കിച്ചനിലും തപ്പിയിട്ടും കണ്ടുകിട്ടിയില്ല.ശ്ശെടാ ഇവളിതെവിടെ പോയി എന്നു പിറുപിറുത്തു കൊണ്ട് ഡ്രോയിങ് റൂമിലെത്തിയ അവൾ ടീപ്പോയ്ക്കു മുകളിൽ ഒരു കടലാസ് പേപ്പർ വെയിറ്റിട്ടു വച്ചിരിക്കുന്നതു കണ്ടു. അവളതു കൈയിലെടുത്തു.ദീപിക എഴുതിയതാണ്.
പ്രിയപ്പെട്ട സുപ്രിയ,
നിന്നോടു ഞാൻ ക്ഷമ ചോദിക്കുന്നു.നീയീ കത്തു വായിക്കുമ്പോൾ തന്നെ ഞാൻ കൊച്ചി വിട്ട് മറ്റൊരു മഹാനഗരത്തിലെത്തിയിരിക്കും.
ഞാൻ ഈ നഗരത്തിലെത്തിയത് നീയ് വിചാരിക്കുന്നതു പോലെ ഓഫിസ് സംബന്ധമായ കാര്യങ്ങൾക്കല്ല.മറിച്ച് അതിനിഗൂഢമായ മറ്റൊരു ദൗത്യത്തിനായിരുന്നു. അതെന്താണെന്നാണു ഇനി വിവരിക്കാൻ പോകുന്നത്……..
ഞാൻ ഒരുമാസം മുൻപ് ഹോങ്കോങ്ങിൽ ജോലിസംബന്ധമായി പോയിരുന്നു. ഇതിനിടയിൽ ഒരു ഇടവേളയിൽ ഞാൻ ഹോങ്കോങ്ങിലെ പ്രശസ്തമായ സെൻട്രൽ മാർക്കറ്റ് എന്ന മാംസച്ചന്ത വെറുതെ കാണാൻ പോയി.ഞാനൊരു മൃഗസ്‌നേഹിയാണെന്ന് നിനക്ക് അറിവുള്ളതാണല്ലോ.
അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.നിരനിരയായുള്ള സ്റ്റാളുകളിൽ എല്ലാത്തരം ജീവികളെയും കൊന്നു തൊലിയുരിച്ച് വച്ചിട്ടുണ്ട്. നായകൾ,പൂച്ചകൾ,എലികൾ, വിവിധതരം പുഴുക്കൾ, ഈനാംപേച്ചികൾ, വെരുക്, ഉടുമ്പ് അങ്ങനെ..കണ്ടാൽ അറപ്പുതോന്നുന്ന ഒരു മാംസചന്ത.എനിക്കു മനം പിരട്ടി.
കുറച്ചു മുന്നിലേക്കു ഞാൻ നടന്നു. അവിടെ വവ്വാലിറച്ചി വിൽക്കുന്ന ഒരു സ്റ്റാൾ കണ്ടു. ചൈനക്കാരുടെ വിശിഷ്ടഭോജ്യമാണ് ഇത്.വവ്വാലിനെ അടിച്ചുകൊന്നാണ് ഇറച്ചിയാക്കുന്നത്. ചുറ്റിക പോലെ ഉള്ള ഒരു ഉപകരണം കൊണ്ട് ചതച്ചിട്ട വവ്വാലുകളെ ഞാൻ ആ സ്റ്റാളിലെ ടേബിളിൽ കണ്ടു.അതിലൊന്നു തീരെ ചെറുതായിരുന്നു.കണ്ടാൽ ഓമനത്തവും കഷ്ടവും തോന്നുന്ന വിധത്തിലായിരുന്നു അതിന്‌റെ കിടപ്പ്. ഞാൻ അറിയാതെ അതിനെയൊന്നു തൊട്ടു.
ആ വവ്വാൽ ചത്തിരുന്നില്ല. തന്നെ തല്ലിച്ചതച്ചതിന്‌റെ പ്രതിഷേധം അതു പ്രകടിപ്പിച്ചത് എന്‌റെ കൈയിലാണ്. കൈപ്പത്തിയിൽ ഒരു കൊത്ത്. ശകലം ചോര പൊടിച്ചതൊഴിച്ചാൽ വലിയ ഗുരുതരമൊന്നുമല്ല. ഞാൻ ഒരു ബാൻഡ് എയിഡ് കൈയിലിട്ടശേഷം ഇന്ത്യയിലേക്കു മടങ്ങി.
ഡൽഹിയിൽ വിമാനമിറങ്ങിയ ഞാൻ പോയത് ഡെറാഡൂണിലേക്കാണ്.നീയ് മുൻപ് ചോദിച്ചിരുന്നല്ലോ, മകരന്ദ്, എന്‌റെ അവിഹിതകാമുകൻ.അവന്‌റെ അടുത്തേക്ക്.
പ്രിയ സുപ്രി, നീ എന്നെയൊരു തെറ്റുകാരിയായി കണക്കാക്കല്ലേ, രാജേഷിനെ വിവാഹം കഴിച്ചശേഷം സന്തോഷകരമായിരുന്നു എന്‌റെ ജീവിതം.നല്ലൊരു മനുഷ്യനാണ് രാജേഷ്.ഞാൻ അദ്ദേഹത്തോട് 100 ശതമാനം വിശ്വാസ്യത പുലർത്തിയാണ് ജീവിച്ചത്.എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി രാജേഷ് അമേരിക്കയിലാണ്.പണം കുന്നുകൂടുന്നുണ്ടെങ്കിലും തിരക്ക് ഒഴിയാത്ത ജോലി.അഞ്ചു വർഷത്തിൽ വെറും രണ്ടുതവണ മാത്രമാണ് ഞങ്ങൾ തമ്മിൽ കണ്ടത്. രണ്ടുകുട്ടികളുടെ കാര്യം നോക്കുന്ന ചുമതല, മറ്റു ബാധ്യതകൾ…ഇവയെല്ലാം കൂടി എന്നെ ഒരു മെഷീനാക്കി മാറ്റി.മടുപ്പ് എന്‌റെ മനസ്സിന്‌റെ സ്ഥായീഭാവമായി.
ആ ദിനങ്ങളിലൊന്നിലാണ് ഞാൻ മുംബൈയിൽ വച്ചു മകരന്ദ് മൽഹോത്രയെ പരിചയപ്പെടുന്നത്. ഡെറാഡൂണിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ മകരന്ദ് മുംബൈയിൽ ഇടയ്ക്കിടെ വന്നുപോയിരുന്നു. ഞങ്ങളുടെ പരിചയം സൗഹൃദമായി, പ്രണയമായി.പിന്നീടത് എല്ലാ സീമകളും ലംഘിച്ചു.
ഹോങ്കോങ്ങിൽ നിന്നു തിരിച്ച് ഡെറാഡൂണിലെത്തിയ ശേഷം ഞാനും മകരന്ദും രാത്രി ശാരീരികമായി ബന്ധപ്പെട്ടു.എന്നാൽ പിറ്റേന്നു പകൽ..
മകരന്ദ് മൂർച്ഛിച്ചു താഴെ വീഴുന്നതാണു ഞാൻ കണ്ടത്.അവന്‌റെ നെഞ്ച്