അങ്ങെനെ ഞാൻ അവിടുത്തെ പേരുകേട്ട താന്തോന്നിയായ്..
ചിലർ താന്തോന്നിയെന്നും
ചിലർ അബ്രാഹാമിന്റെ സന്തതിയെന്നും ഇരട്ടപേരിട്ട് വിളി തുടങ്ങി..
എന്നെ വേദനിപ്പിച്ചത്.. ഉമ്മാടെം പെങ്ങന്മാരുടേം കുറ്റപെടുത്തലുകളായിരുന്നു..
ഏറ്റുവാങ്ങാൻ വിധിക്കപെട്ടവനെ പോലെ ഞാനതെല്ലാം സന്തോഷപൂർവ്വം ഏറ്റുവാങ്ങി..
കുറച്ച് ദിവസങ്ങൾക്ക് ശേഷം…
ഉപ്പയുണ്ടായിരുന്നപ്പോൾ അടുപ്പിക്കാതിരുന്ന, ശേഷം ഞാനും തുടർന്ന ഉമ്മാന്റെ ആങ്ങളമാരിൽ മൂത്ത ആങ്ങള ഞാനില്ലാതിരുന്ന സമയത്ത് വീട്ടിൽ വന്നു..
വിശേഷങ്ങളൊക്കെ തിരക്കി.. രണ്ട് കാര്യങ്ങൾ ഉമ്മാട് പറഞ്ഞ് പോയി. ഞാൻ വന്നാൽ പറയാനും ചെയ്യിക്കാനും പറഞ്ഞു.
ഒന്ന് ഗൾഫിലേക്കുള്ള എന്റെ നിയോഗം..
പിന്നെ, പതിനെട്ട് കഴിഞ്ഞ സഫ്നാടെ കല്ല്യാണം..
ഇത് രണ്ടും ഞാൻ ചിന്തിക്കാൻ തുടങ്ങി..
ഒരാഴ്ചക്കുള്ളിൽ ഓലപ്പെരയിൽ നിന്ന് മറ്റൊരു വാടക വീട്ടിലേക്ക് ഞങ്ങൾ മാറി.
ശേഷം കല്ല്യാണാലോചനകളും..
ശേഷം പാസ്സ്പോർട്ടെടുത്ത് ഗൾഫിലേക്കും..
ആറുമാസത്തിനുള്ളിൽ ഇതൊക്കെ തീർത്ത് അബ്രഹാമിന്റെ വെറുക്കപെട്ട സന്തതിയായ താന്തോന്നി.. കടലുകടന്നു..
അന്നത്തെ സാഹചര്യം വെച്ച് സഫ്നാനെ കെട്ടിച്ചത് ഒരു ദരിദ്ര കുടുമ്പത്തിലേക്കായിരുന്നു.. ഒരു ഡ്രൈവറായിരുന്നു അളിയൻ.. ഓട് മേഞ്ഞ വീടും.. സ്വഭാവം നല്ലതായിരുന്നു അളിയന്റെ. കുടുമ്പസ്നേഹിയായിരുന്നു..
പിന്നീടുള്ള പതിനൊന്ന് വർഷം …
ഞാനും എന്റെ കുടുമ്പവും മാറുകയായിരുന്നു..
‘പണ്ടത്തെ പോലെന്റെ വീട് കൂരയല്ലാ ഇന്നിപ്പൊ ഞാൻ കഴിയുന്നു.. മാളികയിൽ..”
എന്ന് പറഞ്ഞപോലെ ഇന്നിപ്പൊ ഞാൻ കഴിയുന്നത് ഒരു മാളികയിലാ..
കൂടാതെ, കാറ്.. “അബ്രഹാമിന്റെ സന്തതി’ എന്ന പേരിൽ റൂട്ടിലോടുന്ന രണ്ട് ബസ്സ്, റെസ്റ്റോറന്റും സൂപ്പർമാർക്കറ്റും ആയി ബിസിനസ്സ് വേറെയും…
“ന്താാ പോരെ’?
പോരെങ്കിൽ, ഗൾഫിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് ഒന്നല്ല രണ്ടെണ്ണം..
കൂടാതെ വെള്ളം സപ്ലെ ചെയ്യുന്ന മൂന്ന് ടാങ്കർ ലോറികളും..
മതി!..
കഴിഞ്ഞ തവണ ഞാൻ നാട്ടിൽ വന്നപ്പൊഴായിരുന്നു കുഞ്ഞനിയത്തി സജ്ന യുടെ കല്ല്യാണം.. കല്ല്യാണവും തിരക്കുകളും ഒക്കെയായി രണ്ട്മൂന്ന് മാസം കടന്നുപോയി..
അനിയത്തി പ്രാവുകൾ എന്ന എന്റെ കഥയിൽ ആ രണ്ടുമാസത്തെ കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞിരുന്നു..