ഞങ്ങൾ കാത്തിരുന്നു..
അയാൾ വരുന്നതും കാത്ത്.
ദൂരെ നിന്നും അയാൾ ബൈക്കിൽ വരുന്നത് ഞങ്ങൾ കണ്ടു..
അയാളുടെ വീടിനു നൂറ് മീറ്റർ മുമ്പ് ഞങ്ങൾ ഞങളുടെ കാർ നിർത്തിയിട്ടിരുന്നു.. അയാളെ കണ്ടയുടനെ.. ഞങ്ങൾ മൂന്ന് പേർ വണ്ടിയിൽ നിന്നിറങ്ങി അയാളുടെ വീട് ലക്ഷ്യമാക്കി നടന്നു..
അയാൾ ഞാങളുടെ മുന്നിലൂടെ വീട്ട് പടിക്കലെത്തി ബൈക്കിൽ നിന്നിറങ്ങി .. അപ്പോഴെക്കും ഞങ്ങളും അവിടെയെത്തിയിരുന്നു..
ബൈക്ക് സ്റ്റാൻഡിലിടുന്ന അയാളെ ഞങ്ങൾ തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടി. അയാൾ ഒച്ചയുണ്ടാക്കി..
ആളുകൾ കൂടാൻ തുടങ്ങുന്നതുകണ്ട് ഞങ്ങൾ വണ്ടിയുടെ അടുത്തേക്കോടി. ഓടുന്ന ഓട്ടത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി..
അയ്യാളുടെ ഭാര്യയും മകളും… ആർത്ത് വിളിച്ചൊന്ന് കരഞ്ഞു..
അതുകേട്ട് അയാൾ മരിച്ചെന്ന് ഞാൻ ഉറപ്പിച്ചു..
ഞങ്ങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു..
അന്ന് രാത്രി ഞാനുറങ്ങിയില്ല.. ഒരു കുടുമ്പം അനാഥമാവുന്നതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവനാണു ഞാൻ.. ആ ഞാൻ തന്നെ ഇന്ന് ഒരു കുടുമ്പത്തെ അനാഥമാക്കിയിരിക്കുന്നു.
കുറ്റബോധം എന്നെ തളർത്തി..
അങ്ങെനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനെ മറ്റൊരു കേസിൽ പൊലീസ് അറെസ്റ്റ് ചെയ്തു.. ചോദ്യം ചെയ്യലിൽ ഈ കേസും അവൻ പറഞു..
ഞാൻ പുറത്തായിരുന്ന സമയത്ത് എന്റെ വീട്ടിൽ പൊലീസെത്തി എന്നെ അന്വോഷിച്ചു.. തിരികെ പോയി..
കഠിനമായ ചോദ്യംചെയ്യലിലും ആരൊക്കെക്കൂടിയാ അത് ചെയ്തതെന്ന് അവൻ പറഞ്ഞില്ല..
നാട്ടിൽ അന്വോഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവൻ ഉൾപെട്ട ഗ്യാങ് നെയാണു പോലീസ് അന്വോഷിച്ചിറങ്ങിയത്.
പിറ്റേന്ന് തന്നെ ഞാൻ സ്റ്റേഷനിൽ ഹാജരായി..
ഞങ്ങൾ പതിമൂന്ന് പേരെയും ഒരുമിച്ചു നിർത്തി തിരിച്ചറിയൽ പരേഡ് നടത്തി..
ആ അമ്മയും മകളും എന്റെ മുഖം മാത്രം തിരിച്ചറിഞ്ഞില്ല.. (ദൈവം ആ സമയം അവരുടെ കണ്ണ് മൂടികെട്ടികാണും)
കൂടെ വന്ന രണ്ട് പേരെയും തിരിച്ചറിയുകയും ചെയ്തു..
അവർക്ക് ശിക്ഷയും കിട്ടി..
വീട്ടിൽ ചെന്ന എനിക്ക് വീട്ടിൽ നിന്നും നാട്ടിൽ നിന്നും കുറ്റപെടുത്തലുകൾ മാത്രം..
“അബ്രഹാമിന്റെ സന്തതി താന്തോന്നിയായില്ലെങ്കിലെ അൽഭുതമുള്ളു”
നാട്ടുകാരുടെ വാദം ഇങ്ങെനെ!..