ദേവനന്ദ 7 [വില്ലി]

Posted by

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും
ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…

 

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   …

 

ദേവനന്ദ 7

DEVANANDHA PART 7 | AUTHOR : VILLI | PREVIOUS PART
[https://kambimaman.com/tag/villi/]

 

 

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന
ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും….  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ
എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന
അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും
ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം…

 

“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”

 

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി
വന്നു..

 

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും…  ..? ”

 

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

 

 

” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ
കാലിനു ചെറിയ  ചതവേ ഒള്ളു.  .. ….  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ
ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  … ”

 

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട്
മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ
ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല……..

 

ഡോക്ടർമാർ എന്റെ ശരീരത്തിലെ മുറിവുകളെല്ലാം കണ്ടെത്തി  മരുന്നുകൾ വക്കുമ്പോളോ

അവ   തുന്നി കെട്ടുമ്പോളോ ഒന്നും ആരും എന്റെ  മനസിലെ  മുറിവ് കണ്ടതേ  ഇല്ല..എല്ലാം
കഴിഞ്ഞു ഹോസ്പിറ്റലിലെ ഒരു ദിവസത്തെ നിരീക്ഷണം നിർദേശിച്ചു ഡോക്ടർ….  തലയ്ക്കു
പറ്റിയ ക്ഷതം ആയിരുന്നു കാരണം.

 

ആശുപത്രി വാസം പരിതാപകരമായിരുന്നു.  ശരീരത്തിനുണ്ടാകുന്ന വേദനയേക്കാൾ കൂടെ
നിൽക്കുന്നവരുടെ കുത്തു  വാക്കുകളും ദയനീയത നിറഞ്ഞ നോട്ടവുമാണ് സഹിക്കാൻ കഴിയാതെ
വരുന്നത്..  ആകെ ഉള്ള ആശ്വാസം തല്ലുകൊണ്ട് പറ്റിയതാണിവയെല്ലാം എന്ന് ആരും അറിയാതെ
ഇരുന്നാണ്…  ബൈക്കിൽ നിന്ന് വീണു അത്ര മാത്രം.. അതിനുള്ള ശകാരങ്ങളെല്ലാം വരുന്നവരിൽ
നിന്നും  പോകുന്നവരിൽ നിന്നും  എനിക്ക് നന്നായി കിട്ടി..

 

അപ്പോളും എന്നെ തളർത്തിയ വേദന മറ്റൊന്നായിരുന്നു…

 

അച്ഛൻ തിരിച്ചു വരും എന്ന് ദേവുവിനോട് ഓരോ തവണ പറയുമ്പോളും ഒരു തരി
പ്രതീക്ഷയെങ്കിലും എന്നിൽ അന്നും അവശേഷിച്ചിരുന്നു. ഞാൻ അന്ന് നൽകിയ ഓരോ
വാക്കുകളിലും അവളുടെ കണ്ണികളിൽ നിറയുന്ന തിളക്കം അതൊരു മനോഹര
ദൃശ്യവുമായിരുന്നു.അന്ന് ഞാൻ  പലതവണ  ദേവുവിന് വാക്ക് കൊടുത്തതാണ് അവളുടെ അച്ഛനെ
കണ്ടെത്തി കൊടുക്കാം എന്ന്.      പക്ഷെ ഇനി…  ഇനി എങ്ങനെ ഞാനവളോട് പറയും അവളുടെ
അച്ഛനിനി തിരിച്ചെത്തില്ലെന്നു …  ഞാനിതു വരെ അവളിൽ നിറച്ച പ്രതീക്ഷകളത്രയും വെറും
വാക്കുകൾ മാത്രമായിരുന്നു എന്ന്?????…….  അവൾക്കിനി ആരുമില്ലെന്ന്…   ഞനെങ്ങനെ
അവളോട് പറയും…   അനുസരണ ഇല്ലാത്ത കണ്ണുകൾ നിറഞ്ഞൊഴുകുന്നതു പോലെ തോന്നി..

 

 

നല്ല വേദന ഉണ്ടോ മോനെ…. ? ”

 

കണ്ണുനീര് തുടച്ചു നെറുകയിലെ കെട്ടിനു മുകളിലൂടെ കൈ ഓടിച്ചു കൊണ്ട് ‘അമ്മ അത്
 ചോദിക്കുമ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്ന് പുറത്തേക്കു വന്നത്. …

 

ഈ ചെക്കനോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ബൈക്കിൽ പതിയെ പോണമെന്നു…  കേക്കണ്ടേ…..
 കുറച്ചു ദിവസം ഇങ്ങനെ കിടക്ക് അപ്പൊ പഠിച്ചോളും….  “

 

ഏടത്തിയുടെ സ്നേഹപ്രകടനം എന്നും അങ്ങനെ ആണ്.  എല്ലാവര്ക്കും എന്റെ അവസ്ഥയിൽ വിഷമം
ഉണ്ടെന്നു എനിക്ക് മനസിലായി..   പക്ഷെ ആരോടെങ്കിലും എന്തെങ്കിലും ഒന്ന് പറയാനോ..
 എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാനോ കഴിയുന്ന ഒരവസ്ഥയിൽ
ആയിരുന്നില്ല ഞാൻ….. മനസ് നിറയെ രാഘവനും അയാൾ പറഞ്ഞ വാക്കുകളും ആയിരുന്നു…  അയാളെ
ഒന്ന് തിരിച്ചു തല്ലാനോ എന്തിനു മറുത്തു ഒന്നും പറയാനോ കഴിയാതെ പോയതിൽ എനിക്ക്
എന്നോട് തന്നെ ലജ്ജ തോന്നി…

 

 

‘അമ്മ ഓരോ തവണ മുറിപാടുകളിലൂടെ കൈ ഓടിക്കുമ്പോളും വേദനയെക്കാളേറെ  ഇതിനു
കാരണക്കാരനായ രാഘവനോട് ഏത് വിധേനയും  പകരം ചോദിക്കണമെന്ന് മനസിനുള്ളിൽ നിന്നാരോ
പറയുന്നത് പോലെയാണ്  തോന്നിയത് ..  പക്ഷെ മറുവശത്തു അപ്പോളും ദേവനന്ദ ആയിരുന്നു.
 അവൾക്കിനി ഞാനല്ലാതെ ആരുമില്ലെന്ന സത്യം  എന്റെ ഉൾമനസിൽ തോന്നി
തുടങ്ങിയിരിക്കുന്നു…

 

അവളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഭയമാണിപ്പോൾ.  സത്യങ്ങളെല്ലാം അറിയുമ്പോൾ
അവളതിനെ എങ്ങിനെ ഉൾക്കൊള്ളും എന്നതിനെ കുറിച്ച് ഒരു പിടിയും എനിക്കില്ലായിരുന്നു…..

 

” ഞങ്ങളെന്നാൽ പോകുവാ അമ്മേ….  രാവിലെ വരാം.    ”

 

ആലോചനയുടെ ഇടയിൽ ഏടത്തിയുടെ ശബ്ദം ഉയർന്നു..

 

” അമ്മയാണോ നിൽക്കുന്നത്…  അമ്മയും കൂടി പോയി രാവിലെ വന്നാൽ മതി അമ്മെ. എനിക്ക് ഒരു
കുഴപ്പവും ഇല്ല. ”

 

” കുഴപ്പം ഇല്ല… നിനക്കു എന്തെങ്കിലും ആവശ്യം വന്നാലോ.  ഞാൻ നിന്നോളം നിങ്ങൾ
പൊയ്ക്കോ…. ”

 

അമ്മയുടെ അഭിപ്രായം കേട്ട ഉടനെ ഞാൻ നോക്കിയത് ഏടത്തിയെ ആണ്…

 

” ഞാൻ പറഞ്ഞതാ ഏട്ടൻ നിന്നോളും എന്ന്. അമ്മ..  സമ്മതിക്കാത്തത് കൊണ്ടാ… ”

ഏടത്തിയും കൈ മലർത്തി..

 

” സമയം വൈകാണ്ടു നിങ്ങളിറങ്ങാൻ നോക്ക്.. ”

 

ഞങ്ങളോടെല്ലാവരോടും യാത്ര പറഞ്ഞു ഏട്ടനും ഏടത്തിയും  പുറത്തെക്കിറങ്ങി …

 

” പോകാം…… ”

 

ഏടത്തി പുറത്തു നിന്ന ആരോടോ ചോദിക്കുന്നത് ഞാൻ കേട്ടു…

 

” ഇല്ല.. ചേച്ചി  പൊയ്ക്കോ..  ഞാൻ അമ്മക്ക് ഒരു കൂട്ടിനു ഇവിടെ നിന്നോളാം… ”

 

ദേവുവിന്റെ ശബ്ദം….  ഇത്ര നേരവും കാണാനും കേൾക്കാനും മിണ്ടാനും കൊതിച്ച ആൾ ഒരു
കതകിനു അപ്പുറം  ഇത്രയും നേരവും ഉണ്ടായിരുന്നെന്ന് ഞാനപ്പോളാണ് അറിഞ്ഞത്…

 

” ഇവിടെ വേറെ ആവശ്യങ്ങൾ ഒന്നും ഇല്ല..  നീ വാ…. ”

 

” ഇല്ല ചേച്ചി നിങ്ങൾ പൊയ്ക്കോ. എനിക്ക് പ്രശനം ഇല്ല .. ”

 

” ആ ചെക്കന് ഇഷ്ടാവില്ല പെണ്ണെ…..എന്ന പിന്നെ  എന്താന്ന് വച്ചാൽ ചെയ്യൂ….. ചില
സമയത് ഈ അമ്മയുടെ അതേ സ്വഭാവമാ ഇവൾക്കും ..  എന്ന ഇവിടെ തന്നെ നിക്കാതെ അകത്തു
വല്ലതും കേറിയിരിക്കു.. ”

 

. ദേവുവിനെ മുറിയിലേക്ക് കയറ്റി വിട്ടിട്ടാണ് ഏടത്തി  പോയത് . കാത്തിരുന്നും
കരഞ്ഞും തളർന്ന മുഖത്തോടെ ദേവു റൂമിനുള്ളിലേക്കു കയറി വന്നു. ദേവുവിനെ കണ്ടതേ എന്റെ
ഉള്ളു നീറുകയായിരുന്നു….  അന്ന് ദേവു പറഞ്ഞത് കേട്ടിരുന്നു എങ്കിൽ എനിക്കിങ്ങനെ
ആകുമായിരുന്നില്ല ….  എങ്കിലും എന്നെ അലട്ടിയത് ഞാനറിഞ്ഞ സത്യം അവളെ ഞാൻ എങ്ങനെ
അറിയിക്കും എന്നതായിരുന്നു…  ..  എന്റെ മുഖത്തേക്ക് കൂടി നോക്കാൻ ദേവു
കൂട്ടാക്കിയില്ല.  മുറിയുടെ ഒരു മൂലയിൽ മാറി നിന്ന് അമ്മ ചോദിക്കുന്ന ചോത്യങ്ങൾക്കു
ഉത്തരം കൊടുക്കുകയാണവൾ.  അതും വെറും മൂളലുകൾ  കൊണ്ട് മാത്രം … എനിക്കവളെ കണ്ടപ്പോൾ
സഹതാപം തോന്നി….

കഴിച്ച മരുന്നുകളുടെയും മറ്റും കടുപ്പം കൊണ്ടാകാം എപ്പോളോ ഞാൻ ഉറങ്ങി പോയി.  എന്റെ
കയ്യിൽ ഒരു  നനവ് സ്പർശിക്കുന്നതറിഞ്ഞാണ് പിന്നീട് ഞാൻ ഉണരുന്നതും…  കണ്ണ് തുറന്നു
നോക്കുമ്പോൾ എന്റെ കൈകളിൽ   കയ്യിൽ കോർത്ത് പിടിച്ചു അടക്കി പിടിച്ചു കരയുകയുന്ന
ദേവുവിനെയാണ് കണ്ടത് .ആദ്യമൊന്നു ഞെട്ടിയെങ്കിലും ഞാൻ വേഗം സ്വബോധം വീണ്ടെടുത്തു .
  പാവം…  ആളുകൾക്കിടയിൽ വച്ചവൾക്ക് അവളുടെ സ്നേഹവും സങ്കടവും പ്രകടിപ്പിക്കാൻ
കഴിഞ്ഞിട്ടുണ്ടാവില്ല… .  എല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ എല്ലാം കരഞ്ഞു
തീർക്കയാണവളെന്നു എനിക്ക് തോന്നി. അവളുടെ ഉള്ളിലിപ്പോഴും എന്നോടുള്ള സ്നേഹം
ബാക്കിയുണ്ടെന്നു ഞാൻ ഉറപ്പാക്കി..അമ്മ.അപ്പോഴേക്കും  അടുത്ത് ആളൊഴിഞ്ഞ ഒരു
 കട്ടിലിൽ കയറി ഉറക്കം പിടിച്ചിരുന്നു.

ദേവുവിന്റെ ഓരോ ചെറു സ്പർശവും ഒരു കുളിരുററ പോലെ തോന്നി എനിക്ക്.  കണ്ണ് തുറന്നു
അവളെ നോക്കാനോ അവളെ ശല്യം ചെയ്യാനോ എനിക്കപ്പോൾ തോന്നിയില്ല.  അവളുടെ സമിഭ്യം  ഞാൻ
നേരത്തെ ആഗ്രഹിച്ചിരുന്നതാണ്……

 

കണ്ണുകളടച്ചിരുന്നു എങ്കിലും അവളെപ്പോലും കരയുക ആയിരുന്നു എന്ന് അവളുടെ
അടക്കിപ്പിടിച്ച ഏങ്ങലടിയിൽ നിന്നും ഞാൻ ഊഹിച്ചു.

 

 

 

” ഞാൻ  പറഞ്ഞതല്ലേ  നന്ദുവേട്ടാ അയാളോട് വഴക്കിനു പോകണ്ടാ എന്ന്…  എന്നിട്ടിപ്പോ
ഞാൻ കാരണം…  അല്ലെ ഇങ്ങനെ ഒക്കെ.. …..?  ”

 

എന്റെ കൈകൾ മുറുകെ പിടിച്ചുകൊണ്ടവൾ ആരോടെന്നില്ലാതെ പുലമ്പികൊണ്ടിരുന്നു.
കരച്ചിലടക്കാനവൾ  പാടുപെടുന്നുണ്ടായിരുന്നു  ..  പക്ഷെ എന്നെ അതിശയിപ്പിച്ചത് രാഘവൻ
മൂലമാണ് ഞാനിവിടെ വന്നതെന്ന് ഇവൾക്കെങ്ങനെ മനസിലായി എന്നാണ്…

 

” വണ്ടിയിൽ നിന്ന് വീണതല്ലെന്നു എനിക്കുറപ്പാ… എല്ലാറ്റിനും കാരണം ഈ ഞാനാ……. ”

 

 

ദേവു ആത്മഗതം എന്നോണം പറഞ്ഞു.  . ഞാനുണർന്നു കിടക്കയാണെന്ന് അറിയാതെ…സങ്കടം
കൊണ്ടാവാം അവയിൽ  പകുതിയും അവ്യക്തമായിരുന്നു..

 

 

” ഇഷ്ടല്ലല്ലോ എന്നെ….ഒരു തരിപോലും….   പിന്നെ എന്തിനാ  എനിക്ക് വേണ്ടി വഴക്കിനു
പോയെ….  എന്താ ഞാനിതിനൊക്കെ പകരം തരുകാ ……  എന്റെ ഈശ്വരാ ….  എന്റെ നന്ദുവേട്ടന്
ഒന്നും വരുത്തരുതേ എന്നല്ലേ  ഞാൻ എന്നും  പ്രാര്ഥിക്കാറുള്ളു….  എന്നിട്ടും

ഇതിനു മാത്രം എന്ത് തെറ്റാ ഈ പാവം ചെയ്തേ……  തെറ്റ് ചെയ്തത് ഞാനല്ലേ… എന്നെ എന്ത്
വേണേലും ചെയ്തൂടെ…  ഈ ആർക്കും വേണ്ടാത്ത എന്നെ…. ”

 

 

അവളെന്റെ കൈകളിൽ ഇറുക്കി പിടിച്ചു കൊണ്ട് അടക്കി പിടിച്ചു കരയുകയാണ്.  അവളുടെ ഓരോ
വാക്കുകളും എന്നിൽ ആഴത്തിൽ പതിക്കുകയായിരുന്നു.  അറിയാതെ കണ്ണുകൾ നിറയുന്നത് പോലെ..
 ഇത്ര ഇഷ്ടം മനസിലൊതുക്കിയാണ് ദേവു ഇന്നും നടക്കുന്നതെന്ന സത്യം ഞാൻ  അറിയതെ പോയി

 

 

അവളുടെ ജല്പനങ്ങൾക്ക് അപ്പോളും അറുതി ഇല്ലായിരുന്നു.

 

” വേറെ ഒന്നും വേണ്ടാ .   മുറിവെല്ലാം ഉണങ്ങി കഴിയുമ്പോൾ നന്ദുവേട്ടന് വീണ്ടും
അയാളോട് വഴക്കിനു പോകാതെ ഇരുന്നാൽ മതി.  ഈ കിടപ്പു കണ്ടിട്ട് തന്നെ നെഞ്ചു പൊളിയുവാ
…. ”

 

അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ കൈയിലേക്കും ഒഴുകി പതിക്കുന്നതായി ഞാൻ അറിഞ്ഞു …  
സ്നേഹം അത്രയും ഉള്ളിലൊതുക്കിയാണിതുവരെയും ഇവൾ എന്റെ മുന്നിൽ അഭിനയിച്ചതെന്ന്
ഓർത്തപ്പോൾ എനിക്ക് അവളോട് അമർഷം  തോന്നി. അവളുടെ ഉള്ളിലെ നിഷ്കളങ്ക സ്നേഹം ഞാൻ
അറിയാതെ പോയതിൽ ചെറിയ വിഷമവും…

 

എന്റെ സ്നേഹം ഇവളെ അറിയിക്കാൻ  ഇനിയും എന്തിനു വൈകുന്നു എന്ന് മനസിലിരുന്നാരോ
പറയുന്ന പോലെ…

 

” ദേവു…..  ”

 

അവളുടെ പേര് വിളിക്കാൻ എന്റെ നാവുയർന്നതും അമ്മയുടെ പിന്നിൽ നിന്നുമുള്ള വിളി
ഉയർന്നതും ഒരുമിച്ചായിരുന്നു..  ഞെട്ടിത്തിരിഞ്ഞവൾ  എന്റെ  കൈയ്യിലെ പിടി വിട്ടു
ചാടി എഴുന്നേറ്റു…

 

അവൾ പറഞ്ഞതെല്ലാം അമ്മ കേട്ടുകാണുമോ എന്ന ഭീതി അവളിൽ ഉണ്ടായിരുന്നതായി എനിക്ക്
തോന്നി

 

 

” എന്താ മോളെ ഉറങ്ങുന്നില്ലേ ?  ”

 

” മ്മ് … ഉണ്ട്… അമ്മേ…  “

 

” എങ്കിൽ അവിടെ ഇരുന്നു ഉറങ്ങാതെ ഇവിടെ വന്നു കിടക്കു  ”

 

ആ ചെറിയ കട്ടിലിൽ ദേവുവിനായി അല്പം സ്ഥലം നീക്കി വച്ച് ‘അമ്മ അവളെ  വിളിച്ചു.
 തെല്ലും മറുത്തു പറയാതെ അവൾഅമ്മയോടൊപ്പം പോയി കിടന്നു.  ‘അമ്മ അവൾ പറഞ്ഞതൊന്നും
കേട്ടില്ലെന്നു തോന്നുന്നു .  അതോ കേൾക്കാത്ത പോലെ അഭിനയിക്കുന്നതാണോ.?  എന്തായാലും
അവർക്കിടയിൽ മറ്റൊന്നും സംസാര വിഷയമായി കേട്ടില്ല   ..

 

 

മനസ്സ് അസ്സ്വസ്ഥമായിരുന്നു.  ചിന്തകൾ വീണ്ടും രാഘവനിൽ നിന്നും ദേവുവിലെക്കു
തിരിഞ്ഞു .  അയാളോടുള്ള പകയേക്കാൾ ഇപ്പോളവശ്യം ദേവുവിന്റെ സംരക്ഷണം ആണ്.. അതാണ്
പ്രധാനം എന്ന് മനസ്സിലുറപ്പിച്ചു…  അറിയാതെ കണ്ണുകൾ ദേവുവിനടുത്തേക്കു
എത്തപ്പെട്ടു..  അമ്മയുടെ കൈയിൽ തലചേർത്തു കിടക്കുന്ന ദേവുവിനെ അൽപനേരം നോക്കി
കിടന്നു.ഒരമ്മയുടെ ലാളന ഏറ്റുവാങ്ങി കുഞ്ഞി കുട്ടിയെ പോലെ ഉള്ള ദേവുവിന്റെ ഉറക്കം
കാണാൻ ഭംഗി ഉള്ള കാഴ്ചയായിരുന്നു.  അവൾക്കിതിലും    നല്ലൊരു സംരക്ഷണം   വേറെ
കിട്ടാനില്ലെന്നു അവളെ ഇനി എങ്ങും പോകാൻ അനുവദിക്കില്ലെന്നും   ഉറപ്പിച്ചാണ് ഞാൻ
അന്ന് വീണ്ടും കണ്ണുകൾ അടച്ചത് ….

****—–***—**—-

 

പിറ്റേന്ന് ഡോക്ടറുടെ എന്തൊക്കെയോ പരിശോധനകളും.  മുറിവുകളുടെ ഡ്രസ്സ് ചെയ്യലും
ഒക്കെ നേരത്തെ തീർന്നു.   അന്ന് സഹിക്കാൻ കഴിയാതെ വന്നത് കോളേജിലെ ചില അവന്മാരുടെ
വരവായിരുന്നു.  ആശുപത്രിയിൽ ആണെന്ന ബോധം പോലും ഇല്ലാതെ അതൊരു പൂരപ്പറമ്പാക്കിയാണ്
അവര് മടങ്ങിയത്…  ഇടക്കെപ്പോളോ സമയം കിട്ടിയപ്പോൾ രാഘവനെ കുറിച്ചൊരു സൂചന മാത്രം
ഞാൻ ഹരിക്കു കൊടുത്തു.. ….

 

 

പറയത്തക്ക പരിക്കുകളൊന്നും ശരീരത്തെവിടെയും ഉണ്ടായിരുന്നില്ല.  എല്ലാം വേഗത്തിൽ
ഉണങ്ങുന്നവ.  വീണപ്പോൾ തല എവിടയോ ശക്തിയിൽ ഇടിച്ചിരുന്നു.  അതിനും കാര്യമായ
പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും കുറച്ചു ദിവസത്തേക്ക് തല ഒരുപാടു അനക്കരുതെന്നു
ഡോക്ടർ നിർദ്ദേശിച്ചു…  കാലിനുണ്ടായ ചതവ് കൊണ്ടും കുറച്ചു  ദിവസത്തേക്ക് റസ്റ്റ്
എടുക്കണം മരുന്നുകൾ കൃത്യമായി കഴിക്കണം  എന്നൊക്കെയുള്ള  ചില നിബന്ധനകളോടെ ആണ്
ഹോസ്പിറ്റലിൽ നിന്ന്  വീട്ടിലേക്കു അവർ എന്നെ വിട്ടയച്ചത്.

 

വീട്ടിലെ അവസ്ഥക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു.  അമ്മയും ഏടത്തിയും
എപ്പോളും അടുക്കളയിൽ ആണ്.  അവരുടെ വാലിൽ തൂങ്ങി ദേവുവും.  അവളെ ഒന്ന് അടുത്ത് കാണണോ
മിണ്ടനോ  വീട്ടുകാർ അവസരം ഒരുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഉള്ള ഏക
മാർഗം കോളേജ് ആണ്.  പക്ഷെ കാല് ശരിയാവാതെ കോളജിലേക്ക് പോകനുമൊക്കില്ല. അതിനിനിയും
മൂന്ന് ആഴ്ചയെങ്കിലും റസ്റ്റ്‌ എടുക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കും
വല്ലപ്പോളും മുറിയിലേക്ക് കടന്നു വരുന്ന അമ്മയും ഏടത്തിയും ആയിരുന്നു എന്റെ ഏക
നേരംപോക്ക്. കോളേജിൽ പോകുന്നതിന് മുൻപും വന്നതിനു ശേഷവും ദേവു  കതകിനു
പുറത്തുനിന്നകത്തേക്കു എത്തി നോക്കുന്നത് കാണാം. ആദ്യത്തെ ഒരു ദിവസം ഞാൻ
റൂമിനുള്ളിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി.

 

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ദേവുവിന്റെ ഐശ്വര്യമുള്ള മുഖവും
അവളുടെ കൈയിൽ ഉള്ള ചൂലും ആയിരുന്നു.

 

”ആഹാ നല്ല കണി’ ….. ”

മനസിൽ പറഞ്ഞതാണെങ്കിലും ശബ്ദം അൽപ്പം ഉയർന്നു പോയി. പെട്ടന്ന്  ഞെട്ടി  തിരിഞ്ഞു
നോക്കിയ അവൾ  ഞാനുണർന്നൂ കിടക്കുന്നതറിഞ്ഞു   വേഗത്തിൽ ചൂലുമെടുത്ത് പുറത്തേക്കു
നടന്നു.

 

“എന്തു പറ്റി പണി മതിയാക്കിയോ ?, ‘”

 

എൻ്റെ ചോദ്യം കേട്ടവൾ ഒരു നിമിഷം വാതിലിനടുത്ത് നിന്നു ‘ .

 

” നന്ദുവേട്ട നോട് സംസാരിക്കുന്നത് കണ്ടാൽ ഏടത്തി എന്നെ വഴക്ക് പറയും. ”

 

കുഞ്ഞിക്കുട്ടികളുടെ പരാതിയെന്നവണ്ണം എൻ്റെ നേരേ തിരിഞ്ഞവൾ ചുണ്ടു മലർത്തി.

 

അതെന്താടോ അങ്ങനെ? ”

 

” എന്നെ എപ്പോഴും കരയിപ്പിക്കലാ നന്ദുവേട്ടൻ്റെ പണീന്നാ ഏടത്തി പറയുന്നേ… ‘ദേ ഇപ്പോ
തന്നെ നന്ദുവേട്ടൻ എഴുന്നേൽക്കുന്നതിന്ന് മുൻപ് വരണമെന്ന് പറഞ്ഞ് വിട്ടതാ എന്നെ!”

 

അവളുടെ പരാതി കേട്ടിരിക്കെ എനിക്ക ചിരി പൊട്ടി. എന്തോ വലിയ അബദ്ധം പറഞ്ഞെന്ന മട്ടിൽ
അവളെന്നെ തന്നെ നോക്കി നിന്നു.

 

അങ്ങനെയാണെങ്കിൽ  എനിക്കെപ്പോൾ ആണെടോ തന്നോട് ഒന്ന് സംസാരിക്കാൻ പറ്റുന്നത്? ”

ചിരിയടക്കി ഞാൻ ചോതിച്ചു.

 

” അതിന് നന്ദുവേട്ടന് എന്നോടെന്ത സംസാരിക്കാൻ  ഉള്ളത് ? ”

 

ദേവുവിൻ്റെ ചോദ്യം ഉയർന്നു.  എന്നെ നോക്കിയവൾ  വീണ്ടും  ചുണ്ടുമലർത്തി . അവളെ ഒന്ന്
കാണാനും സംസാരിക്കാനും   പറ്റിയതിലുള്ള കൗതുകത്തിൽ ഞാനവളെ എൻ്റെ അടുത്തേക്ക്
വിളിച്ചു. പക്ഷേ അവൾക്ക് പേടിയായിരുന്നു.  അതു മനസിലാക്കി ഞാൻ കട്ടിലിൽ
എഴുന്നേറ്റിരിക്കാൻ ഒരു ശ്രമം നടത്തി. പെട്ടന്ന് ചൂല് നിലത്തിട്ട് ഓടിയെത്തി ദേവു
എന്നെ നേരെ ഇരിക്കാൻ സഹായിച്ചു….. കട്ടിലിൽ ചാരിയിരുന്ന് ഞാൻ അവളെ നോക്കി. എൻ്റെ
നോട്ടം നേരിടാനാവാതെയെന്നവണ്ണം അവൾ കണ്ണുകൾ വെട്ടിച്ചു.

 

ദേവു ”

 

മൂളലായിരുന്നു മറുപടി.

 

” ഞാനത്രക്കു ദുഷ്ടനോ ഡോ ?  ”

 

” ഞാൻ ഒത്തിരി തവണ പറഞ്ഞതാ നന്ദുവേട്ട അവരോട്..  എന്റെ വിഷമങ്ങൾക്ക് ഒന്നും കാരണം
നിങ്ങൾ അല്ലായെന്നു….  പക്ഷെ…  അവര്……… ?  ”

 

” തന്റെ വിഷമങ്ങൾക്ക് ഒന്നിനും ഞാനല്ലേ കാരണക്കാരൻ?  ”

 

പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ ഞാൻ ചോദിച്ചു..  എന്റെ ചോദ്യത്തിനവളുടെ പക്കൽ
ഉത്തരം ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.  കാരണം അവളുടെ ഇപ്പോളത്തെ
സങ്കടങ്ങൾക്ക് എല്ലാം കാരണം ഈ ഞാനാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

 

” ഞാൻ വണ്ടിയിൽ നിന്ന് വീണതല്ലെന്നു ദേവുനോടാരാ പറഞ്ഞെ?  ”

 

അവൾക്കു ചിന്ദിക്കാൻ അവസരം കിട്ടുന്നതിന് മുൻപേ എന്റെ അടുത്ത ചോദ്യവും അവളെ
ഞെട്ടിച്ചു .. ഞാനിന്നലെ ഉറങ്ങി എന്ന് കരുതി അവൾപറഞ്ഞതെല്ലാം ഞാൻ കേട്ടു എന്ന്
അറിഞ്ഞ അവൾ വല്ലാതെയായി.  വാക്കുകൾക്കായി  പരതി……

 

” അത്…..  എനിക്കറിയാം..  നന്ദുവേട്ടാ…..  നിങ്ങൾ നന്നായി വണ്ടി ഓടിക്കുമലോ…
 പിന്നെ… ….  എനിക്കറിയാമായിരുന്നു അയാളെന്തെങ്കിലും നന്ദുവേട്ടനെ ചെയ്യുംന്നു..
അയാൾ നന്ദുവേട്ടനെ കൊല്ലാൻ പോലും മടിക്കില്ല….അതുകൊണ്ട്… …..  ”

പാടുപെട്ടാണെങ്കിലും അവൾ അത്രയും പറഞ്ഞൊപ്പിച്ചു.. …… ..

 

” ദേവു……  ”

 

പ്രതീക്ഷിച്ചിരുന്ന വിളി എത്തി…  ഏടത്തിയോട് വരുന്നെന്നു വിളിച്ചു പറഞ്ഞു അവൾ
പുറത്തേക്ക് നടന്നു. വാതിൽക്കലെത്തി തിരിഞ്ഞു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചാണവൾ
പോയത് . ദേവുവിന്റെ ഇളം ചുണ്ടുകൾ എന്റെ കവിളിൽ സ്പർശിച്ച ഒരു സുഖാനുഭൂതി   ആ
പുഞ്ചിരിയിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു…..

 

എല്ലാ തിരക്കും തീർത്തു ദേവു കോളേജിൽ പോയി. കാലിനു നീരുള്ളത് കൊണ്ട് അതികം നടക്കാൻ
എനിക്ക് വയ്യായിരുന്നു…  തുറന്നിട്ട ജനലിലെ കാഴ്ചകൾ ആണ് അന്നെന്റ ഏക സമാധാനം..
മുറ്റത്തെ നിറഞ്ഞ പൂച്ചെടികളും.  അതിൽ വിരിഞ്ഞ പൂവുകളും.  അവയെ തഴുകി അകലുന്ന
തെന്നലും. തെന്നലിൽ പടരുന്ന പൂവിന്റെ സുഗന്ധവും. അതിനുപിന്നാലെ തേൻ നുകരാൻ എത്തുന്ന
   വർണ ശലഭങ്ങളും എല്ലാം എന്നിൽ ആദ്യമായ് കാണുന്ന കുട്ടിയുടെ കൗതുകമുണർത്തി….
 മുമ്പൊരിക്കലും ആ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..  എല്ലാത്തിനും
ഭംഗി ഏറിയിരിക്കുന്നതായി തോന്നി. .

കാലിന്റെ നീര് കുറയാൻ ചൂട് പിടിച്ചാൽ മതി എന്ന് അമ്മ എപ്പോളോ ഏടത്തിയോട്
പറഞ്ഞിരുന്നു.  വൈകിട്ട് ദേവു വരുമ്പോൾ ഏടത്തിയും ഞാനും അതിന്റെ വഴക്കിലായിരുന്നു..
 ചൂട് പിടിക്കേണ്ടന്ന് ഞാനും.  വേണമെന്നവരും.. അവസാനം ഏടത്തി തന്നെ ജയിച്ചു.

ഞങ്ങളുടെ വഴക്കും പ്രവൃത്തിയും കണ്ടവൾ ഏറെ നേരം അവിടെ  നിന്നു.

 

 

എങ്കിലും ചൂട് പിടിച്ചത് ഏറെ ആശ്വാസം ആയി..  നീര് കുറഞ്ഞതിനോടൊപ്പം ഏന്തി
വലിഞ്ഞാണെങ്കിലും അല്പം നടക്കാം എന്നാ അവസ്ഥയിൽ എത്തി.  ഏടത്തിയുടെ സഹായത്താൽ ഹാളിൽ
ടിവിയുടെ മുന്നിൽ വരെ അന്ന് എത്തിപ്പെട്ടു. തലക്കുള്ള വേദനയും മരവിപ്പും
മാത്രമായിരുന്നു അസഹനീയം..

 

മുറിയിലേക്ക് തിരിച്ചു പോകാനുള്ള മടി കാരണം അന്നത്തെ രാത്രി ഹാളിൽ തന്നെ കഴിച്ചു
കൂട്ടം എന്ന് തീരുമാനിച്ചു.  അതും അമ്മയോട്ള്ള  ഒരു വലിയ യുദ്ധത്തിന് ശേഷം.

പക്ഷെ ആ തീരുമാനത്തിൽ നിരാശ തോന്നിയത് രാത്രിത്തിലെ ഏടത്തിയുടെ കണ്ണീർ പരമ്പര
വച്ചപ്പോൾ ആണ്.  അതും ഹിന്ദി.  ! പരിചയമില്ലാത്ത ഭാഷയാണെങ്കിലും അഭിനയിക്കുന്ന
നടിമാരെല്ലാം അടിപൊളിയായിരുന്നു. ഇടക് ദേവുവും വന്നു കൂടി..  ഈ ഏടത്തി ഈ
പെണ്ണിനേയും ചീത്തയാക്കുകയാണല്ലോ എന്ന് മനസ്സിൽ പഴിച്ചു മിണ്ടാതെ ഇരുന്നു.ഞാൻ.  
ഇടക് അവർ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്… എന്നെ തിരിഞ്ഞു പോലും
നോക്കുന്നില്ല.

” നിങ്ങൾക്ക് വല്ല നല്ല പരിപാടിയും വച്ചു കണ്ടുകൂടെ…  വയറ്റിൽ കിടക്കണ കുഞ്ഞും
ഇതൊക്കെയ കണ്ടു പഠിക്കാ… വെറുതെ അതിനെ വഴിതെറ്റിക്കാൻ………  ”

 

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..

 

” എന്ത് കണ്ടു പഠിച്ചാലും കൊച്ചച്ചനെ കണ്ടു പടിക്കരുതേ എന്നാ എന്റ പ്രാർഥന…  ”

 

ഒറ്റ വാക്കിൽ ഏടത്തി എന്റെ വായടച്ചു…  വിശേഷം ഉണ്ടെന്നു അറിഞ്ഞ അന്ന് മുതൽ വലിയ
ആകാംക്ഷയിലാണ് ഏടത്തി.  ടീവിയിൽ കുട്ടികളുടെ എന്ത് പരിപാടി ഉണ്ടെങ്കിലും അത് ചെറിയ
പരസ്യമാണെങ്കിൽ പോലും ഇരുന്നു കാണും..  പക്ഷെ അതിലും ആവേശം ദേവുവിനാണെന്നു എനിക്ക്
ചിലപ്പോൾ തോന്നും .

 

ഓരോ കുട്ടിയെ ടീവിയിൽ കാണുമ്പോൾ ആ കുട്ടിയുടെ മുടിയൊ ഇട്ടിരിക്കുന്ന ഡ്രെസ്സൊ
എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ” നമുക്കും കുഞ്ഞിനെ ഇതുപോലെ ഒരുക്കണം ചേച്ചി..
കുഞ്ഞിന് ഇതുപോലെ ഉള്ള ഉടുപ്പ് വാങ്ങണം ചേച്ചി ” എന്ന് പറഞ്ഞു പിരി കേറ്റി
കൊടുക്കുന്നത് ദേവു ആണ്.  അതിപ്പോ ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും…….

 

ആദ്യമായാണ് ഇവർക്കിടയിൽ ഞാൻ വന്നു പെടുന്നത്.  അതുകൊണ്ട് തന്നെ അവരുടെ സംസാരം
എനിക്ക് കൗതുകമുണർത്തുന്നതായിരുന്നു.

 

പണ്ട് കോളേജിലെ തന്നെ മികച്ച പ്രണയ ജോഡികൾ ആയിരുന്നു ഏട്ടനും ഏടത്തിയും എന്ന്
കേട്ടിട്ടുണ്ട്.   പക്ഷെ വീട്ടുകാർ തമ്മിലുള്ള വാക്ക് തർക്കവും അഭിപ്രായ
വ്യത്യാസവും  എല്ലാം ചേർന്നപ്പോൾ ഇറങ്ങി പോരുക അല്ലാതെ ഏടത്തിക്കു വേറെ വഴി
ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ ഏടത്തിയുടെ വീട്ടുകാരിങ്ങോട്ടു തിരിഞ്ഞു കൂടി
നോക്കാറില്ല.  ഏടത്തിക്കു വിശേഷം ഉണ്ടെന്നു  കേൾക്കുമ്പോൾ എങ്കിലും അവരുടെ
മനസ്സലിയും എന്ന് കരുതിയതാണ് പക്ഷെ ഫലം ഒന്നും ഉണ്ടായില്ല എന്ന് ഏട്ടൻ പറയുന്നത്
കേട്ടു…..

എങ്കിലും ഏടത്തി ഇവിടെ സന്തോഷവതിയാണ്.. പിന്നെ കൂട്ടിനു ദേവു കൂടി വന്നപ്പോൾ മിണ്ടി
പറയാനും കൂട്ടിനും ഒക്കെ ഒരാളായി എന്ന് ഏടത്തിയുടെ പെരുമാറ്റത്തിൽ നിന്ന്
തോന്നിയിട്ടുണ്ട് പലപ്പോളും.

 

ടീവിയിലേക്കു നോക്കാൻ തോന്നിയില്ലെങ്കിലും ദേവുവിലെക്കു പലപ്പോഴായി  കണ്ണ് പാഞ്ഞു
.. .. സീരിയലിലെ ഓരോ ഭാഗങ്ങൾക്കും ഒപ്പം മാറുന്ന ദേവുവിന്റെ ഭാവങ്ങൾക്കു അഴകേറെ
ഉണ്ടായിരുന്നതായി തോന്നി.  വർണനകൾക്കും അപ്പുറം ആണെന്റെ പെണ്ണിന്റെ അഴക്.
 ഇതുവരെയും ഞാൻ വിവരിക്കാത്ത അല്ലെങ്കിൽ ഇതുവരെയും ഞാൻ ശ്രദ്ധിക്കാതെ
ഇരുന്നതാണെന്റെ ദേവുവിനെ. പക്ഷെ ഇനി അതിന്റെ ആവശ്യം ഇല്ല .. ഇവൾ ഇനി എന്റെയാണ്.
എന്റെ മാത്രം….. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല…  ഓരോ നിമിഷം
പോകുന്തോറും അവളോടുള്ള എന്റെ സ്നേഹം കൂടി വരുന്നത് പോലെ തോന്നി.

 

” മതിയെടാ..  അതിനെ നോക്കി ദഹിപ്പിച്ചത്…  അവൾ നിന്നെ ഒന്നിനും ശല്യം ചെയ്യാൻ
വന്നില്ലല്ലോ.  പിന്നെ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ അവളെ..  ”

 

ഏടത്തിയാണെന്നേ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്.  അതും ചങ്കു തകരുന്ന വാക്കുകളോടെ….
  പ്രേമാർദ്രമായി ഞാൻ എന്റെ ദേവുവിനെ     നോക്കിയ നോട്ടം ഏടത്തിയുടെ കണ്ണിൽ എങ്ങനെ
ക്രൂരമായി തെളിഞ്ഞു കണ്ടു…  കഷ്ടം !

 

” മഞ്ഞപിത്തം പിടിച്ചവർക്കു എന്ത് കണ്ടാലും മഞ്ഞയായെ തോന്നു…  ”

 

തോന്നിയ പഴംചൊല്ല് ആരും കേൾക്കാതെ മനസിലൊളിപ്പിച്ചു നേരെ ചെരിഞ്ഞു അവിടെ തന്നെ
കിടന്നു ഞാൻ.  പിന്നെ ദേവു ഇരിക്കുന്ന ഭാഗത്തേക്ക് കൂടി നോക്കാൻ പോയില്ല ഞാൻ.

 

*** **** **—

 

കൊടുമ്പിരി കൊണ്ട സീരിയലും കളിയും ചിരിയും എപ്പോളോ  കെട്ടടങ്ങി…. ഇടയിൽ  എപ്പോളോ
ഞാൻ  ഉറക്കത്തിലേക്കു വഴുതി വീണിരുന്നു..  എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ്
പിന്നെ  ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടീവി റിമോട് ആണ്.  അതങ്ങനെ കയ്യിൽ തന്നെ
വച്ച് ഉറങ്ങി പോയി ഞാൻ.  അത് എങ്ങനെയോ ഏന്തി വലിഞ്ഞു എടുത്തു വീണ്ടും കിടക്കാൻ
ഒരുങ്ങുമ്പോൾ ആണ് ഏടത്തിയുടെ മുറിയുടെ കതകും തുറന്നു ദേവു വെപ്രാളത്തിൽ ഇറങ്ങി
വന്നത് കാണുന്നത്.   എന്താണിവൾക്കു പറ്റിയതെന്ന് ഞാൻ സംശയിച്ചു നിൽക്കെ അവൾ
എന്നെയും എന്റെ കയ്യിൽ ഇരുന്ന റീമോർട്ടും മാറി മാറി നോക്കുന്നത്  കണ്ടു.

 

” എന്താടോ ?   എന്തെങ്കിലും പ്രശ്നം ഉണ്ടോ ?  ”

 

അവളുടെ ഭാവം കണ്ടെനിക്കിങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല…

 

” എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു…  ”

 

” അതോ…  റീമോർട് ആണ്..   ”

 

എന്റെ കയ്യിൽ ഇരുന്ന റീമോർട് ഉയർത്തി കാട്ടി ഞാൻ പറഞ്ഞു.

 

” ആഹ്..  ഞാൻ കരുതി………  ”

 

” ഞാൻ താഴെ വീണതാണെന്നാണോ?  “

 

ശബ്ദം കേട്ട് എനിക്ക് വല്ലതും പറ്റിയതാണെന്ന് കരുതി ഓടി പിടിച്ചു വന്നതാണോ എന്റെ
ദേവു.  എനിക്ക് വിശ്വസിക്കാനാവുന്നില്ല…  അത്രക്കിഷ്ടമാണോ അവൾക്കു എന്നോട്.?

 

മനസിൽ നൂറു ചോദ്യങ്ങളും അതിനെല്ലാം അതെ എന്നൊരൊറ്റ ഉത്തരവും തെളിഞ്ഞു വന്നു…  ആ
ഇരുട്ടിലും  എന്റെ മുഖം നൂറു വോൾട്ടിന്റെ ബൾബ് പോലെ പ്രകാശിച്ചു നിന്നതു ദേവു പോലും
കണ്ടില്ല…

 

” അല്ല .    അങ്ങനെ അല്ല…….  നന്ദുവേട്ടന് കുടിക്കാൻ വല്ലതും വേണോ ? ”

 

അവൾ വേഗം വിഷയം മാറ്റാനെന്ന വണ്ണം ചോതിച്ചു…

 

” വേണ്ട… ”

 

” എങ്കിൽ ഞാൻ പോയി കിടന്നോട്ടെ…  ”

 

അവൾക്കു പോകാൻ മടി ഉള്ളത് പോലെ. തോന്നി എങ്കിലും ഞാൻ അവളോട് പൊയ്ക്കൊള്ളാൻ അനുവാദം
കൊടുത്തു.

 

 

പക്ഷേ അവൾ നേരെ പോയത്  അടുക്കളയിലേക്കു ആണ്.   ഒരു ജഗ്ഗിൽ അല്പം വെള്ളം  കൂടി
കൊണ്ട് വന്നെന്റെ മുന്നിൽ വച്ചിട്ട് അവൾ  റൂമിലേക്ക്‌ നടന്നു…പാവം പെണ്ണ്…..  
 ഞാനവളുടെ ഓരോ ചെയ്തികളും നോക്കി അങ്ങനെ ഇരിക്കെ.

 

” നന്ദുവേട്ട…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ?  ”

 

പകുതിയിട നടന്നവൾ തിരിഞ്ഞെന്നോടു ചോദിച്ചു…

 

” എന്താ  ….  ”

 

” മുറിവെല്ലാം ഉണങ്ങി കഴിഞ്ഞാൽ നന്ദുവേട്ടൻ പോകുവോ അയാളുടെ അടുത്തു ?  ആ രാഘവന്റെ…?
.. ”

 

അവൾ പറയാൻ ഉദ്ദേശിക്കുന്നത് എന്തണെന്നു എനിക്ക് വ്യക്തമായിരുന്നു…

അതുകൊണ്ട് തന്നെ ഞാൻ അവൾക്ക് മറുപടി ഒന്നും കൊടുത്തില്ല ..

” പോവണ്ടാ നന്ദുവേട്ട…  ഇതിന്റെ പേരിൽ ഒരു വഴക്കിനും പോവരുത്.എനിക്ക് പേടിയാ….
..ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടായാൽ…… … ”

 

അവളെന്റെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു .. അവളുടെ വാക്കുകളിൽ
അപ്പോളും എവിടെയോ ഭയം ഒളിഞ്ഞിരുന്നതായി എനിക്ക് തോന്നി.

അത് കൊണ്ട് തന്നെ

അവളുടെ സമാധാനത്തിനെന്ന വണ്ണം അതിന് ഞാൻ സമ്മതം മൂളി….  എങ്കിലും മനസ്സിൽ അപ്പോളും
അയാളോടുള്ള പകയുടെ കനൽ  എവിടെയോ എരിയുന്നുണ്ടായിരുന്നു…… പക്ഷേ ഇപ്പോൾ എനിക്ക് ദേവു
തന്നെയാണ് മുക്യം.. അവൾക്കു പണ്ട് ഞാൻ നിരസിച്ച എന്റെ സ്നേഹമാണ് പ്രധാനമെന്ന്
തോന്നി.

 

” പകരം ഞാൻ ഒന്ന് ചോദിച്ചാൽ അനുസരിക്കുമോ താൻ. ?  ”

 

 

എന്താണവൾ ആകാംഷയോടെ എന്നോട് ചോദിച്ചു…

 

” അച്ഛൻ വന്നാലും പോകാതിരുന്നു കൂടെ  ഇവിടുന്നു….   ”

 

അവൾ പണ്ട് കേൾക്കാൻ ഏറെ  ആഗ്രഹിച്ച ചോദ്യം..  വൈകിയാണെങ്കിലും ഞാൻ മുഖാവര യൊന്നും
കൂടാതെ ചോദിച്ചു..  പക്ഷെ അവളിൽ ഒരു ഭവ വ്യത്യാസവും കാണാൻ എനിക്ക് കഴിഞ്ഞില്ല….
എല്ലാ ആഗ്രഹങ്ങളും നഷ്ടപെട്ടവളേ പോലെ അവളെന്റെ മുന്നിൽ നിന്നു….

 

” ഇല്ല നന്ദുവേട്ട…  പോണം…   !    സ്വന്തമെന്നു പറയാൻ എനിക്ക് എന്റെ അച്ഛൻ മാത്രമേ
ഒള്ളു… ആ അച്ഛൻ വന്നു വിളിച്ചാൽ പോകാതിരിക്കാൻ മാത്രം എനിക്കിവിടെ ആരാ ഉള്ളത്…?
 എന്നാണെങ്കിലും ഞാൻ ഇവിടെ നിന്ന് ഇറങ്ങേണ്ടവളല്ലേ …  നന്ദുവേട്ടനും നന്ദുവേട്ടന്റെ
ഭാവിക്കും അതല്ലേ  നല്ലത് ….   ”

 

ദേവു മുൻപ് തന്നെ ഉറപ്പിച്ച തീരുമാനമാണതെന്നവളുടെ വാക്കുകളിൽ നിന്നും
വ്യക്തമായിരുന്നു..   അമ്മയുടെയും ഏടത്തിയുടെയും സ്നേഹ സംരക്ഷണത്തിൽ സന്തോഷ വതിയാണ്
ഇന്ന് ദേവു.  ആ  ദേവുവിനോട് ഞാൻ എങ്ങനെ പറയും അവളുടെ അച്ഛൻ ഇനി വരില്ല എന്ന്. ….
വീട്ടിൽ എല്ലാവരും കാത്തിരിക്കയാണ് അയാളുടെ വരവിനായി. അവരോടൊക്കെ ഞാനിതെങ്ങനെ
പറയും.  എനിക്കറിയില്ല….പറയാൻ എനിക്ക് കഴിയുകയുമില്ല….. എന്നെങ്കിലും ഒരു കാലം
എല്ലാവരും എല്ലാം അറിയുന്ന നാൾ വരും.  എങ്കിലും ആരറിഞ്ഞാലും ആ സത്യം ദേവു മാത്രം
അറിയാൻ ഇടവരുത്തരുതേ എന്ന് ഞാൻ ആ നിമിഷം മനസ്സുരുകി പ്രാർഥിച്ചു.

 

” അപ്പോൾ തന്റെ ഭാവിയോ ?  ഞാൻ കാരണം ഇല്ലാതാവില്ലേ.?  ”

 

” എനിക്ക് എന്ത് ഭാവി ആണ് നന്ദുവേട്ട… എവിടെയോ തീരേണ്ട എന്റെ ജീവിതം  ഇവിടെ
ഇങ്ങനെയൊരു വലിയ വീട്ടിൽ വരെ എത്തി ഇല്ലേ…  എല്ലാം ദൈവത്തിന്റെ കൈയിൽ ആാാ….   ”

 

ഒരു പുച്ഛത്തോടെ എന്ന വണ്ണം അവൾ അത് പറഞ്ഞു..

 

” അല്ലെങ്കിലും ഒന്നും നന്ദുവേട്ടന്റെ തെറ്റല്ലല്ലോ എല്ലാം എന്റെ തെറ്റല്ലേ…..  ഇനി
പറഞ്ഞിട്ട് കാര്യമില്ല… ..  ”

 

നിറഞ്ഞു തുളുമ്പുന്ന മിഴികൾ തുടച്ചു കൊണ്ടവൾ പറഞ്ഞു…

 

” ഞാൻ പോട്ടേ…  ഇല്ലേ ചേച്ചി തിരക്കും….  ”

 

ആഗ്രഹങ്ങളും സങ്കടങ്ങളും എല്ലാം മനസിലൊതുക്കി നടന്നു നീങ്ങിയ ദേവുവിനെ നോക്കി
നില്ക്കാൻ മാത്രമേ അപ്പോൾ എനിക്ക് കഴിഞ്ഞൊള്ളു…  ആ നിമിഷം ഞാൻ എന്ത് പറഞ്ഞാലും
അവളുടെ അച്ഛനിലെ അതെത്തി നിൽക്കു എന്നെനിക്കു നന്നായി അറിയാം…

ഞാൻ അറിഞ്ഞ സത്യങ്ങളത്രയും എന്റെ നാവിൽ നിന്നുമവൾ ഒരിക്കലും അറിയാൻ ഇടവരരുതെന്നു
തോന്നി… എനിക്ക്……  അതിനിനിയും ഞാൻ എന്റെ മനസിനെ പാകപ്പെടുത്തേണ്ടി ഇരിക്കുന്നു…..

 

 

രാവിലെ അമ്മയാണ്  എന്നെ  പിടിച്ചു വലിച്ചു റൂമിൽ കൊണ്ട് കിടത്തിയത്. അപ്പോൾ   തന്നെ
 ഹരിയെ വിളിച്ചു ഞാൻ ഒരു പണി ഏൽപ്പിച്ചു. പോലീസിൽ നൽകിയ ആ പരാതി പിൻവലിക്കാൻ..
 അന്ന് ഞാനും അവനും ചേർന്നാണ്  കംപ്ലൈന്റ്റ് ചെയ്തത്….  കാരണമെന്തെന്ന് അവൻ
ചോദിച്ചപ്പോൾ ” പറയാം “എന്നു മാത്രമേ ഞാൻ മറുപടി കൊടുത്തുള്ളൂ..  ..  എങ്കിലും
മറുത്തൊന്നും പറയാതെ അവനതു അനുസരിച്ചു. ഉച്ചയോടെ കേസ് പിൻവലിച്ചു എന്നവൻ എന്നെ
വിളിച്ചറിയിച്ചു…  പിന്നെ  അവൻ നേരെ വന്നത് വീട്ടിലേക്കു ആണ്….ഇത്തിരി
പാടുപെട്ടിട്ടാണെങ്കിലും   എന്നെ കൊണ്ട് എല്ലാ രഹസ്യങ്ങളും അവൻ പറയിപ്പിച്ചു..

.

” എന്നിട്ടു നീ അയാളെ ഒന്നും ചെയ്തില്ലേ ? ”

 

എല്ലാം കേട്ട് കഴിഞ്ഞു അവൻ എന്നോട് ചോദിച്ചു.

 

“പറ്റിയില്ലേടാ….  തല എവിടെയോ ഇടിച്ചു..  കിളി പോയ അവസ്ഥ ആയിരുന്നു പിന്നെ ..  ”

 

” ഒരവസ്ഥ…  നാണമില്ലല്ലോ ഇത് പറയാൻ ?  എന്നിട്ട് എന്ത് തീരുമാനിച്ചു നീയ്..?  എന്നാ
അയാൾക്കിട്ടൊരു മറുപണി കൊടുക്കുന്നത് ?  ”

ഹരിയുടെ വാക്കുകളിൽ രാഘവനോടുള്ള വെറുപ്പും അതിനപ്പുറം എന്റെ മറുപടി എന്തെന്നു
അറിയാനുള്ള അതിയായ ആകാംഷയും ഉണ്ടായിരുന്നു..

 

” ഇല്ലെടാ…  ഈ വിഷയത്തിൽ ഇനി അയാളുടെ പിറകെ  ഞാൻ ഇല്ല….അത് വിട്ടേക്ക്..  ഞാൻ
ബൈക്കിൽ നിന്നും വീണു അങ്ങനെ തന്നെ അറിഞ്ഞാൽ മതി എല്ലാരും…   ”

 

എന്റെ ഉത്തരം കേട്ട ഹരി അതിശയത്തോടെ എന്നെ നോക്കി പോയി..

 

 

” അന്ന് കോളേജിൽ വച്ച് ഏതോ ഒരുത്തിയെ റാഗ് ചെയ്തതിന്  ആ ശ്യാമിനെ ക്രിക്കറ്റ്
ബാറ്റിനു തല തല്ലി പൊളിച്ച  നീയാണോ ഇതൊക്ക  പറയുന്നത്…..

അളിയാ സത്യം പറ……  തലയ്ക്കു അടി കിട്ടിയപ്പോൾ ഉണ്ടായിരുന്ന വെളിവ് കൂടി പോയോ… ”

 

” ഞാൻ അവൾക്കു വാക്ക് കൊടുത്തെടാ…  ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോവില്ല
എന്ന്.. .  ”

 

“ആഹ് അങ്ങനെ പറ…  അപ്പൊ അതാണ് കാരണം… ”

 

അവനെന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിനു മറുപടി എന്നവണ്ണം ഒന്ന്
പുഞ്ചിരിച്ചു ഞാൻ തുടർന്ന്..

 

” എനിക്കിപ്പോൾ അത്യാവശ്യം ഒന്നും ദേവു അറിയാതെ ഇരിക്കുക എന്നതാണ്..  അതുകൊണ്ട്
തന്നെ ആണ് നിന്നോട് ആ കേസ് പിൻവലിക്കാൻ ഞാൻ പറഞ്ഞതും…  അതോടെ ആ രാഘവനും അടങ്ങും..
 പിന്നെ എനിക്ക് ദേവുവിനെ എന്റെ ഇഷ്ടം എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കണം…
 ആരുമില്ല എന്നൊരു തോന്നൽ വരുത്താതെ അവളെ സ്നേഹിക്കണം….  കൂടെ ഇരുത്തണം….  എന്തിനും
കൂടെ നിക്കണം…  ”

 

മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്തപ്പോൾ തന്നെ ഒരാശ്വാസം തോന്നി..  ഒരു അത്ഭുത
വസ്തു എന്നപോലെ എന്നെ നോക്കി ഇരിക്കയായിരുന്നു അപ്പോൾ ഹരി

 

” നീ വല്ലാതെ മാറിപ്പോയി…  “

 

ഹരി ഒരു നിമിഷം അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി.

 

” എന്ത് കാര്യത്തിനും ദേഷ്യപ്പെട്ടിരുന്ന  നീ ആണീ ഡയലോഗ് പറയുന്നതെന്ന് ഓർക്കുമ്പോൾ
ചിരി വരുന്നു….. ”

 

ഹരിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരി ആയിരുന്നു.   പ്രണയം നമ്മെ വല്ലാതെ
മാറ്റിമറിക്കും എന്ന് പറയുന്നത് സത്യം തന്നെ ആണെന്ന് എനിക്കും തോന്നി…

 

ഓരോരോ വിശേഷങ്ങൾക്കൊടുവിൽ അവസാനം വൈകുന്നേരം  അവൻ തിരിച്ചു പോകാൻ ഒരുങ്ങി..

 

” ഡാ… ആ കേസ് പിൻവലിച്ച കാര്യം ആരും അറിയണ്ടാ.. ”

 

” അതെന്താ ഞങ്ങൾ കൂടി അറിഞ്ഞാൽ.. ”

 

 

ഹരിയോടതു പറഞ്ഞു തീർത്തതും  അമ്മയുടെ ശബ്ദം ഉയർന്നു കേട്ടതും  ഒരുമിച്ചായിരുന്നു…
 അമ്മ അത് കേട്ടു എന്നെനിക്കുറപ്പായിരുന്നു..അതമ്മയുടെ രൗദ്രഭാവത്തിൽ
വ്യക്തമായിരുന്നു…. ..  നടക്കാൻ  പോകുന്ന സംഭവങ്ങൾ എല്ലാം മനസിലേക്കോടി വന്നു എന്നെ
ഒരു നിമിഷം ഭയപ്പെടുത്തി……

 

..*****——****-**——-*******

 

 

 

അമ്മയുടെയും ഏടത്തിയുടെയും ഇടയിലേക്ക് ഒരു ബലിയാടെന്ന പോലെ എന്നെ വലിച്ചെറിഞ്ഞു
കൊടുത്തു  ഒന്നും പറയാൻ നിക്കാതെ ഹരി സ്ഥലം വിട്ടു. അവരുടെ ചോദ്യങ്ങളെല്ലാം എനിക്ക്
ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..  അത് കൊണ്ട് തന്നെ എന്ത് വന്നാലും സത്യം
തുറന്നു പറയരുതെന്ന് ഞാൻ മനസ്സിലുറപ്പിച്ചു  ….

 

നീ  ആ കേസ് പിൻവലിച്ചോ?  ”

 

അമ്മയുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം ഉയർന്നു..

 

ഉവ്വ്..  ”

” എന്തിനു ?  അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ ഉണ്ടായിരുന്ന അവസാനത്തെ വഴിയല്ലേ അത് .
? ”

 

” നീ തന്നെയല്ലേ അന്ന് കേസ് കൊടുത്തത്..  ഇന്ന് നീ തന്നെ അത് പിൻവലിക്കന്നു പറഞ്ഞ…
 നിനക്കു എന്താ പറ്റിയത്.. ”

 

ഏടത്തിയും അമ്മയോടൊപ്പം കൂടി ചോദിച്ചു

 

“ആ കേസ് കൊണ്ട് ഒരു ഗുണവും ഉള്ളതായി എനിക്ക് തോന്നിയില്ല.  അത് കൊണ്ടാണ്. ”

 

” ഗുണവും ദോഷവും ഒക്കെ നീ തന്നെ ആണോ തീരുമാനിക്കുന്നത്.?  ”

 

” ഏടത്തി എന്നോട് ഒന്നും ചോദിക്കണ്ട…  ആ കേസ് കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക്
താല്പര്യം ഇല്ല. അത്ര തന്നെ.. ”

 

” നീ  ഇതെന്തൊക്കെയാ ഈ പറയുന്നേ മോനെ…  ..  അങ്ങനെ ചിന്തിക്കാൻ മാത്രം എന്താ ഇപ്പോ
ഉണ്ടായത് … എന്നോട് പറ… ”

 

അമ്മ എന്നെ പറഞ്ഞു അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.

 

” അതൊന്നും അല്ല അമ്മേ..  ഇവന്റെ ഉള്ളിൽ വേറെ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ട്..  അമ്മ
എന്താന്നവനോട് ചോദിക്ക്… ”

 

ഏടത്തി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ എന്തൊക്കെയോ കൊളുത്തി കൊടുക്കുന്നുമുണ്ട്.

 

” മോനെ നന്ദു..  അമ്മ പറയുന്ന കേൾക്കു. പോലീസിൽ ആ പരാതി കിടന്നു എന്ന് കരുതി എന്താ
കുഴപ്പം?  ”

 

‘ അമ്മെ.. അമ്മക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല . ”

 

” മനസിലാവാതിരിക്കാൻ മാത്രം മണ്ടന്മാരൊന്നും അല്ല ഞങ്ങൾ.  നീ കളിക്കാതെ  കാര്യം
പറ.. ‘”

 

ഏടത്തിയും വിട്ടു തരുന്നില്ല… അബദ്ധത്തിൽ പോലും എന്റെ നാവിൽ നിന്നും അവരൊന്നും
അറിയരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു… ഞാൻ…..

അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഏറെ നേരം  പിടിച്ചു നിൽകാൻ കഴിയില്ലെന്നെനിക്കു
ഉറപ്പായിരുന്നു….  എനിക്ക് എന്റെ സമനില തെറ്റുന്നത് പോലെ തോന്നി…

 

അവരുടെ ഓരോ ചോദ്യങ്ങൾക്ക് മുന്നിലും ഉത്തരം മുട്ടുന്നതിനനുസരിച്ചു.. എവിടെ നിന്നോ
എന്നിലേക്ക്‌ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങിയിരുന്നു…  അമ്മയുടെയും ഏടത്തിയുടെയും ഓരോ
വാക്കുകളും എന്നെ മുൾമുനയിൽ നിർത്തുന്നത് പോലെ….

 

” മോനെ… അതൊരു പാവം പെണ്ണടാ …  ഇത്ര നാളും അതിന് സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ….
 സഹിക്കാവുന്നതിനും അപ്പുറവും അവൾ ഇവിടെ സഹിക്കുന്നുണ്ട്..  ഇനിയും എന്തിനാ അതിനെ
ഇങ്ങനെ നീ ദ്രോഹിക്കാൻ നോക്കുന്നത്.  പാപം കിട്ടും എന്റെ കുട്ടിക്ക്…. ”

 

അമ്മയുടെ അവസാന വാക്കുകൾ എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കാൻ
പോന്നതായിരുന്നു..

 

” അമ്മ എന്ത് പറഞ്ഞാലും..  ആ കേസ് ഇനി ഞാൻ കൊടുക്കാൻ സമ്മതിക്കില്ല….  അയാള് ചത്തോ
ജീവിച്ചിരിപ്പുണ്ടോ എന്ന് അന്ന്വേക്ഷിക്കൽ അല്ല എന്റെ പണി…  അത്രക്ക് മോളോട്
സ്നേഹമുള്ള അച്ഛൻ ആയിരുന്നെങ്കിൽ അവളെ ഇട്ടിട്ടു പോകുമായിരുന്നോ…?  എല്ലാം വെറും
അഭിനയം ആണ്..  അയാൾ വന്നാൽ തന്നെയും ആ പെണ്ണിനെ ഇനി സ്വീകരിക്കുമെന്ന് എനിക്ക്
തോന്നുന്നില്ല. .. ”

 

ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് അലറി…  എന്റെ ശബ്ദം അവിടെ എങ്ങും മുഴങ്ങി നിൽക്കെ
പിന്നിൽ നിന്നു നിസ്സഹായമായ ഒരു ഏങ്ങലടി മുഴങ്ങി കേട്ടു..  ഞങ്ങൾ എല്ലാം ഒരു പോലെ
മുൻകതകിനടുത്തേക്കു നോട്ടം തിരിച്ചു  ….

 

” ദേവു…..  ”

 

അറിയാതെ ചുണ്ടു മന്ദ്രിച്ചു.. പറഞ്ഞതത്രയും ഒരു കതകിൻ മറവിനുമപ്പുറം ഇരുന്നു അവൾ
കേട്ടിരിക്കുന്നു എന്ന് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ സാക്ഷ്യപ്പെടുത്തി…..  വായിൽ
നിന്നു വീണവയത്രയും അപ്പോഴത്തെ ആവേശത്തിന് അവരുടെ മുന്നിൽ ജയിക്കാൻ വേണ്ടി മാത്രം
പറഞ്ഞതാണെങ്കിലും എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞു…

 

” ദേവു മോളെ…..  ”

 

എല്ലാം കേട്ട് ഒരു വാക്കു പോലും പറയാനാവാതെ നിസ്സഹായയായി നിന്ന ദേവുവിന്റെ
അടുത്തേക്ക് ഏടത്തി ഓടി എത്തി.  ആശ്വസിപ്പിക്കാനെന്ന വണ്ണം അവളെ അവർ മാറോടണച്ചു ..
 ഏടത്തിയുടെ ആ പ്രവൃത്തിയോ ആശ്വാസവാക്കുകളോ ഒന്നും ആ നിമിഷം ദേവുവിന്റെ
കണ്ണുനീരൊപ്പാൻ മാത്രം പ്രാപതമായിരുന്നവയല്ല….

 

എല്ലാം കൈവിട്ടു പോയി എന്നെനിക്കു മനസിലായി..  പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..
 ഏന്തി വലിഞ്ഞെങ്ങനെയോ മുറി വരെ എത്തി…   എല്ലാത്തിനും കാരണം ഞാൻ ആണെന്ന തോന്നലും
ദേവുവിന്റെ ആ കണ്ണുനീരും എല്ലാം മനസിലേക്കോടി വന്നു എന്തെന്നില്ലാത്ത വെറുപ്പ്
എനിക്ക് എന്നോട് തന്നെ തോന്നി പോയി… കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കി
നിൽക്കെ ആ വെറുപ്പിരട്ടിച്ചു വരുന്നതായി തോന്നി എനിക്ക്….  ചെയ്തു പോയ തെറ്റിനും
പറഞ്ഞു പോയ വാക്കിനും ഞാൻ അവളോടാ നിമിഷത്തിൽ ഒരായിരം തവണ എങ്കിലും
മാപ്പപേക്ഷിച്ചിരിക്കണം …

 

**********………***—–**********

 

കണ്ണിൽ ഇരുട്ടു കയറുന്നതിനൊപ്പം പ്രകൃതിയും കറുപ്പ് ചാലിച്ചു തുടങ്ങിയിരുന്നു…
 പുറത്തു എന്താണ് നടക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.  എന്തായിരിക്കും
ഇപ്പോൾ ദേവുവിന്റെ അവസ്ഥ..  എന്നെ അവൾ തീർച്ചയായും വീണ്ടും ഒരു മോശക്കാരൻ
ആയിട്ടാകണം കണ്ടിരിക്കുക.അവളിൽ . ഉണ്ടായിരുന്ന അൽപ സ്നേഹം കൂടി ഇപ്പോൾ വെറുപ്പായി
മാറി കാണുമോ….?

എന്നെ അവൾ ശപിച്ചിട്ടുണ്ടാകുമോ.?

ദേവുവിന്റെ ഉള്ളിൽ ആഴത്തിലുള്ള മുറിവാണിന്ന് ഞാൻ ഉണ്ടാക്കിയിരിക്കുന്നതെന്നു
എനിക്ക് ഉറപ്പാണ്  …  പക്ഷെ അതിലും  ആഴമേറിയതായിരുന്നു എന്റെ മനസിലുടലെടുത്ത
കുറ്റബോധവും അത് മൂലം ഉണ്ടായ വിഷമവും…

 

 

നേരം പൊയ്ക്കൊണ്ടേ ഇരുന്നു.  ഭക്ഷണം കഴിക്കാൻ പോലും ആരും എന്നെ തിരക്കിയില്ല.  അവര്
വല്ലതും കഴിച്ചോ എന്ന് പോലും എനിക്ക് അറിയില്ല.  ഞാൻ അന്ന്വേഷിച്ചുമില്ല.
മനസിലെന്തൊക്കെയോ ചിന്തകളലട്ടി കൊണ്ടിരുന്നു .

ദേവുവിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എല്ലാം പറഞ്ഞു മനസിലാക്കമായിരുന്നു..എന്ന്
തോന്നി   പക്ഷെ !എങ്ങനെ?

 

നേരം നന്നേ ഇരുട്ടിയിരിക്കണം.  പുറത്തെ ചീവിടിന്റെ ശബ്ദവും.  മുറിയിലെ കറങ്ങുന്ന
ഫാനിന്റെ ശബ്ദവും അല്ലാതെ മറ്റൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല..

 

 

പെട്ടന്നാണ് കതകു തുറന്നു ദേവു അകത്തേക്ക് വന്നത്. എന്റെ പ്രാർഥന കേട്ടതെന്ന പോലെ.

അന്നേരമത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നത് അമ്മയോ ഏടത്തിയോ വരുമെന്നാണ്.. എങ്കിലും
എനിക്ക് അത് അപ്രതീക്ഷിതം ആയിരുന്നു  ..

ഞാൻ കരുതിയത് പോലെ തന്നെ കരഞ്ഞു കലങ്ങിയ മിഴികളും.  കണ്ണുനീരൊഴുകി ഉണങ്ങിയ
 മുഖവും…. അവളുടെ സങ്കടത്തിന്റെ ആഴം എനിക്ക് കാട്ടി തന്നു….  എങ്കിലും അപ്പോളവളുടെ
മുഖത്തു ഗൗരവം നിഴലിച്ചിരുന്നു…… തീർച്ചയായും അവൾ പറയാൻ പോകുന്നവയത്രയും എനിക്ക്
ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

 

” ദേവു…  ഞാൻ…….  ! ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു……  ”

 

” നന്ദുവേട്ടനെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്…  എല്ലാം സഹിച്ചു ഞാൻ ഇവിടെ
വീണ്ടും നിൽക്കുന്നത്….  എന്നിട്ടും എന്തിനാ നിങ്ങളെന്നെ ഇങ്ങനെ
അവഗണിക്കുന്നേ…അത്രയും വെറുപ്പ് മനസ്സിൽ ചുമന്നെന്റെ മുന്നിൽ അഭിനയിക്കാൻ മാത്രം
എന്ത് തെറ്റാ ഞാൻ നിങ്ങളോടു ചെയ്തത് ?  ”

 

എന്നെ പറഞ്ഞു മുഴുവിപ്പിക്കാൻ പോലും സമ്മതിക്കാതെ ദേവു ഉച്ചത്തിൽ അലറി
….അവൾക്കെന്നോടുള്ള എല്ലാ വെറുപ്പും അമർഷവും ആ വാക്കുകളിൽ പ്രതിധ്വനിച്ചു.   .

 

 

” ചെയ്ത തെറ്റിനെല്ലാം ഞാൻ കാലുപിടിച്ചു മാപ്പു പറഞ്ഞതല്ലേ..
നന്ദുവേട്ട…….എന്നിട്ടും എന്തിനാ  എന്നോടിത്ര വെറുപ്പ് നിങ്ങള്ക്ക്  .. ?  ”

 

ഞാനിന്നു വരെ കാണാത്ത ഒരു ദേവു ആണിപ്പോൾ എന്റെ മുന്നിൽ..  എന്റെ വാക്കുകൾ അത്രക്ക്
തറച്ചു കയറിയിരുന്നു അവളുടെ മനസ്സിൽ

 

” ദേവു ഞാൻ …. ”

 

” വേണ്ട നന്ദുവേട്ട എനിക്കെല്ലാം മനസിലായി…   നിങ്ങളെന്റെ മുന്നിൽ കാട്ടിയ എല്ലാ
പ്രകടനങ്ങളും….. എന്നെ  ഇവിടെ നിന്ന് ഒഴിവാക്കാൻ  വേണ്ടി മാത്രം ഉള്ളത്
 ആയിരുന്നല്ലേ..എന്തിനായിരുന്നു നന്ദുവേട്ട എന്റെ മുന്നിൽ അഭിനയിച്ചത്… ?  ഒന്ന്
പറഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ ഇവിടെ നിന്നു ഇറങ്ങി തരുമായിരുന്നില്ലേ .?  ”

 

അവളുടെ ഓരോ വാക്കുകളും എന്റെ ഉള്ളിൽ കൂരമ്പ്‌ പോലെ തറച്ചു കയറുകയായിരുന്നു…
 അബദ്ധത്തിൽ ആണെങ്കിൽ പോലും.  ആ നിമിഷം ഞാനുരുവിട്ട ഓരോ വാക്കുകളും ഓർത്തെടുത്തു
ഞാനെന്നെ തന്നെ ശപിച്ചു..

 

” ദേവു എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം… ”

 

കേൾക്കണം നന്ദുവേട്ട.   നിങ്ങള്ക്ക് പറയാനുള്ളത് കൂടി കേട്ടിട്ടേ ഞാൻ..  പോകൂ…. .
 പക്ഷെ…….  “

 

” ദേവു. .  അബദ്ധം പറ്റി….  അറിയാതെ നാവിൽ നിന്ന് വീണു പോയതാണ്….  അതിനിത്ര നിമിഷം
വരെയും മനസിലൊരായിരം   മാപ്പു നിന്നോട് ഞാൻ പറഞ്ഞു കാണണം…. ”

 

 

 

 

” …മനസ്സിൽ ഉള്ളതെ നാവിൽ വരും നന്ദുവേട്ട …  ….. എല്ലാം ഞാൻ കേട്ടതല്ലേ… … ഞാൻ
കണ്ടതല്ലേ…. …..  ”

 

ഭാഗീകമായും തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു…

 

” ആ രാഘവനും ആയി ഇനിയും ഒരു പ്രശനം വേണ്ടെന്നു കരുതിയാണ് ഞാൻ കേസ് പിൻവലിച്ചത് ……
സത്യമായും… ദേവു  …… നി ഇവിടെ എത്ര കാലം വേണമെങ്കിലും കഴിഞ്ഞോളു…  എനിക്കതിൽ
പ്രശ്നം ഒന്നുമില്ല…. ”

 

” അത്രയും പറയാൻ മാത്രം പിന്നെ എന്താണ് പ്രശനം ആണ് നന്ദുവേട്ട നിങ്ങൾക്ക്.ഉള്ളത് …
   ”

 

പെട്ടന്നതിനൊരു മറുപടി പറയാൻ എനിക്കായില്ല ….  അവളെന്നിൽ നിന്നും നിമിഷങ്ങൾ
കൊണ്ടാകന്നു പോകുന്നത് പോലെ തോന്നി ……

 

” എനിക്ക് നിങ്ങൾ വാക്ക് തന്നതല്ലേ നന്ദുവേട്ട എന്റെ അച്ഛനെ കണ്ടു പിടിച്ചു
തരുമെന്നു.. ”

 

അവളുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തി .   ഇനിയും എന്തിനു
 വൈകുന്നു എന്ന ചോദ്യം എന്റെ ഉള്ളിലിരുന്നാരോ ചോദിക്കുന്നത് പോലെ….

 

” അച്ഛൻ വന്നാൽ എന്നെ വിട്ടു പോകും എന്ന് പറയുമ്പോൾ എങ്ങനെയാ..  ദേവു….. ഞാൻ
 നിന്റെ അച്ഛനെ കണ്ടു പിടിക്കുക…. ”

 

എന്റെ വാക്കുകളിലെ അർദ്ധം മനസിലാകത്തതെന്നവണ്ണം അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി..
 ഒരു ശിലകണക്കെ ഉറച്ചു പോയ ദേവുവിന്റെ മുഖം ഞാനെന്റെ ഇരു കരങ്ങളാൽ പൊതിഞ്ഞു..
 ഈറനണിഞ്ഞ മിഴികളിലേക്കുറ്റു നോക്കി ഞാൻ ചോദിച്ചു.

 

” അച്ഛൻ വന്നാലും  പോകാതെ ഇരുന്നു കൂടെ ദേവു നിനക്കു… എന്നെ വിട്ടു…..    അത്രക്കു
ഇഷ്ടാ എനിക്ക് ഇപ്പൊ എന്റെ ദേവുവിനെ….  “

 

പറഞ്ഞു തീർത്തു അവളുടെ മറുപടിക്കായി ഞാനവളുടെ കണ്ണുകളിലേക്കുറ്റു നോക്കി.
 നിർവചിക്കാൻ ആവാത്ത ഏതൊക്കെയോ വിഗാരങ്ങൾ അവളുടെ മിഴികളിലൂടെ പായുന്നത് ഞാൻ നോക്കി
കണ്ടു.

 

പെട്ടന്നവൾ എന്റെ കൈകൾ തട്ടി മാറ്റി.. കണ്ണീരുണങ്ങിയ മിഴികൾ വീണ്ടും ഈറനണിഞ്ഞു.
എന്നെ നേരിടാനാവാതെയോ അതോ ഞാൻ പറഞ്ഞതത്രയും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടോ എന്തോ
അവളെന്നെ മറികടന്നു വേഗത്തിൽ മുറിക്കു വെളിയിലേക്കു ഇറങ്ങി ഓടി..  എന്താണവളിൽ
പെട്ടന്നുണ്ടായ മാറ്റാമെന്ന് എനിക്കെത്ര ചിന്ദിച്ചിട്ടും ഊഹിക്കാൻ കഴിഞ്ഞില്ല.
പറഞ്ഞതത്രയും ആവേശമായി പോയോ എന്നൊരു തോന്നൽ മനസ്സിൽ ഭയത്തെ സൃഷ്ടിച്ചിരുന്നു..

 

 

 

പുറത്തേക്കു പതിയെ കാലുകൾ ചലിച്ചു.  അമ്മയും ഏടത്തിയും ഉറങ്ങിയെന്നു തോന്നി.
 പുറത്തിറങ്ങിയതേ ആദ്യം കാണുന്നത് കൈയിൽ എന്തോ ചുരുട്ടി പിടിച്ചു ഇരുന്നു കരയുന്ന
ദേവുവിനെയാണ്…

കാലിനു അനുഭവപ്പെട്ടുകൊണ്ട്ഇരുന്ന  വേദനയേക്കാൾ അവളുടെ കണ്ണുനീരിനു ആണ് പ്രാധാന്യം
എന്ന് തോന്നി ഞാൻ അവളുടെ അടുക്കെലേക്കു വീണ്ടും നടന്നു…

 

” ദേവു  ……  ”

 

ഞാൻ പതിയെ വിളിച്ചു…

 

തല ഉയർത്തി നോക്കിയ അവൾക്കു അപ്പോൾ ഒന്നേ പറയാനുണ്ടായിരുന്നൊള്ളു….

 

” എനിക്ക് വെറുതെ പ്രതീക്ഷ തരരുത് നന്ദുവേട്ട…  അത് കൂടി സഹിക്കാൻ ഇനി  എനിക്ക്
ആവില്ല… ..  ”

 

പറഞ്ഞു തീർത്തവൾ വീണ്ടും മുഖം കുനിച്ചിരുന്നു കരയാൻ തുടങ്ങി. അവളുടെ മനസ്സിൽ
അലയടിച്ച എല്ലാ വിഗരങ്ങളും അവളുടെ ആ ഒറ്റവാക്കിൽ പ്രകടമായിരുന്നു….
 പ്രയാസപ്പെട്ടാണെങ്കിൽ കൂടിയും ഞാൻ അവളെ എന്റെയൊപ്പം പിടിച്ചെഴുന്നേല്പിച്ചു
നിർത്തി..

” എന്ത് പറഞ്ഞ പെണ്ണെ ഞാൻ നിന്നെ സമാധാനിപ്പിക്കുക… ”

 

ഞാനവളുടെ ഇരു കൈകളിലും എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു… ഒരു ഉറപ്പെന്നവണ്ണം.

 

”  നീ ഇന്നെന്നെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം ഞാൻ നിന്നെയും
സ്നേഹിക്കുന്നുണ്ട്..  ഇത് വെറും തമാശ അല്ല. സത്യം ..ആണ് ..  ! അച്ഛനെന്നല്ല ആര്
വന്നാലും എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ല…..അത് കൊണ്ടാണ്
അതുകൊണ്ട് മാത്രമാണ് ഞാനപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞത്. .. അല്ലാതെ എനിക്ക് നിന്നെ
ഇഷ്ടം അല്ലാഞ്ഞിട്ടോ അച്ഛനെ കണ്ടു പിടിക്കാൻ കഴിയാഞ്ഞിട്ടോ അല്ല…    ”

 

ഞാൻ അവൾക്കു നൽകിയ എന്റെ ഉറച്ച വാക്കുകളത്രയും  വിശ്വസിക്കാനാവാതെ  അവളെന്റെ
കണ്ണുകളിലേക്കു നോക്കി…  അവളുടെ മിഴികളിലൂടെ അപ്പോഴും  കണ്ണുനീർ കണങ്ങൾ ധാരയായി
ഒഴുകുന്നുണ്ടായിരുന്നു..

 

” തനിക്കിനിയും എന്നെ വിശ്വാസമായില്ലേ  ദേവു.  ”

 

അപ്പോളും അവൾ ഒരു സ്വപ്നലോകത്തെന്ന പോലെ എന്നെ തന്നെ നോക്കി നിക്കയായിരുന്നു….
 അവളുടെ കൈക്കുള്ളിൽ എന്തോ തടയുന്നതു പോലെ തോന്നിയാണ് വേഗം ഞാൻ അവളുടെ വലതു കരം
പിടിച്ചു നിവർത്തി നോക്കിയത്.

 

താലി..  ! ഞാനവളുടെ കഴുത്തിൽ അന്ന് കെട്ടിയ..  അവൾ പാതിമനസോടെ വേണ്ടെന്നു വച്ച താലി
മാല…..

 

” ദേവു ഇത്…..  ”

 

 

” നന്ദുവേട്ടനിപ്പോളും എന്നെ കളിപ്പിക്കാൻ പറയണതല്ലേ…. ?  ”

 

എന്റെ ചോദ്യം കേൾക്കാത്തതെന്ന പോലെ

നിറഞ്ഞ കണ്ണുകൾക്ക് ഉള്ളിലും സ്നേഹം  നിറച്ചവൾ ചോദിച്ചു….

 

” എന്ത് ചെയ്താലാ ദേവു…  ഞാൻ…  ഇനി നിന്നെ ഒന്ന് വിശ്വസിപ്പിക്കുക.. ?  ”

 

 

പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു പ്രവൃത്തിച്ചു തെളിയിക്കുക
എന്നെനിക്കു തോന്നി.

ഞാനവളെയും വലിച്ചു നേരെ പൂജാമുറിയുടെ മുന്നിലേക്ക് നടന്നു. അടഞ്ഞു കിടന്ന  പൂജാമുറി
തള്ളി തുറന്നു….  അവളെ വലിച്ചകത്തേക്കു കയറ്റി.

 

ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ അവളെന്റെ ഓരോ ചെയ്തികളും വീക്ഷിച്ചു
നിൽക്കെ അവളുടെ കയ്യിലവൾ ഒളിപ്പിച്ച ആ  താലിമാല ഞാൻ  പിടിച്ചു വാങ്ങി…

 

കൊട്ടും കുരവയും ആരവങ്ങളോ ഇല്ലാതെ….  പൂച്ചെണ്ടുകളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ…
 പൂജാമുറിയിലെ കൊളുത്താത്ത വിളക്കുകൾക്കു മുന്നിൽ എന്റെ ദേവു ഏറ്റവും ആരാധിക്കുന്ന
കണ്ണനെ സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിലാ താലി ഒരുതവണ കൂടി ചാർത്തി..   നിറഞ്ഞ
മനസോടു കൂടി.  മൂന്നു തവണ താലിച്ചരട് കഴുത്തിൽ കോർത്തു നേരെ കണ്ണ് പാഞ്ഞത്
 പുഞ്ചിരി തൂകി എല്ലാറ്റിനും സാക്ഷിയായി നിന്നിരുന്ന കണ്ണന്റെ വിഗ്രഹത്തിലേക്കാണ്..
 അവിവേകം പൊറുത്തനുഗ്രഹിക്കണേ…..  എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കക്ഷിയോട്….
അപ്പോളും കണ്ണന്റെ മുഘതൊരു  കള്ളച്ചിരി മാത്രം ആയിരുന്നു.

 

 

” ഇപ്പോൾ വിശ്വാസമായില്ലേ തനിക്കെന്നെ.. ”

അവളുടെ ഇരു തോളിലും പിടിച്ചവളെ എന്റെ നേരെ നിർത്തി ഞാൻ ചോദിച്ചു. മൗനം ആയിരുന്നു
മറുപടി. അവളുടെ തിളക്കമാർന്ന കണ്ണുകളിൽ  വീണ്ടും കണ്ണുനീർ  അണപൊട്ടി ഒഴുകാൻ
തുടങ്ങി….

 

 

” വേണ്ട.  കരയരുത്.      ഒരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളതെല്ലാം  അനുഭവിച്ചു
കഴിഞ്ഞല്ലേ..  കരഞ്ഞു തീർക്കാനുള്ളതെല്ലാം കരഞ്ഞു തീർത്തില്ലേ..  ഇനി ഈ കണ്ണുകൾ
നിറയരുത്  …  ”

 

 

. എവിടെ നിന്നോ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി അവൾ കണ്ണുകൾ തുടച്ചു.

 

” എനിക്കറിയില്ല ഈ ചെയ്തതൊക്കെ ശെരിയാണോ എന്ന്.. എല്ലാം ഒരു സ്വപ്നം പോലെയാ തോന്നണേ
എനിക്ക്..  ഇകാലമത്രയും  ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല… അന്ന് ഈ താലി എന്റെ
കഴുത്തിൽ വീഴുന്നത് വരെ…  പിന്നീടെനിക് ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളു..  ഈ താലി
 എന്നും എന്റെ കഴുത്തിൽ എന്റെ എല്ലാം ആയി ഇങ്ങനെ തന്നെ ഉണ്ടാകണമേ എന്ന്…ഇന്ന്..!
കണ്ണനെന്റെ പ്രാർഥന കേട്ടു.. ഞാൻ വിശ്വസിച്ചോട്ടെ ….  എല്ലാം സത്യം തന്നെ ആണെന്ന്?
 “”

 

അവളുടെ വാക്കുകൾക്ക് ഉത്തരമെന്ന വണ്ണം ഞാൻ അവളുടെ മുഖം വീണ്ടുമെന്റെ കൈകളാൽ
പൊതിഞ്ഞു.  അവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു.  എന്റെ ആദ്യ ചുംബനം അവൾക്കുള്ള
എന്റെ ഉറപ്പായിരുന്നു.. ….  എന്റെ സ്നേഹമായിരുന്നു … ഞാൻ അവൾക്കു നൽകിയ
വിശ്വാസമായിരുന്നു..  മറുത്തൊന്നും പറയാതെ കണ്ണുകളടച്ചു അവളതേറ്റുവാങ്ങി….

 

കടന്നു പോകുന്ന ഓരോ നിമിഷവും പ്രണയത്തിന്റെ പുതിയ പുതിയ തലങ്ങൾ ഞാൻ കാണുക
ആയിരുന്നു…  ആ ഇരുട്ടിലും..  പല കോടി നക്ഷത്രങ്ങൾ ഞങ്ങൾക്ക് വേണ്ടി മിന്നി
തിളങ്ങുന്നതായി എനിക്ക് തോന്നു…. പല വർണങ്ങളാൽ നിറഞ്ഞ ചിത്ര ശലഭങ്ങൾ ഞങ്ങളെ ചുറ്റി
വലം വക്കുന്നതായി അനുഭവപെട്ടു…. എന്റെ പെണ്ണിന്റെ കവിളുകൾ എന്റെ കൈവെള്ളയിൽ ഇരുന്നു
ചുവന്നു തുടുക്കുന്നത് ഞാനും കണ്ടറിഞ്ഞു…

 

” മോളെ…   ദേവു…..  ”

 

പെട്ടന്നണ് ഏടത്തി യുടെ ശബ്ദം ഉയർന്നു വന്നത് ….  പൂജാമുറിയുടെ വാതുക്കൽ ചാരി നിന്ന
ഞാൻ പെട്ടന്ന് തന്നെ പൂജാമുറിയിലെ ഇരുട്ടിലേക്കൊലിച്ചു….  എന്തിനന്നെനിക്കറിയില്ല.
പക്ഷെ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ് പറഞ്ഞത്…

 

” എന്താ മോളെ…  ഇത് …  ഇങ്ങനെ വിഷമിച്ചിരുന്നിട്ടു  എന്താ കാര്യം…  നന്ദുനെ
നിനക്കറിയാലോ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാകും അവൻ.  അതിന് നീ ഇങ്ങനെ ഉറക്കവും
കളഞ്ഞു കരഞ്ഞോണ്ടിരുന്നിട്ടു എന്താ കാര്യം..  വാ…  വന്നു കിടക്കു….  ബാക്കി നമുക്
നാളെ നോക്കാം….  ”

 

ഏടത്തിയവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു.  ആദ്യം ഒന്നു പോകാൻ
മടിച്ചെങ്കിലും നിറഞ്ഞ മനസോടെ അവളെന്നെ വിട്ടു എടത്തിയോടൊപ്പം മുറിയിലേക്ക് പോയി..
 ഏടത്തി ആ നിമിഷം അവളുടെ മുഖത്തു കണ്ട വിഷാദ ഭാവം എന്റെ കണ്ണിൽ പ്രണയത്തിന്റെ തിരകൾ
അലയടിക്കുന്ന ഒരു മഹാ സമുദ്രം തന്നെ അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു..

 

********—-**** ****—-*******

 

 

അങ്ങനെയൊരു രാത്രി ഇതിനു മുൻപ് എനിക്ക് ഉണ്ടായിട്ടില്ല..  ഉറക്കമില്ലാത്ത പല
 രാത്രികളെയും ഞാൻ മുൻപ് ശപിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ദിവസം ഉറക്കം വരരുതേ
എന്നായിരുന്നു എന്റെ പ്രാർഥന.  വരാനിരിക്കുന്ന പ്രണയ നാളുകളെ കുറിച്ചായിരുന്നു
ചിന്ത മുഴുവൻ..  ദേവുവും ഇന്നുറങ്ങില്ലെന്നു എനിക്കുറപ്പായിരുന്നു…  ചെയ്തു
കൂട്ടിയവയുടെയെല്ലാം  നല്ല വശങ്ങളും ചീത്ത വശങ്ങളും ആലോചിച്ചു ഞാൻ അണിയിച്ച ആ
താലിയും കെട്ടിപ്പിടിച്ചു കിടക്കയായിരിക്കും അവൾ  …ഇപ്പോളും അവൾക്കെന്നിൽ
വിശ്വാസക്കുറവ് ഉണ്ടാകുമോ.  ഇത്രനാളും അകന്നു നിന്ന് ഒരുനാൾ വേഗത്തിൽ ഇഷ്ടമാണെന്നു
പറഞ്ഞാൽ ആർകാണെങ്കിലും അത് അംഗീകരിക്കാൻ അല്പം സമയം വേണ്ടിവരും……   എല്ലാം ഓർത്തു
ഉറങ്ങിയതെപ്പോൾ ആണെന്ന് അറിയില്ല……

 

*********—–******——–********

 

രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് എല്ലാം ഏറ്റുപറഞ്ഞു ദേവുവിനോട് ഒരു
മാപ്പ് അങ്ങ് പറഞ്ഞു..  ഇന്നലത്തെ സംഭവത്തിന്റെയാണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു
നാണം നിഴലിച്ചുന്നു..  എന്റെ മുഖത്തേക്ക് നോക്കാൻ കൂടി മടിയുള്ള പോലെ.

 

” ഓഹ്……  ഇപ്പൊ സമാദാനം ആയില്ലേ പെണ്ണെ നിനക്ക്..  എന്ത് കരച്ചിലായിരുന്നു ഇന്നലെ…
 ”

 

ഏടത്തിയത് പറഞ്ഞപ്പോളും ദേവു മുഖം ഉയർത്താതെ പുഞ്ചിരി തൂകിയതെ ഒള്ളൂ..

 

നീയും വലിയ മോശം ഒന്നുമല്ല..  വന്നു വന്നു എന്താ പറയേണ്ടത് എന്നുള്ള ബോധം പോലും
ഇല്ലാതെ ആയിട്ടുണ്ട് നിനക്ക്…  ”

 

ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക് ഏടത്തി…  ”

 

മം..  ഒരു ദിവസം നിന്നെ ഞാൻ പിടിക്കുന്നുണ്ട്…  ”

 

എന്തോ മുനവച്ചു പറഞ്ഞു ഏടത്തി അവിടെ നിന്ന് അകത്തേക്ക് പോയി…  ദേവു അമ്മയോടൊപ്പം
കോളേജിലേക്കും..  പോകുമ്പോൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും അവളുടെ നാണം അവളെ
അനുവദിച്ചില്ല……..

 

*****——–******——-******

 

അന്നത്തെ പകൽ എങ്ങനെ ആണ് തള്ളി നീക്കിയതെന്നു എനിക്ക് തന്നെ അറിയില്ല…  ഏടത്തിയുടെ
കഴുകാൻ കണ്ണുകളിൽ ഇപ്പോളും ദേവുവിനോടുള്ള എന്റെ  പ്രണയം  തെറ്റായി തന്നെ
വ്യാഖ്യാനിച്ചു വച്ചിരിക്കയാണ്.  അതിനൊപ്പം ആടാൻ അമ്മയും..അതുകൊണ്ട് തന്നെ
അവരോടൊന്നും ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നി.  പിന്നെ ദേവുവും ഇത്
വരെ ഒന്നും അനുകൂലമായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയും എന്റെ പ്രണയം അവരുടെ
മുന്നിൽ കുറച്ചു നാളത്തേക്കെങ്കിലും മറച്ചു വക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം
ദേവുവിനോട് ഒന്നടുത്തിട്ടല്ലേ ബാക്കി കാര്യങ്ങൾ…. .

 

അമ്മയുടേം ഏടത്തിയുടെയും  സംരക്ഷണതിനിടയിൽ അവളോടൊന്നു മിണ്ടാൻ ഉള്ള സാഹചര്യം ഇനി
എനിക്ക് ഉണ്ടാകും എന്ന്  തോന്നുന്നില്ല..    കോളേജിൽ എത്തിയാൽ പിന്നെ പ്രശ്നങ്ങൾ
ഒന്നുമില്ല. .  പക്ഷെ കാല് ശരിയാവാതെ പോക്കും നടക്കില്ല.  അമ്മയൊട്ടു  അതിനു
സമ്മതിക്കുകയുമില്ല. അതിനിയും കുറച്ചു ദിവസം എടുക്കും.   പിന്നെ എന്ത് ചെയ്യും
എന്നൊരു പിടിയും ഇല്ല.  പല വഴികളും ആലോചിച്ചു അന്നത്തെ ഒരു പകൽ തീർന്നത് പോലും
അറിഞ്ഞില്ല… വൈകിട്ട് ദേവു കോളേജിൽ നിന്ന് വരുമ്പോളും ഞാൻ ആലോചനയിൽ ആയിരുന്നു..  
മുറിയിൽ വന്നെന്നെ എത്തി നോക്കുന്നത് കണ്ടിട്ടാണ് ഞാൻ  അവൾ എത്തി എന്നറിഞ്ഞത്
തന്നെ……. കതകിനിടയിലൂടെ തല പകുതി അകത്തേക്ക് ഇട്ടു ഉള്ള അവളുടെ നോട്ടം കണ്ടതേ
 എനിക്ക് ചിരി വന്നു.  അത് മറക്കാൻ ഞാൻ നന്നേ പാടുപെട്ടു..

 

ഞാൻ അവളെ കണ്ടു എന്നറിഞ്ഞതും ഒറ്റ ഓട്ടമായിരുന്നു അവൾ.. പാവം പെണ്ണ്………

ദേവു വന്നതേ ഞാൻ പതിയെ മുറിക്കു പുറത്തേക്കിറങ്ങി ടിവിയുടെ മുന്നിൽ
ഇരിപ്പുറപ്പിച്ചു.  പക്ഷെ എനിക്ക് മുന്നിൽ പിടി തരാതെ അവളെന്നിൽ നിന്നും ഒഴിഞ്ഞു
മാറി നടക്കയായിരുന്നു.   ചിലപ്പോൾ നാണം കൊണ്ടാകാം എന്ന് കരുതി ആശ്വസിച്ചു….
എങ്കിലും നമ്മുടെ മനസ്സല്ലേ ഓരോന്ന് ചിന്തിച്ചു വെറുതെ വെറുതെ കാടുകയറും….  കോളേജിൽ
 നിന്ന് വന്നതിൽ പിന്നെ അവളെ മുറിക്കു പുറത്തേക്കു കണ്ടിട്ടില്ല എന്നതാണ് സത്യം …
രാത്രിയായി..

 

 

ദേവുവിനോട് ഒന്ന് സംസാരിക്കാൻ പല വഴികളും ആലോചിച്ചു നോക്കി..  രാത്രിയിൽ അവളുടെ
മുറിയുടെ ജനലരികിൽ പോയി തട്ടി വിളിച്ചാലോ എന്ന് വരെ ആലോചിച്ചു.  പിന്നെ ഈ കാലും
വച്ച് അവിടെ വരെ എത്തുക എന്നത് പ്രയാസമാണ്.  ഏന്തി വലിഞ്ഞു എത്തിയാൽ തന്നെ ജനലരികിൽ
ദേവുവിന് പകരം ഏടത്തി വല്ലതും ആണ് എങ്കിലോ… എല്ലം തീരും…  അതൊന്നും വേണ്ട… !
പാഴ്‌ചിന്തകൾ എല്ലാം മാറ്റിവച്ചു.  അമ്മയുടെ സഹായം കൊണ്ട് മുറിയിൽ തിരിച്ചെത്തി..
 ദേവുവിന്റെ കാര്യമൊഴിച്ചാൽ അമ്മക്കിപ്പോൾ എന്നോട് പഴയതു പോലെ സ്നേഹമൊക്കെ ഉണ്ട്..
അന്ന് അമ്മയുടെ മടിയിൽ ഏറെ നേരം കിടന്നു ..  എന്തൊക്കെയോ സംസാരിച്ചു..  ദേവുവിന്റെ
കാര്യം അമ്മ മനഃപൂർവം ഒഴിവാക്കിയതായി എനിക്ക് തോന്നി. എനിക്ക്
ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാവും.  ദേവുവിന്റെ കാര്യം പറയാനായി പലപ്പോഴായി
എന്റെ നാവും പൊങ്ങിയതാണ് പക്ഷെ അമ്മയതെങ്ങനെ ഉൾക്കൊള്ളുമെന്ന പേടി കൊണ്ട്
പുറത്തേക്കു വന്ന നാക്ക് അതുപോലെ അകത്തേക്ക് വലിഞ്ഞു.  എങ്കിലും ഒന്നും അതികം
നീട്ടികൊണ്ടു പോകുന്നത് ശരിയല്ല….

*****—–*****——-******

 

 

മുഖത്തു ഒരു കൊട്ട ദേഷ്യവും വച്ചാണ് പിറ്റേന്ന് രാവിലെ ദേവുവിനെ കാണുന്നത് …..
 എന്താണ് കാരണമെന്നു ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ സമിഭ്യം ആണവളിൽ ആ മാറ്റം
ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസിലായി .  അപ്പോൾ അവളുടെ ആ മാറ്റത്തിനും കാരണക്കാരൻ
ഞാൻ തന്നെ ആകണമല്ലോ.?  അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..?

 

വെറുതെ ഏതൊക്കെയോ കാരണങ്ങൾ ആലോചിച്ചു കൂട്ടി..  കാലിന്റെ നീര് കുറയുന്നതിനനുസരിച്ചു
ഞാൻ വീടിന്റെ പുറത്തേക്കൊക്കെ ഇറങ്ങാൻ തുടങ്ങി ഇരുന്നു..  അമ്മ സമ്മതിച്ചിരുന്നു
എങ്കിൽ കോളേജിൽ പോകാമായിരുന്നു എന്ന് തോന്നി.  പക്ഷെ തലയിലെ കെട്ടഴിക്കാതെ അമ്മ
അതിന് സമ്മതിക്കുമെന്നെനിക്കു തോന്നുന്നില്ല….

അന്നത്തെ ദിവസവും മനസ്സ് മുഴുവൻ ദേവു തന്നെ ആയിരുന്നു.  അവളുടെ വീർത്ത മുഖത്തിന്റെ
കാരണം ആലോചിച്ചു വെറുതെ സമയം കളഞ്ഞു.

 

എന്നും കോളജിലേക്ക് പോകുന്നതിന് മുൻപും വന്നതിനു ശേഷവും കതകിനിടയിലൂടെ
മുറിക്കുള്ളിലേക്ക് തലയിട്ടു നോക്കുക എന്നത് പെണ്ണിന്റെ സ്ഥിരം വിനോദമായി മാറി
ഇരുന്നു.  എന്തുമാകട്ടെ ഇന്നത്തെ ദിവസം അവളോട് സംസാരിച്ചിട്ട് തന്നെ കാര്യമെന്ന്
കരുതി തന്നെ ആണ് വൈകിട്ട് അവൾ വരുന്ന സമയം നോക്കി ഞാൻ കതകിനു പിന്നിൽ ഒളിഞ്ഞു
നിന്നതു.

 

പതിവ് പോലെ കോളേജിൽ നിന്ന് വന്നയുടനെ അവൾ മുറിയുടെ കതകിന്റെ പാതി തുറന്നകത്തേക്കു
തലയിട്ടു നോക്കി…  എന്നെ കട്ടിലിൽ കാണാഞ്ഞിട്ടാകാം  അവൾ തല മുഴുവനായും
ഉള്ളിലേക്കിട്ടു മുറി മുഴുവനായും ഒന്ന് വീക്ഷിക്കുന്നതായി എനിക്ക് തോന്നി.  അവൾ
കാണാതെ ഇരിക്കാൻ കതകിനു പിന്നിലേക്കു ഞാൻ കൂടുതൽ ചേർന്ന് ശ്വാസമടക്കി പിടിച്ചു
നിന്നു.  എന്നിട്ടും ഞാൻ മുറിയിലില്ലെന്ന കണ്ടിട്ടാവാം  അവൾ മുറിക്കുള്ളിലേക്ക്
കയറിവരാൻ ധൈര്യം കാട്ടിയത് . .

 

കതകിനു പിന്നിൽ ഒളിച്ചു നിന്നിരുന്ന എന്നെ കണ്ടതും ഞൊടിയിടയിൽ വാതിലിനടുത്തേക്കോടി
വന്നവൾ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി.  അങ്ങനെ ഒന്നവളിൽ നിന്ന്
പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഞാൻ വേഗത്തിൽ അവളുടെ കൈയിൽ കയറി പിടുത്തം ഇട്ടു.  അവളെ
വലിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി വാതിലടച്ചു കുറ്റി ഇട്ടു.  എല്ലാം ഞൊടി
ഇടയിൽ….

 

” നന്ദുവേട്ട…  കയ്യിന്നു വിട്  …  എനിക്ക് പോണം…ഞാൻ കൂവുട്ടോ…..  പിന്നെ എല്ലാരും
കണ്ടാൽ വഴക്ക് കേൾക്കും. …. . ”

 

ഭീഷണിയോടൊപ്പം അല്പം ഗൗരവം ചേർത്തു  അവൾ പറഞ്ഞു…

 

” അവര് വരട്ടെ….  കാണട്ടെ ..  എന്ത് വന്നാലും നിന്നെ ഇന്ന് വിടുന്ന പ്രശനം ഇല്ല…..

 

” നന്ദുവേട്ട എനിക്ക് പേടിയാ…  മാറു..  ഞാൻ പോട്ടേ   . ….   ”

 

” എന്ത് സാധനം ആണെടീ പെണ്ണെ നീയ്…..  ഒന്ന് മിണ്ടാൻ ആയിട്ട് രണ്ടു ദിവസമായി ഞാൻ
പിറകെ നടക്കുന്നു . എന്നിട്ട് കടപ്പുറത്തു വച്ച് കണ്ട പരിജയം പോലും ഇല്ലല്ലോ
നിനക്ക് ?  ”

 

മറുപടിയൊന്നും പറയാതെ അവൾ തല കുനിച്ചു നിന്നു..

” ദേവു……  തനിക്കിപോഴും എന്നോട് ദേഷ്യമാണോ ? ”

മൗനം തന്നെ ആയിരുന്നു മറുപടി….

 

” എന്തെങ്കിലും ഒന്ന് വാ തുറന്നു പറ പെണ്ണെ..  ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞാൻ എന്താ
കരുതണ്ടേ…  തനിക്കെന്നെ ഇഷ്ടമല്ലെന്നാണോ ? … ”

 

വീണ്ടും മൗനം….

 

” അപ്പോൾ ഇഷ്ടമല്ലെന്നു ഞാൻ കരുതിക്കോട്ടെ…. ”

 

അതും പറഞ്ഞു ഞാനവളിൽ നിന്നല്പം അകന്നു നിന്നു.

 

” ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ..  ”

 

പെട്ടന്നവളുടെ മറുപടി എത്തി..

 

” പിന്നെ തന്റെ പെരുമാറ്റത്തിൽ നിന്ന് ഞാൻ എന്താ കരുത്തേണ്ടാത്തത്… ? ”

 

 

” എനിക്കറിയില്ല….  ”

 

” നിനക്ക് എന്താണ് ദേവു…  നീ എന്തിനാ എന്നോട് ഇങ്ങനെ ഓരോന്ന് മറച്ചു വച്ച്
സംസാരിക്കുന്നത്…..  ”

 

അവളുടെ കണ്ണുകളിലെ നീരുറവ പൊട്ടൻ അവൾക്കത് മതിയായിരുന്നു…

 

” താനെന്തിനാ ഇപ്പൊ കരയുന്നെ?  ഏയ്…..  അതിനു ഞാൻ വിഷമിപ്പിക്കാൻ  ഒന്നും
പറഞ്ഞില്ലല്ലോ  ?  ”

 

” എന്നെ ശെരിക്കും നന്ദുവേട്ടന് ഇഷ്ടമാണോ ? ”

 

അവളിലിപ്പോഴും ആ സംശയം ബാക്കി ഉണ്ടെന്നെനിക്കു ഉറപ്പായിരുന്നു..

 

” ദേവു  എന്നെ നിനക്കു വിശ്വാസമില്ലെങ്കിൽ വേണ്ട.  ഈ താലിയിലെങ്കിലും വിശ്വസിച്ചു
കൂടെ.  ഒന്നുമില്ലെങ്കിലും…….  ”

” എനിക്ക് അറിയില്ല നന്ദുവേട്ട.  എന്റെ പൊട്ടബുദ്ധിയിൽ അങ്ങനെയൊക്കെ തോന്നുവാ..
 എല്ലാം വെറും സ്വപ്നം ആയിട്ടാ ഇപ്പോളും തോന്നണേ..  അതിനിടയിൽ നന്ദുവേട്ടനും കൂടി..
…..  ”

 

” ഞാൻ എന്ത് ചെയ്തു എന്ന… ?  ”

 

” ഇന്നലെ രാത്രി പൂജാമുറിയിൽ ഞാൻ എത്ര നേരം കാത്തുനിന്നെന്നോ..  ഒന്ന് വരാൻ പോലും
തോന്നിയില്ലല്ലോ നന്ദുവേട്ടന് ?  ”

 

ദേവുവിന്റെ ചോദ്യം ഹൃദയത്തിൽ ഞാൻ തീർത്ത സംശയങ്ങളുടെ ഒരു വലിയ കുമിള തകർക്കാൻ
പോന്നതായിരുന്നു.. ഇന്നലെ രാത്രിയിൽ അവളെന്നെ കാണാൻ വന്നിരുന്നു എന്നറിഞ്ഞപ്പോൾ
തന്നെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി…  പക്ഷെ താൻ മനപ്പൂർവം അല്ലെങ്കിൽ കൂടിയും
അവളുടെ കാത്തിരിപ്പ് വെറുതെ ആക്കിയതിൽ എന്നോട് തന്നെ അല്പം ദേഷ്യവും
തോന്നാതിരുന്നില്ല.

 

” ഒത്തിരി നേരം കാത്തിരുന്നിട്ടും കാണാഞ്ഞു വന്നു നോക്കിപ്പോ അമ്മേടെ മടിയിൽ
കിടന്നുറങ്ങുന്നു…. ദുഷ്ടൻ !  സങ്കടം വന്നു എനിക്ക്…   ”

 

രാവിലെ മുതൽ ദേവുവിൽ കണ്ട പരിഭവത്തിന്റെ പൊരുൾ ഇപ്പോളാണ് എനിക്ക് മനസിലായത് തന്നെ..

 

” ഞാനിന്നലെ ഉറങ്ങി പോയെടോ..  സോറി……  ഇന്ന് രാത്രി വരുവോ..  ? ”

 

” ഇനി ഇല്ല….  ”

 

ചോദ്യത്തിന് മുൻപ് തന്നെ മറുപടിയും എത്തി..

 

” ഇന്നലെ ഏടത്തി കണ്ടു..  എന്നെ ഒത്തിരി വഴക്ക് പറഞ്ഞു….  ഇനി ഞാൻ വരില്ല.  എനിക്ക്
പേടിയാ ….  ”

 

ഏടത്തിയെ കൊണ്ട് വലിയ തൊല്ലആയിരിക്കുകയാണല്ലോ…..  മനസിലാണെങ്കിൽ കൂടി
ഏടത്തിയോടാദ്യമായി ദേഷ്യം തോന്നി.

 

ഇനി എന്ത് ചെയ്യും  ?  ”

” എനിക്ക് അറിയില്ല….  ”

 

അവളുടെ ഉള്ളിലിപ്പോഴും പരിഭവം ബാക്കിയാണ്……

 

 

” എനിക്ക് അറിയില്ല ഒന്നും….  ഞാൻ ചെയ്യണത് ഒക്കെ ശരിയാണോ എന്നറിയില്ല….
 നന്ദുവേട്ടനെ സ്നേഹിച്ചത് ശരിയാണോ എന്നറിയില്ല…  എന്റെ കഴുത്തിലെ ഈ താലി… ഇത്
ശരിയാണോ എന്നെനിക്കറിയില്ല…  നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ നിൽക്കുന്നത് തന്നെ
ശരിയാണോ എന്നെനിക് ഇപ്പോളും അറിയില്ല….. ”

 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചിരുന്നു….

 

 

 

അവളുടെ കണ്ണ് തുടക്കാൻ എന്റെ കൈകൾ വെമ്പുന്നുണ്ടായിരുന്നു…   താമസിച്ചില്ല… അവളുടെ
കവിളുകളിലൂടെ തഴുകി ഇറങ്ങിയ മിഴിനീരുകൾ ഞാനെന്റെ രണ്ടു കൈകൾകൊണ്ടും തുടച്ചു നീക്കി
. അവളുടെ കവിളുകളെ  ഞാൻ എന്റെ കൈകളാൽ പൊതിഞ്ഞു… എന്താണ് നടക്കുന്നതെന്ന് പോലും
മനസിലാകാത്തവളെ പോലെ അവളെന്റെ മുഖത്തേക്കുറ്റു നോക്കി …

 

 

” ചെയ്തതൊന്നും തെറ്റല്ല പെണ്ണെ…  നീ ഒരു ശരിയാണ്…  അതറിയാൻ ഞാൻ വൈകി പോയതാണ്
തെറ്റ്…… ”

 

അവളുടെ മുഖത്തു തെളിച്ചം വരുന്നത് ഞാൻ കണ്ടു..

 

” അറിയാതെ പോയി …  നിനക്ക് എന്നുള്ള ഇഷ്ടം. ….  അതല്ലേ തെറ്റ്…..  അറിഞ്ഞിട്ടും
കണ്ടില്ലെന്നു നടിച്ചതല്ലേ തെറ്റ്…  അപ്പോൾ തെറ്റ് ചെയ്തതെല്ലാം ഞാനല്ലേ?  പക്ഷെ
ഇനി വയ്യ… എനിക്ക് വേണം നിന്നെ…  അത്രക് ഇഷ്ടമായത് കൊണ്ട് മാത്രമല്ല…  ഈ പെണ്ണിനെ
വേറെ ആർക്കും വിട്ടുകൊടുക്കാൻ ഇനി വയ്യ…… ”

 

ഞാനവളുടെ മുഖം എന്റെ മുഖത്തോടടുപ്പുച്ചു..  എന്റെ ഉദ്ദേശ്യം എന്താണെന്നു കൃത്യമായി
മനസ്സിലാക്കിയിട്ടും അവളെനിക്ക് വേണ്ടി കണ്ണുകളടച്ചു നിന്നതേ ഒള്ളു…

ഞാനവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു…  മതി ! എന്റെ സ്നേഹവും വിശ്വാസവും
അവളറിയാൻ…..കണ്ണുകൾ തുറന്നവളെന്നെ  നോക്കി..  അവ വെട്ടിത്തിളങ്ങുന്നതായി എനിക്ക്
തോന്നി..

 

” ഏടത്തി അന്ന്വേക്ഷിക്കുന്നതിന് മുൻപ് ചെല്ല്….  ”

 

പോകാൻ മടിയുണ്ടായിരുന്നിട്ടും അവളെന്നെ അകന്നുമാറി  പുറത്തേക്കു നടന്നു… …

 

ദേവുവിന്റെ മനസ്സിൽ എനിക്ക് വിശ്വാസം മുളപ്പിക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം…
 ബാക്കി എല്ലാം മുറക്കു അതിന്റെ സമയം പോലെ നടന്നു കൊള്ളും..

 

*****—-******====*******

” ചേച്ചി ഞാനിറങ്ങുവാ……  ”

 

പിറ്റേന്ന് രാവിലെ ദേവുവിന്റെ ശബ്ദം കേട്ടാണ് മുറിക്കു പുറത്തേക്കിറങ്ങിയത്…

 

” എക്സാം ആണ് പ്രാർഥിക്കണം കേട്ടോ… ”

 

” വിളിച്ചു കൂവണ്ട ഡി പെണ്ണെ…  നന്നായിട്ടു എഴുതിയിട്ട് വാ… ”

 

എടതിയാണതിന് മറുപടി കൊടുത്തെങ്കിലും ദേവുവിന്റെ വാക്കുകളത്രയും എനിക്ക് കേൾക്കാൻ
വേണ്ടിയായിരുന്നു…  പിന്നീട് അങ്ങനെയാണ് ഞങ്ങളുടെ പ്രേമം മുന്നോട്ടു പോയത് ..
 വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ചു ഉള്ള കഥകളിയും ആരും കാണാതെ ഉള്ള അൽപ നേരത്തെ
സംസാരങ്ങളും ഒക്കെ ആയി ഒരാഴ്ച ആരുടേയും സംശയത്തിന് പോലും ഇടവരുത്താതെ തള്ളിനീക്കി…
 ദേവു അതിൽ സന്ദോഷവതിയാണ്..  ഞാനും…. ! വീട്ടുകാരാരും അറിയാതെ ഉള്ള ഈ
പഞ്ചാരയടിയിലും അല്പം ആനന്ദം ഉണ്ടെന്നു തോന്നി തുടങ്ങിയിരുന്നു..  എങ്കിലും ഇത്
അതികം നീട്ടികൊണ്ട് പോകുന്നതിലും കാര്യമില്ലെന്നു എനിക്ക് അറിയാമായിരുന്നു… ഒരാഴ്ച
ദേവുവിന്റെ ഓർമ്മകളും ദേവുവിന്റെ സാമീപ്യവും കൂടി ചേർന്ന് രാഘവനെ കുറിച്ച് ഉള്ള
ഓർമ്മകൾ തന്നെ നഷ്ടപ്പെട്ടിരുന്നു…  പ്രണയം എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു……….

 

ഒരാഴ്ച കൊണ്ട് കാലിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി..  അല്പം ഞൊണ്ടുണ്ട്
എന്നതൊഴിച്ചാൽ നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ആയി.. പക്ഷെ തലയുടെ കെട്ടു
കൂടി അഴിക്കാതെ പുറത്തു പോലും ഇറങ്ങരുതെന്നാണ് അമ്മയുടെ ആജ്ഞ.. …  എങ്കിലും നമ്മൾ
അങ്ങനെ അടങ്ങി ഇരിക്കുവോ…  വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് ഗ്രൗണ്ടിലും പിള്ളേരുടെ
കൂടെയും ഒക്കെ ഒന്നിറങ്ങി നടക്കും….അത്ര എങ്കിലും ചെയ്യണ്ടേ….  വീട്ടിലിരുന്നു
അത്രക്  മടുത്തിരുന്നു…

******—–*****———*******———*****

 

 

 

 

 

അമ്പലത്തിനു മുന്നിൽ ഏറെ നേരം കാത്തിരുന്നിട്ടാണ് തൊഴുത്തിറങ്ങിയ  ദേവുവിനെ ഒന്ന്
കാണാൻ കഴിഞ്ഞത്… അവൾ  ഒറ്റക്ക് അമ്പലത്തിലേക്കിറങ്ങി എന്ന് കേട്ടപ്പോൾ തന്നെ ഇറങ്ങി
ഒരു നടത്തമായിരുന്നു….

 

” രാവിലെ തന്നെ ഇറങ്ങിയോ ഊരുതെണ്ടാൻ  ? ”

 

പതിവിലും അല്പം ഗൗരവം കലർത്തി അവൾ ചോദിച്ചു… ആൽത്തറയിൽ കാത്തു നിന്ന എന്റെ
അടുത്തേക്കവൾ ചേർന്ന് നിന്നു…..

ചോരയിൽ മുക്കിയെടുത്തത് പോലെയുള്ള അവളുടെ ദാവണിയുടെ തിളക്കം അവളിലും വല്ലാത്തൊരു
ആകർഷണം ഉള്ളത് പോലെ തോന്നി…

 

” കുളിച്ചോ?  ”

 

അടുത്തേക്ക് കൂടുതൽ  ചേർന്ന് നിന്ന് കൊണ്ട്  അവൾ ചോദിച്ചു.

 

ഉവ്വെന്നു മറുപടി നൽകിയപ്പോൾ കയ്യിൽ പൊതിഞ്ഞെടുത്ത ചന്ദനത്തിൽ നിന്നല്പം എന്റെ
നെറ്റിയിലും തൊട്ടു  തന്നു എന്റെ പെണ്ണ് …..

 

” കാവിലെ ദേവി എന്ത് പറഞ്ഞു എന്റെ ഈ ദേവിയോട്   ”

 

” അത് ഞങ്ങൾ ദേവിമാരു തമ്മിലുള്ള സീക്രെട് ആണ്…  ”

 

അല്പം കുറുമ്പു ചേർത്തവൾ പറഞ്ഞു….

 

അമ്മയും ഏടത്തിയും കാണാതെ ആകും അല്ലേ പോന്നത് ?  ”

 

വീണ്ടും അവൾ ചോദിച്ചു.  അതെയെന്ന് മറുപടിയും കൊടുത്തു.

 

” കറങ്ങി നടന്നു വൈകിട്ടു കാലിനു നീരാണെന്നും പറഞ്ഞു വാ…  അപ്പോൾ പറയാം…..  ”

” അതിനു ഞാൻ നടന്നല്ല വന്നത് ബൈക്കിനാണ്….  ”

 

അമ്പലമുറ്റത് നിർത്തിയിട്ട ബൈക്ക് ചൂണ്ടികാട്ടി ഞാൻ പറഞ്ഞു … അവളുടെ മുഖത്തു
ഒറ്റനിമിഷത്തിൽ അത്ഭുതവും ദേഷ്യവും വിഷമവും കലർന്ന പലഭാവങ്ങളും മിന്നി മറഞ്ഞു…

 

” എന്റെ ദൈവമേ…  ഇതിനാണോ വന്നത്…?  ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും..നോക്കിക്കോ.. .
 ഈ വയ്യാണ്ടിരിക്കുമ്പോൾ എന്തിനാ നന്ദുവേട്ട ഈ ആവശ്യമില്ലാത്ത പണിക്കു പോകുന്നെ ?
 ”

 

” ആഹാ..  നിന്നേം കൊണ്ട് ഇതിലൊന്ന് കറങ്ങാം എന്ന് കരുതി വന്ന ഞാൻ ഇപ്പോ തെറ്റുകാരൻ
ആയോ ?  ”

 

” കറങ്ങാനൊക്കെ ഇനിയും സമയം ഉണ്ടല്ലോ…  ഇതിപ്പോ ഈ വയ്യാണ്ടിരിക്കുന്നുണ്ടല്ലേ…  ”

 

” എനിക്കിപ്പോ ഒരു വയ്യായികയും ഇല്ല ദേവു….  ഇനിയും ആ വീട്ടിൽ ഇങ്ങനെ ഇരുന്നാൽ
എനിക്ക് വട്ടുപിടിക്കും..  അതുകൊണ്ടാണ്….  ”

 

എൻറെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ പിന്നെ അവൾ ഒന്നും പറഞ്ഞില്ല..  വെറുതെ മുഖം
വീർപ്പിച്ചു നിനത്തെ ഒള്ളു…

 

” ഇങ്ങനെ കൊതികുതി നിൽക്കാതെ വന്നു വണ്ടിയിൽ കയറാമോ ദേവു നീയ്? ”

 

ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു .

 

” എങ്ങോട്ടാ…  ഞാൻ വരണില്ല ഇതിൽ..  എനിക്ക് പേടിയാ….  ”

 

” എന്ത് പേടി….  ”

 

” താമസിച്ചു ചെന്നാൽ അവര് വഴക്ക് പറയും… ”

 

” ആരും ഒന്നും പറയില്ല.  ഒരുപാടു താമസിക്കാതെ തിരിച്ചു വരാം നമുക്… ”

 

എങ്കിലും അവൾക്കു കയറാൻ മടി ആയിരുന്നു…

 

” എനിക്ക് പേടിയാ…  എനിക്കീ കുന്ദ്രാണ്ടത്തില് ഒന്നും കേറി പരിചയം ഇല്ല..  കേറി
കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നന്ദുവേട്ടന് എന്നെ വഴക്ക് പറയാനല്ലേ… ”

മുൻപൊരിക്കൽ എന്റെയൊപ്പം ബൈക്കിൽ കയറിയ അനുഭവം ഓർമയിൽ വച്ചാണവൾ സംസാരിക്കുന്നതെന്ന്
എനിക്ക് മനസിലായി…

 

” ഞാനൊന്നും പറയില്ല..  സമയം കളയാതെ കേറ് ദേവു…. ”

 

പിന്നെ അവളൊന്നും മറുത്തു പറഞ്ഞില്ല.  എന്റെ തോളിൽ കൈ വച്ച് അവൾ ബൈക്കിൽ കയറി
ഇരുന്നു…  ഒരു വശത്തേക്ക് ചരിഞ്ഞു….

അവൾ കയറിയപ്പോൾ ബൈക്ക്   ഒന്ന് ആടിയുലഞ്ഞു….   പെട്ടന്നവൾ പേടിച്ചു പോയി എന്ന്
തോന്നി..

 

 

” ഞാൻ പറഞ്ഞില്ലേ..  എനിക്ക് ഇതിൽ കേറാനും ഇരിക്കാനും ഒന്നും അറിയില്ലെന്ന്… ”

 

അവളൊരു പരിഭവത്തോടെ പറഞ്ഞു.. അതിനു മറുപടിയെന്നവണ്ണം ഞാൻ ദേവുവിന്റെ വലതു കൈ
എടുത്ത് എന്റെ വയറിനെ ചുറ്റി… അത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ദേവു എന്നെ ഇറുകെ
പിടിച്ചു…..   അവളുടെ മുഘതെന്തെന്നില്ലാതെ ഉദിച്ച  തിളക്കം ഞാൻ മിററിലൂടെ നോക്കി
കണ്ടു…

 

” നമുക്ക് പിന്നൊരു ദിവസം പോയാൽ പോരെ.. നന്ദുവേട്ട…. ”

 

അവൾഅവസാനമായി ഒന്ന് കൂടി ചോദിച്ചു..

മറുപടി പറയാൻ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പായിച്ചു…

 

” അതെ…… ”

 

അല്പം മുന്നോട്ടേക്കു എത്തിയതും അവളെന്നേ പിന്നിൽ തോണ്ടി വിളിക്കാൻ തുടങ്ങി…

 

” എന്തെ …  പേടിയുണ്ടോ?  ”

 

” ഹെൽമെറ്റ്‌ ഇല്ലേ ? ”

 

പെട്ടന്നവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു ..

 

” ഇല്ലെടോ….  ഹെൽമെറ്റ്‌ വക്കാൻ വയ്യ..  തലയിലെ മുറിവിൽ താങ്ങുമെന്നുള്ളത് കൊണ്ട്
മനപ്പൂർവം എടുക്കാഞ്ഞതാ…. ”

പിന്നെ അവളൊന്നും മിണ്ടിയില്ല എന്നെ ഇരു കൈകൾ കൊണ്ടും മുറുകെപ്പിടിച്ചിരുന്നു….

 

ഏറെ ദൂരം ചെന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനെ ഞാൻ മിററിലൂടെ വീണ്ടും
നോക്കി .  എന്നെ തന്നെ നോക്കി ഇരിക്കയാണ് അവൾ..  ആ മിഴികൾ നിറഞ്ഞിരുന്നതായി
തോന്നി….

 

” കരയുവാണോ നീയ്…  ”

 

” ഏയ്…  അത് കാറ്റടിച്ചിട്ടാണ്… ”

 

ദേവുവിന്റെ ഭയം കാരണം മെല്ലെ പൊയ്ക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നവൾ അവിശ്വസനീയമായൊരു
കള്ളം പറഞ്ഞു…

 

അല്പദൂരം കൂടി മുന്നോട്ട് പോയി വണ്ടി ചെന്ന് നിന്നത് കോളേജ് മുറ്റത്താണ്…
 ശനിയാഴ്ചകളിൽ ചിലരെ മാത്രം കാണപ്പെട്ടിരുന്ന  കോളേജിലെ തണൽ മരങ്ങൾ നിറഞ്ഞ
വഴിയിലൂടെ ഞാൻ വണ്ടി മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരുന്നു…..

 

ബൈക്ക് ഒരു സൈഡിൽ നിർത്തി ദേവുവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ മുൻപവളെന്നോ
ആഗ്രഹിച്ചിരുന്ന തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ നിഷ്കളങ്കമായാ സന്തോഷം അവളുടെ
കണ്ണുകളിൽ നക്ഷത്രംപോൽ മിന്നി തിളങ്ങുന്നതെനിക്ക് കാണാമായിരുന്നു…..

 

 

അവളെയും കൊണ്ട് നരെ പോയത് കോളേജിന്റെ വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വലിയ
ഗാലറിയിലേക്കാണ്….  ഇവിടെ വച്ചായിരുന്നത്രെ അവളെന്നെ ദിവസവും നോക്കി ഇരുന്നത്..

 

അവധി ദിവസം ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ ചില പിള്ളേരും കോളേജ് ഹോസ്റ്റലിൽ
താമസിക്കുന്ന ചില പെൺകുട്ടികളും അവരുടെ കാമുകന്മാരും അവിടിവിടെങ്ങളിലായി
 ഇരിക്കുന്നുണ്ടായിരുന്നു……

 

ഗാലറിയിൽ ഒരു മൂല ചേർന്നു ഞങ്ങൾ ഇരിക്കുമ്പോളും അവളുടെ കണ്ണുകൾ
നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി…

 

” ഇപ്പോളും കണ്ണിൽ കാറ്റടിക്കുന്നതാണോ…  അതോ ശെരിക്കും കരയുന്നതാണോ … , ”

 

” ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ നന്ദുവേട്ട ….  നന്ദുവേട്ടന്റെ കൂടെ ഇത്
പോലെ…  ഇങ്ങനെ……….  സന്തോഷം കൊണ്ട……  ”

 

വാക്കുകൾ പലയിടത്തായി ചിതറി തെറിച്ചുവെങ്കിലും അവൾ പറഞ്ഞു നിർത്തി.. ഒന്നും പറയാതെ
അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം ഞാൻ സമ്മാനിച്ചപ്പോൾ എന്റെ കയ്യിൽ
അവളുടെ കൈ കോർത്തു അവളെന്റെ തോളിലേക്ക് ചായിഞ്ഞിരുന്നു…… അവളുടെ ആഗ്രഹമെന്ന വണ്ണം…
 അവളുടെ അവകാശമെന്നവണ്ണം……..

 

” ദേവി എന്റെ പ്രാർഥന കേട്ടു….  ”

 

അല്പനേരത്തെ മൗനം തെചിച്ചു കൊണ്ടവൾ പറഞ്ഞു    ….  എന്താണെന്ന ഭാവത്തിൽ ഞാൻ അവളെ
നോക്കി..

 

” ഞാൻ ഇന്ന് കാവിലെ ദേവിയുടെ മുന്നിൽ ചെന്ന് പ്രാർഥിച്ചത് ഇതാണ്….  ഇതുപോലെ
നന്ദുവേട്ടന്റെ കൂടെ എന്നും ഇങ്ങനെ ഇരിക്കാൻ പറ്റണേ എന്ന്…..  ”

 

അതും പറഞ്ഞവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു.

 

” അത് മാത്രേ ദേവിയോട് ആഗ്രഹം പറഞ്ഞുവൊളോ ?  ”

 

” എന്നെ പോലെയൊരു പെൺകുട്ടി അത്രയും  ആഗ്രഹിക്കുന്നത് തന്നെ വലിയ കാര്യം അല്ലേ….  ”

 

അവളുടെ വാക്കുകൾ ഒരു മുള്ളുകൾ പോലെ മനസ്സിൽ തറച്ചു കയറുന്ന പോലെ തോന്നി…

 

” എനിക്ക് ഒന്നും വേണ്ടാ നന്ദുവേട്ട….  എപ്പോളും ഇങ്ങനെ കൂടെ ഉണ്ടായാൽ മതി……… ”

 

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് ഞാനവളെ വീണ്ടും എന്റെ തോളിലേക്ക്
 ചായ്ച്ചു കിടത്തി…  ഒരക്ഷരം പോലുമാ  നിമിഷം എനിക്ക് പറയാൻ തോന്നിയില്ല….

 

 

നിനക്കൊരു കാര്യമറിയുവോ ദേവു…?  ”

 

എന്താ?  ”

 

” സ്വന്തം ഭാര്യയോടുള്ള സ്നേഹം അറിയിക്കൻ പ്രേമലേഖനം എഴുതേണ്ടി  വന്ന ലോകത്തെ
ആദ്യത്തെ ഭർത്താവ് ചിലപ്പോൾ ഞാനായിരിക്കും… ”

 

അത് കെട്ടാതെ വലിയ കൗതുകത്തോടെ അവളെന്നെ തന്നെ നോക്കി ഇരുന്നു.

 

” സത്യം ആണ് ….. ഏടത്തിയും അമ്മയും കാരണം അങ്ങനെയും ഒരു കടുംകൈ ഞാൻ ചെയ്തിരുന്നു..
 പക്ഷെ തരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല…..  പൈങ്കിളി ആയിപോകുമോ എന്നൊരു തോന്നൽ  
      ”

 

ചെറു ചിരിയാണ് അവളിലിൽ നിന്ന് ഉയർന്നത്…

 

“പ്രേമം എന്നും പൈങ്കിളി അല്ലെ നന്ദുവേട്ട…..  നന്ദുവേട്ടന് തരാൻ ഞാനെത്ര കത്തുകൾ
എഴുതിയിട്ടുണ്ടെന്നറിയാമോ ? അതൊക്കെ കൂട്ടിയാൽ  ചിലപ്പോൾ ഒരു പുസ്തകം തന്നെ ആയേനെ..
…. ”

 

അത്രയും പറഞ്ഞവൾ വീണ്ടും ചിരിച്ചു..  നിറഞ്ഞ മനസോടെ…

 

” അത്രക്ക് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ എന്തെ എന്നോട് ഇത് നീ  നേരത്തെ പറഞ്ഞില്ല… ”

 

എന്റെ ചോദ്യത്തിന്  മറുപടിക്കു മുൻപായി എന്റെ കൈകളിൽ അവൾ  ഒന്നു കൂടി മുറുകെ ചുറ്റി
പിടിച്ചു..

 

” പേടി ആയിരുന്നു നന്ദുവേട്ട…… എല്ലാറ്റിനോടും….  നന്ദുവേട്ടന് ഒരിക്കലും യോജിച്ച
പെണ്ണല്ല ഞാൻ എന്ന തോന്നൽ….  എന്നിട്ടും  ഞാൻ വന്നിരുന്നു…രണ്ടു തവണ.   .. പക്ഷെ
അന്ന്  പറയാൻ പോയിട്ടു മുന്നിലൊന്നു വന്നു നിൽക്കാൻ പോലും ഉള്ള ധൈര്യം
ഉണ്ടായിരുന്നില്ല..എനിക്ക്… .  ”

 

ഇതൊക്കെ എന്ന് സംഭവിച്ചു എന്ന ചിന്തകൾ ആയിരുന്നു അപ്പോളെന്റെ മനസ്സിൽ…

 

” പിന്നെ ദൂരെ നിന്ന് നോക്കി കാണും… നന്ദുവേട്ടന്റെ സന്ദോഷത്തിലും സങ്കടത്തിലും
എല്ലാം ദൂരെ നിന്നു പങ്കുചേർന്ന് നന്ദുവേട്ടൻ പോലും അറിയാതെ നന്ദുവേട്ടന്റെ
കാമുകിയായി ഞാൻ……. ….. ”

 

അവളുടെ ഓരോ വാക്കുകളിലും എന്നോടുള്ള അവളുടെ പ്രണയത്തിലെ ആഴം  എനിക്ക് വരച്ചു
കാണിക്കുന്നുണ്ടായിരുന്നു. .. …..

 

” അന്നേ എന്നോട് പറയാമായിരുന്നില്ലേ നിനക്ക്…..  ചിലപ്പോ ഇങ്ങനെ ഒന്നിനും
 വഴിവക്കാതെ..  നിന്റെ കണ്ണീരിനു ഞാൻ കരണമാകാതെ സ്വന്തമാക്കില്ലായിരുന്നോ അന്നേ
നിന്നെ ഞാൻ… ”

 

” ദേവി ചിലപ്പോൾ ഇങ്ങനെ ചേരണമെന്നാവാം  ആവാം നമുക് വിധിച്ചിരിക്കുന്നത്… ..  ”

 

മം..എല്ലാം നല്ലതേ നടക്കു…  ഇനി എന്ത് കാരണത്തിനാലും അത് സാക്ഷാൽ കാവിലെ ദേവി തന്നെ
നേരിട്ട് വന്നു പറഞ്ഞാൽ പോലും നിന്നെ ഞാൻ എങ്ങോട്ടും വിടില്ല…. ”

 

” നന്ദുവേട്ടന്റെ അമ്മ പറഞ്ഞാലോ..? ”

 

” അമ്മയോടും ഏട്ടനോടും പറയണം..  ഉടനെ തന്നെ .. …. ഈ ദേവൂനെ എനിക്ക് തന്നെ വേണം
എന്ന്…. “

 

” വേണ്ട നന്ദുവേട്ട ഇപ്പൊ പറയണ്ടാ…… ”

 

പെട്ടന്നുള്ള ദേവുവിന്റെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി  ..

 

എനിക്ക് പേടിയാ…  എല്ലാം അറിയുമ്പോൾ അവർ എന്നെ വെറുത്താലോ …..  നന്ദുവേട്ടനെ മയക്കി
എടുത്ത ഒരു ചീത്ത പെണ്ണായിട്ട് എന്നെ കണ്ടാലോ. ..   വേണ്ട നന്ദുവേട്ട…  
നമുക്കിപ്പോൾ ഒന്നും അവരോടു പറയണ്ടാ… ”

 

നി എന്തൊക്കെയാ ദേവു ഈ പറയണേ….  ഇതറിയുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത്
അവരായിരിക്കും… ”

 

” എനിക്ക് അറിയില്ല നന്ദുവേട്ട….  ചിലപ്പോൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ..?
 എന്നെ വേണ്ടെന്നു അവര് പറഞ്ഞാലോ… ”

 

” അങ്ങനെ അവര് പറഞ്ഞാലും..  ഈ ഞാൻ അതിന് സമ്മതിക്കില്ല പോരെ….  ”

 

” പോരാ… എനിക്ക് അവരും വേണം…… ”

 

അവളുടെ വാക്കുകൾ ചൂണ്ടി കാട്ടുന്നതെന്തിലേക്കാണെന്നു ഏകദേശം രൂപം എനിക്ക്
ഊഹിക്കാമായിരുന്നതേ ഒള്ളു. .

 

” നിനക്ക് ഇപ്പൊ എന്താ വേണ്ടത്..  നമ്മൾ പോലും പറയാതെ അവര് തന്നെ പറയണം ഈ ദേവു
പെണ്ണിനെ എനിക്ക് തന്നെ തരണം എന്ന് ..  അങ്ങനെ അല്ലെ?  ”

 

അവളുടെ മനസ് വായിച്ചെടുത്തെന്നു മനസിലാക്കിയ അവളുടെ മുഖത്തു ആശ്ചര്യം മിന്നി
മറയുന്നത് ഞാൻ കണ്ടു.   അതെ എന്നർഥത്തിൽ തലയാട്ടി പുഞ്ചിരിക്ക കൂടി ചെയ്തു അവൾ…
……..

 

” ശെരി അങ്ങനെ എങ്കിൽ അങ്ങനെ തന്നെ..  അമ്മയെ കൊണ്ടും ഏട്ടനെ കൊണ്ടും ഏടത്തിയെ
കൊണ്ടും നീ തന്നെ മതി എന്റെ പെണ്ണായിട്ടെന്ന് ഞാൻ അവരുടെ നാവിൽ നിന്നും
പറയിപ്പിക്കും പോരെ ……..  ”

 

അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നിടുന്നു…  സന്തോഷം കൊണ്ടവളെന്നെ കൂടുതൽ ഇറുക്കി
തോളിലേക്കവളുടെ മുഖം ചേർത്തു വച്ചു..

ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി..  എല്ലാം അവരായി തന്നെ
അറിയുമ്പോൾ ചിലപ്പോൾ അവൾ പറഞ്ഞത് പോലെ അവളെ ഒരു മോശക്കാരി ആയി അവർ കാണുമെന്ന പേടി
അവളിൽ വല്ലാതെ ഉണ്ട്..  അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ആശയം പറയാൻ ഞാൻ മുൻകൈ
എടുത്തതും…..

 

 

ഏറെ നേരം നീണ്ടുനിന്ന മൗനം..

 

” പോകാം  ..  അവരന്വേക്ഷിക്കും….. ” ദേവുവിന് മറുപടി കൊടുക്കാതെ അവളുടെ കൈ പിടിച്ചു
വീണ്ടും ബൈക്കിനടുത്തേക്കു നടന്നു….

 

” ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുവോ നന്ദുവേട്ടൻ ?  ”

 

” എന്താണ്..  ”

 

” അധികാരം കാണിക്കണതാണെന്നു കരുതരുത്…. ”

 

പെണ്ണിന്റെ മനസ്സിലെന്തോ ഉണ്ടെന്ന് തോന്നി.

 

” നി കാര്യം പറ ദേവു…. ”

 

” ഈ  മുറിവൊക്കെ ഉണങ്ങുന്ന വരെ എങ്കിലും…  ബൈക്ക് ഒക്കെ ഓടിക്കാതെ ഇരുന്നു കൂടെ….
എനിക്ക്  വേണ്ടി……. ?  ”

 

മുഖത്തേക്ക് കൂടി നോക്കതെ അവൾ ആവശ്യപ്പെട്ടു. ഈ ചെറിയ കാര്യത്തിനാണോ ഇത്ര
മുഖവുരയുടെ ആവശ്യമെന്നു ഞാൻ ചിന്തിച്ചു പോയി….

 

” എനിക്ക് പേടിയാ…..  നന്ദുവേട്ട…..  എന്തേലും പറ്റിയാൽ…….  ”

 

 

” എന്താണ് പെണ്ണെ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നേ…  നിനക്ക്
വേണ്ടെങ്കിൽ എനിക്കും വേണ്ട…. ഇന്ന് മുതൽ അനന്ദു ദേവുവിന്റെ അനുവാദം ഇല്ലാതെ ബൈക്ക്
ഓടിക്കില്ല പോരെ  .. ! ”

 

” മം…… മതി…. ”

 

ദേവു ആദ്യമായി ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറയാൻ തോന്നിയില്ല …
 കണ്ണുകളിലൂടെ  വെറുതെ ഒഴുകിയ നീർ കൈകൊണ്ട് തുടച്ചു നീക്കി അവളെന്നെ നോക്കി
പുഞ്ചിരിച്ചു  …

 

” വാ കേറ്..  പോകാം    ”

 

ബൈക്കിൽ കയറി ഇരുന്നു ഇത്തവണ അനുവാദം പോലും വാങ്ങാതെ അവളെന്നെ കെട്ടിപ്പിടിച്ചു
ചേർന്നിരുന്നു  .  അധികാരം കൈയിലടക്കിയ ഒരു രാജ്ഞിയുടെ ഭാവത്തോടെ….

 

പ്രേമം തുളുമ്പുന്ന മിഴികൾ ചിമ്മി അടച്ചു അവളെന്നെ നോക്കി പുഞ്ചിരിച്ചു.  പ്രണയം
തഴുകി ഒഴുകുന്ന തണൽ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റിനെ ഭേദിച്ചു എന്റെ രാജ്ഞിയേയും
കൊണ്ട് ഞാൻ എന്റെ രഥം മുന്നോട്ട് പായിച്ചു… എന്തെന്നറിയാത്ത പുതിയ പ്രണയ യാത്രക്ക്
തുടക്കം കുറിച്ച്….  എല്ലാം മറന്നെന്നെ അവൾ കെട്ടിപ്പിടിച്ചിരുന്നു…..  ഈ യാത്ര
തീരത്തിരുന്നെങ്കിൽ എന്ന് കൊതിച്ചു…….. !

 

 

തുടരും…..

 

_ വിഷ്ണു ( villi)

ഇത്രയും ഭാഗങ്ങൾ നെഞ്ചിലേറ്റി പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.  ഈ ഭാഗവും
നിങ്ങൾക് ഇഷ്ടപ്പെടും എന്നാണെന്റെ വിശ്വാസം .  അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  ..

Leave a Reply