോന്നി….