വ്യാധിരൂപിണി [ഷേണായി]

Posted by

കസേരയിൽ ഇരിക്കുന്ന നവനീതിനെക്കണ്ട് അവൾ അവിശ്വസനീയതയോടെ നോക്കി.’നവനീത്’ അവളുടെ മുഖം ഇരുണ്ടു.ഒരു കാലത്ത് തന്‌റെ എല്ലാമെല്ലാമായിരുന്നവൻ, 17 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു സമാഗമം.

‘സുഖമാണോ ?’ ദീപികയെ നോക്കി ഭ്രാന്തമായ ഒരു ചിരി ചിരിച്ചുകൊണ്ട് നവനീത് അന്വേഷിച്ചു.

‘ നല്ല സുഖം..’ കൈകൾ പിണച്ചു മാറത്തു കെട്ടിയ നിൽപിൽ ദീപിക മറുപടി പറഞ്ഞു.

നവനീത് എഴുന്നേറ്റു, ‘അറിഞ്ഞതിൽ സന്തോഷം, പക്ഷേ എനിക്ക് സുഖമില്ല, കഴിഞ്ഞ 17 വർഷമായി സുഖമില്ല.’ അവൻ പറഞ്ഞു.

ദീപിക ഒന്നും മിണ്ടാതെ നിന്നു.

‘നീ അന്ന് എന്നെ തേച്ചിട്ട് ഒറ്റപ്പോക്കായിരുന്നല്ലോ, അതിനു ശേഷം എനിക്കു ഭ്രാന്തുപിടിച്ചതു പോലെയായി.ഇടയ്ക്കാരോ നീ കല്യാണം കഴിച്ചെന്നു പറഞ്ഞു. അതെനിക്കു താങ്ങാൻ പറ്റിയില്ല.നിന്നെ അന്വേഷിച്ചു ഞാൻ മാംഗ്ലൂരിൽ വന്നു. നീ ഭർത്താവിനൊപ്പം മുംബൈയിലേക്കു മാറിയെന്ന് അവിടെ നിന്ന് അറിഞ്ഞു. പിന്നെ ഞാൻ മുംബൈയിൽ വന്നു. ഒരുപാട് അന്വേഷിച്ചു.നിന്‌റെ ഒരു വിവരവും കിട്ടിയില്ല.’ അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.

സുപ്രിയ അനുതാപത്തോടെ അവനെ നോക്കി നിന്നു.എന്നാൽ ദീപികയ്ക്കു ഭാവഭേദമുണ്ടായില്ല.
‘നീ പിരിഞ്ഞ വിഷമത്തിൽ ഞാൻ മുഴുക്കുടിയനായി.അതു പോരാതെ വന്നപ്പോൾ കഞ്ചാവിനും ഡ്രഗ്‌സിനും അഡിക്റ്റായി നശിച്ചു. എന്‌റെ വീട്ടുകാർ എന്നെക്കൊണ്ട് പൊറുതി മുട്ടി.അവരെന്നെ പലയിടത്തും ചികിൽസയ്ക്കു കൊണ്ടുപോയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ എല്ലാം മറക്കാനായി എന്നെക്കൊണ്ട് മൂന്നുവർഷം മുൻപ് മുപ്പത്തിയഞ്ചാം വയസ്സിൽ ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു.
പക്ഷേ ആ പെൺകുട്ടിയോട് എനിക്കു യാതൊരു ആകർഷണവും തോന്നിയില്ല, എനിക്ക് ഇറക്ഷൻ പോലും കിട്ടിയില്ല.ഞാനും അവളും ഒരിക്കലും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ല.എങ്ങനെ? ഇപ്പോളും എന്‌റെ മനസ്സുമുഴുവൻ നീയാണല്ലോ.ഒടുവിൽ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൾ പിന്മാറി. ഞാൻ ഡിവോഴ്‌സായി ഊമ്പിത്തെറ്റി നടക്കുന്നു. എന്‌റെ വീട്ടുകാർ മകന്‌റെ കൊണവതിയാരം കൊണ്ട് ഇപ്പോൾ വീട്ടിനു വെളിയിൽ പോലും ഇറങ്ങാറില്ല.എന്‌റെ കുടുംബം നശിച്ചു.
പക്ഷേ നിനക്കോ? ഐടി സ്ഥാപനത്തിലെ ലക്ഷങ്ങൾ ശമ്പളമുള്ള ഉയർന്ന ജോലി, പണക്കാരൻ ഭർത്താവ്, കുട്ടികൾ , പലയിടങ്ങളിൽ ബംഗ്ലാവുകൾ, കാറുകൾ. നീ അങ്ങ് ഉയർന്നുയർന്നു പോകുമ്പോൾ ഞാൻ പടുകുഴിയിലേക്കു വീണോണ്ടിരിക്കുകയായിരുന്നു ദീപികേ…’
അവൻ വിതുമ്പലോടെ പറഞ്ഞു.

സുപ്രിയയ്ക്കു ശരിക്കും അവനോടു സഹതാപം തോന്നി, ഇതിനെല്ലാം കാരണക്കാരിയായ ദീപികയോട് ഈർഷ്യയും.
‘നവനീത്, കോളജിൽ പഠിക്കുമ്പോൾ റിലേഷൻഷിപ്പുകൾ ഉണ്ടാകുന്നത് എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന ഒരു കാര്യമാണ്. അതു ബ്രേക്കപ്പായാൽ മനസ്സിലാക്കാനുള്ള മെച്യൂരിറ്റി വേണം. അല്ലാതെ

Leave a Reply

Your email address will not be published. Required fields are marked *