ഡോക്ടർമാർ എന്റെ ശരീരത്തിലെ മുറിവുകളെല്ലാം കണ്ടെത്തി മരുന്നുകൾ വക്കുമ്പോളോ
അവ തുന്നി കെട്ടുമ്പോളോ ഒന്നും ആരും എന്റെ മനസിലെ മുറിവ് കണ്ടതേ ഇല്ല..എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിലെ ഒരു ദിവസത്തെ നിരീക്ഷണം നിർദേശിച്ചു ഡോക്ടർ…. തലയ്ക്കു പറ്റിയ ക്ഷതം ആയിരുന്നു കാരണം.
ആശുപത്രി വാസം പരിതാപകരമായിരുന്നു. ശരീരത്തിനുണ്ടാകുന്ന വേദനയേക്കാൾ കൂടെ നിൽക്കുന്നവരുടെ കുത്തു വാക്കുകളും ദയനീയത നിറഞ്ഞ നോട്ടവുമാണ് സഹിക്കാൻ കഴിയാതെ വരുന്നത്.. ആകെ ഉള്ള ആശ്വാസം തല്ലുകൊണ്ട് പറ്റിയതാണിവയെല്ലാം എന്ന് ആരും അറിയാതെ ഇരുന്നാണ്… ബൈക്കിൽ നിന്ന് വീണു അത്ര മാത്രം.. അതിനുള്ള ശകാരങ്ങളെല്ലാം വരുന്നവരിൽ നിന്നും പോകുന്നവരിൽ നിന്നും എനിക്ക് നന്നായി കിട്ടി..
അപ്പോളും എന്നെ തളർത്തിയ വേദന മറ്റൊന്നായിരുന്നു…
അച്ഛൻ തിരിച്ചു വരും എന്ന് ദേവുവിനോട് ഓരോ തവണ പറയുമ്പോളും ഒരു തരി പ്രതീക്ഷയെങ്കിലും എന്നിൽ അന്നും അവശേഷിച്ചിരുന്നു. ഞാൻ അന്ന് നൽകിയ ഓരോ വാക്കുകളിലും അവളുടെ കണ്ണികളിൽ നിറയുന്ന തിളക്കം അതൊരു മനോഹര ദൃശ്യവുമായിരുന്നു.അന്ന് ഞാൻ പലതവണ ദേവുവിന് വാക്ക് കൊടുത്തതാണ് അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കാം എന്ന്. പക്ഷെ ഇനി… ഇനി എങ്ങനെ ഞാനവളോട് പറയും അവളുടെ അച്ഛനിനി തിരിച്ചെത്തില്ലെന്നു … ഞാനിതു വരെ അവളിൽ നിറച്ച പ്രതീക്ഷകളത്രയും വെറും വാക്കുകൾ മാത്രമായിരുന്നു എന്ന്?????……. അവൾക്കിനി ആരുമില്ലെന്ന്… ഞനെങ്ങനെ അവളോട് പറയും… അനുസരണ ഇല്ലാത്ത കണ്ണുകൾ നിറഞ്ഞൊഴുകുന്നതു പോലെ തോന്നി..
നല്ല വേദന ഉണ്ടോ മോനെ…. ? ”
കണ്ണുനീര് തുടച്ചു നെറുകയിലെ കെട്ടിനു മുകളിലൂടെ കൈ ഓടിച്ചു കൊണ്ട് ‘അമ്മ അത് ചോദിക്കുമ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്ന് പുറത്തേക്കു വന്നത്. …
ഈ ചെക്കനോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ബൈക്കിൽ പതിയെ പോണമെന്നു… കേക്കണ്ടേ….. കുറച്ചു ദിവസം ഇങ്ങനെ കിടക്ക് അപ്പൊ പഠിച്ചോളും…. “