രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

Rathushalabhangal Manjuvum Kavinum Part 25 | Author : Sagar KottapuramPrevious Parts

 

അങ്ങനെ വീണു കിട്ടിയ അവധി ദിവസങ്ങൾ ഞാനും മഞ്ജുവും കൂടി അത്യവശ്യം നല്ല രീതിക്ക് തന്നെ ആഘോഷിച്ചു . പിറ്റേന്ന് തൊട്ടു പകൽസമയത്ത് കക്ഷി കോളേജിൽ പോകുന്നതോടെ ഞാൻ ശ്യാമിനൊപ്പം ചേരും . പിന്നെ രാത്രിയിൽ മാത്രം ആണ് കൊഞ്ചലും കളിയാക്കലും കലാപരിപാടികളുമൊക്കെ . ഇതിനിടക്ക് ഒന്ന് രണ്ടു ദിവസം അവളെ കൊണ്ട് വിടാനും തിരിച്ചു കൊണ്ടുവരാനുമൊക്കെ ഞാൻ തന്നെയാണ് പോയത് .കോളേജിലെ അങ്കം വെട്ടു അഴിഞ്ഞു വരുന്നതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ അവൾക്കൊന്നിനും താല്പര്യവും കാണില്ല . വന്നു കേറി വേഷം പോലും മാറ്റാതെ ബെഡിൽ കിടന്നുരുളും . ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങിയെന്നും വരും ! എന്തേലും ചോദിച്ചാൽ

“തലവേദന ആണ് , ടയേർഡ് ആണ് , ശല്യം ചെയ്യല്ലേ കവി ..”
എന്നൊക്കെ പറഞ്ഞു ചിണുങ്ങും ! അതുകൊണ്ട് തന്നെ ഞാനും ഒന്നും പറയാറില്ല .

പിന്നെ പാടത്തെ കളിയൊക്കെ കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണ് വീണ്ടും തമ്മിൽ കാണുന്നത് . എന്തുകൊണ്ടോ ആ ദിവസങ്ങളിൽ ഞങ്ങൾക്കിടയിൽ വഴക്കും അടിയും ഒന്നും ഉണ്ടായിരുന്നില്ല എന്നത് കൗതുകം ആണ് ! പക്ഷെ അതൊക്കെ കഴിഞ്ഞു ഒരെണ്ണം നല്ല രീതിക്ക് വന്നു എന്നതും വാസ്തവം ആണ് . അത് ചുമ്മാ അവള് ഓരോന്ന് വായിൽ തോന്നിയത് പറഞ്ഞതുകൊണ്ട് സംഭവിച്ചതാണ് .അതേത്തുടർന്ന് എനിക്കൊരു നല്ല സമ്മാനവും കിട്ടി കുറച്ചു ദിവസം വീട്ടിൽ കിടക്കേണ്ടി വന്നു !

അങ്ങനെ വീക്ക് ഡെയ്‌സ് ഒകെ കഴിഞു പോയി . വെള്ളിയാഴ്ച വൈകീട്ടും പതിവ് പോലെ മിസ് കോളേജിൽ പോയി തിരിച്ചെത്തി . ആ സമയം വീട്ടിൽ അഞ്ജുവും അമ്മയും ഉണ്ടായിരുന്നില്ല . ഏതോ കല്യാണത്തിന്റെ റീസെപ്‌ഷനിൽ പങ്കെടുക്കാനായി രണ്ടുപേരും കൂടി മഞ്ജു വരുന്നതിനു മുൻപേ ഇറങ്ങിയതാണ് . വീടിനടുത്തു തന്നെ ആയതുകൊണ്ട് അമ്മയും അഞ്ജുവും നടന്നിട്ടു തന്നെയാണ് പോയത് .

പതിവ് പോലെ കാർ നിർത്തി മഞ്ജു ഇറങ്ങി . ഞാനാ സമയം ഉമ്മറത്ത് മൊബൈലും നോക്കി ഇരിപ്പാണ് . അമ്മയും അഞ്ജുവും തിരിച്ചു വന്നിട്ട് വേണം എനിക്ക് ക്ലബിന്റെ അടുത്തൊക്കെ ഒന്ന് പോകാൻ . അങ്ങനെ ഇരിക്കുമ്പോഴാണ് മിസ്സിന്റെ വരവ് !

സാരി ഒന്നും ഉടുത്തോണ്ട് അവളോട് കോളേജിൽ പോകേണ്ട എന്നൊക്കെ ഞാൻ ചുമ്മാ തട്ടിവിട്ടിരുന്നെങ്കിലും അതൊന്നും കക്ഷി അനുസരിക്കുമായിരുന്നില്ല. കൂടുതൽ ദിവസവും സാരി തന്നെ ആയിരിക്കും അവളുടെ കോളേജ് വേഷം !

“സാരി ഉടുത്താലേ ഒരു ഐഡന്റിറ്റി ഉള്ളു ..”എന്നൊക്കെ ആണ് കക്ഷിയുടെ ന്യായം !

“ഇന്നെന്താടാ നീ കളിക്കാനൊന്നും പോയില്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *