പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Posted by

സാരമില്ല ചേച്ചീ… നമ്മുടെ അച്ഛന്റെ ക്രൂരതകൾ കണ്ടാണ് ഞാൻ വളർന്നത്…. അന്നുറപ്പിച്ചതാ…. എന്റെ ജീവിതത്തിൽ ഞാനങ്ങിനെ ആവില്ല എന്ന് …. ഇനി എനിക്കങ്ങിനെ ആകാനും കഴിയില്ല….. എനിക്ക് സ്നേഹിക്കാനേ കഴിയൂ…..

എനിക്കൊന്നുമറിയില്ല…. ഞാൻ നാളെ പോകും….. പിന്നെ വീട്ടിലെ കാര്യങ്ങൾ എങ്ങനാ…

ചേച്ചി പൊക്കോ…. ഇവിടെ നിന്നിട്ട് മരുമക്കളുടെ വിരോധം വരുത്തി വക്കണ്ട…. നാളെ മുതൽ ഞാനും ഉണ്ണിയും സ്‌കൂളിൽ പോകും…. വീട്ട് പണിക്ക് സരസൂനെ വിടാൻ നാണിത്തള്ളയോട് പറഞഞിട്ടുണ്ട്….. അവൾ രാവിലെയും വൈകീട്ടും വന്ന് ചെയ്തോളും… പാവങ്ങളല്ലേ…. അവർക്കും ഒരു സഹായമാകും…. അച്ചൻ തിരിഞ്ഞ് നടന്നു…

അമ്മായി തിരികെ വന്ന് എന്റെ തലയിൽ തലോടി….

ഉണ്ണീ…

അമ്മായീ…

മോൻ വിഷമിക്കല്ല് …. അമ്മായി വിഷമം കൊണ്ട് പറഞ്ഞതാ… കേട്ടോ … അമ്മായിയുടെ കണ്ണ് നിറഞ്ഞു….

പോയി ബാഗൊക്കെ എടുത്ത് വച്ചിട്ട് വാ കഞ്ഞി കുടിക്കാം… നാളെ മുതൽ സ്‌കൂളിൽ പോകേണ്ടതാ….

അമ്മായി എന്റെ നെറ്റിയിൽ ചുംബിച്ചിട്ട് … കണ്ണ് തുടച്ച് …മൂക്കും ചീറ്റി നടന്ന് പോയി…..
*****
പിറ്റേന്ന് സ്‌കൂളിലെത്തി….. വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കവേ ഞാനോർത്തു…. എനിക്ക് വേണ്ടി കാത്ത് നിൽക്കാറുള്ള പ്രിയയെയും അനുമോളെയും ഇന്ന് കണ്ടില്ലല്ലോ….
ഇനി അവർ ഇന്ന് വന്നില്ലേ…. അതാ ഏഴാം ക്ലാസ്സിന് അടുത്ത് ശിവേട്ടൻ നിൽക്കുന്നുണ്ടല്ലോ…..

ശിവേട്ടാ…. എനിക്ക് പുറം തിരിഞ്ഞ് നിന്ന ശിവേട്ടൻ മുഖം തിരിച്ചു…. എന്നെ കണ്ടതും വെട്ടിത്തിരിഞ്ഞ് ക്ലാസ്സിലേക്ക് പോയി…. ശിവേട്ടന്റെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു… ഞാൻ മെല്ലെ ക്ലാസ്സിലേക്ക് നടന്നു…. ഇതെല്ലാം എന്താണെന്ന് എനിക്ക് മനസ്സിലായതേ ഇല്ല….

ക്ളാസിലെത്തിയപ്പോൾ പ്രിയയുണ്ട് അവിടെ ഇരിക്കുന്നു….

പ്രിയാ ഞാൻ വിളിച്ചു …..

അവൾ മുഖമുയർത്തി നോക്കി…ചോദ്യ ഭാവത്തിൽ….

ഇന്നെന്താ എന്നെ കാത്ത് നിൽക്കാത്തത്….

അതിന് നീ ഇന്ന് വരുമെന്നറിയില്ലല്ലോ….

നീയെന്താ പിന്നെ വീട്ടിലേക്ക് വരാതിരുന്നത്….

അച്ചൻ പറഞ്ഞു എന്നോടും ശിവേട്ടനോടും വരണ്ട എന്ന്

അതെന്താ…

എനിക്കറിയില്ല….. പിന്നെ ഇനി നിന്നോട് മിണ്ടണ്ട എന്നും….സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകൂടേണ്ട എന്നും ‘അമ്മ പറഞ്ഞിട്ടുണ്ട്….

അതെന്തിനാ…?

എനിക്കറിയില്ല… നീ ഇനി ഞങ്ങളോട് മിണ്ടണ്ട…. ‘അമ്മ കണ്ടാൽ ഞങ്ങളെ അടിക്കും…..

Leave a Reply

Your email address will not be published. Required fields are marked *