” ദേവു…… തനിക്കിപോഴും എന്നോട് ദേഷ്യമാണോ ? ”
മൗനം തന്നെ ആയിരുന്നു മറുപടി….
” എന്തെങ്കിലും ഒന്ന് വാ തുറന്നു പറ പെണ്ണെ.. ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞാൻ എന്താ കരുതണ്ടേ… തനിക്കെന്നെ ഇഷ്ടമല്ലെന്നാണോ ? … ”
വീണ്ടും മൗനം….
” അപ്പോൾ ഇഷ്ടമല്ലെന്നു ഞാൻ കരുതിക്കോട്ടെ…. ”
അതും പറഞ്ഞു ഞാനവളിൽ നിന്നല്പം അകന്നു നിന്നു.
” ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.. ”
പെട്ടന്നവളുടെ മറുപടി എത്തി..
” പിന്നെ തന്റെ പെരുമാറ്റത്തിൽ നിന്ന് ഞാൻ എന്താ കരുത്തേണ്ടാത്തത്… ? ”
” എനിക്കറിയില്ല…. ”
” നിനക്ക് എന്താണ് ദേവു… നീ എന്തിനാ എന്നോട് ഇങ്ങനെ ഓരോന്ന് മറച്ചു വച്ച് സംസാരിക്കുന്നത്….. ”
അവളുടെ കണ്ണുകളിലെ നീരുറവ പൊട്ടൻ അവൾക്കത് മതിയായിരുന്നു…
” താനെന്തിനാ ഇപ്പൊ കരയുന്നെ? ഏയ്….. അതിനു ഞാൻ വിഷമിപ്പിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ ? ”
” എന്നെ ശെരിക്കും നന്ദുവേട്ടന് ഇഷ്ടമാണോ ? ”
അവളിലിപ്പോഴും ആ സംശയം ബാക്കി ഉണ്ടെന്നെനിക്കു ഉറപ്പായിരുന്നു..
” ദേവു എന്നെ നിനക്കു വിശ്വാസമില്ലെങ്കിൽ വേണ്ട. ഈ താലിയിലെങ്കിലും വിശ്വസിച്ചു കൂടെ. ഒന്നുമില്ലെങ്കിലും……. ”