” മതിയെടാ.. അതിനെ നോക്കി ദഹിപ്പിച്ചത്… അവൾ നിന്നെ ഒന്നിനും ശല്യം ചെയ്യാൻ വന്നില്ലല്ലോ. പിന്നെ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ അവളെ.. ”
ഏടത്തിയാണെന്നേ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്. അതും ചങ്കു തകരുന്ന വാക്കുകളോടെ…. പ്രേമാർദ്രമായി ഞാൻ എന്റെ ദേവുവിനെ നോക്കിയ നോട്ടം ഏടത്തിയുടെ കണ്ണിൽ എങ്ങനെ ക്രൂരമായി തെളിഞ്ഞു കണ്ടു… കഷ്ടം !
” മഞ്ഞപിത്തം പിടിച്ചവർക്കു എന്ത് കണ്ടാലും മഞ്ഞയായെ തോന്നു… ”
തോന്നിയ പഴംചൊല്ല് ആരും കേൾക്കാതെ മനസിലൊളിപ്പിച്ചു നേരെ ചെരിഞ്ഞു അവിടെ തന്നെ കിടന്നു ഞാൻ. പിന്നെ ദേവു ഇരിക്കുന്ന ഭാഗത്തേക്ക് കൂടി നോക്കാൻ പോയില്ല ഞാൻ.
*** **** **—
കൊടുമ്പിരി കൊണ്ട സീരിയലും കളിയും ചിരിയും എപ്പോളോ കെട്ടടങ്ങി…. ഇടയിൽ എപ്പോളോ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു.. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടീവി റിമോട് ആണ്. അതങ്ങനെ കയ്യിൽ തന്നെ വച്ച് ഉറങ്ങി പോയി ഞാൻ. അത് എങ്ങനെയോ ഏന്തി വലിഞ്ഞു എടുത്തു വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോൾ ആണ് ഏടത്തിയുടെ മുറിയുടെ കതകും തുറന്നു ദേവു വെപ്രാളത്തിൽ ഇറങ്ങി വന്നത് കാണുന്നത്. എന്താണിവൾക്കു പറ്റിയതെന്ന് ഞാൻ സംശയിച്ചു നിൽക്കെ അവൾ എന്നെയും എന്റെ കയ്യിൽ ഇരുന്ന റീമോർട്ടും മാറി മാറി നോക്കുന്നത് കണ്ടു.
” എന്താടോ ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ”
അവളുടെ ഭാവം കണ്ടെനിക്കിങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല…
” എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു… ”
” അതോ… റീമോർട് ആണ്.. ”
എന്റെ കയ്യിൽ ഇരുന്ന റീമോർട് ഉയർത്തി കാട്ടി ഞാൻ പറഞ്ഞു.
” ആഹ്.. ഞാൻ കരുതി……… ”
” ഞാൻ താഴെ വീണതാണെന്നാണോ? “