ദേവനന്ദ 7 [വില്ലി]

Posted by

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…

 

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   …

 

ദേവനന്ദ 7

Devanandha Part 7 | Author : VilliPrevious Part

 

 

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും….  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം…

 

“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”

 

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..

 

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും…  ..? ”

 

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

 

 

” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ കാലിനു ചെറിയ  ചതവേ ഒള്ളു.  .. ….  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  … ”

 

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല……..

 

Leave a Reply

Your email address will not be published. Required fields are marked *