ദേവനന്ദ 7 [വില്ലി]

Posted by

” പോവണ്ടാ നന്ദുവേട്ട…  ഇതിന്റെ പേരിൽ ഒരു വഴക്കിനും പോവരുത്.എനിക്ക് പേടിയാ…. ..ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടായാൽ…… … ”

 

അവളെന്റെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു .. അവളുടെ വാക്കുകളിൽ അപ്പോളും എവിടെയോ ഭയം ഒളിഞ്ഞിരുന്നതായി എനിക്ക് തോന്നി.

അത് കൊണ്ട് തന്നെ

അവളുടെ സമാധാനത്തിനെന്ന വണ്ണം അതിന് ഞാൻ സമ്മതം മൂളി….  എങ്കിലും മനസ്സിൽ അപ്പോളും അയാളോടുള്ള പകയുടെ കനൽ  എവിടെയോ എരിയുന്നുണ്ടായിരുന്നു…… പക്ഷേ ഇപ്പോൾ എനിക്ക് ദേവു തന്നെയാണ് മുക്യം.. അവൾക്കു പണ്ട് ഞാൻ നിരസിച്ച എന്റെ സ്നേഹമാണ് പ്രധാനമെന്ന് തോന്നി.

 

” പകരം ഞാൻ ഒന്ന് ചോദിച്ചാൽ അനുസരിക്കുമോ താൻ. ?  ”

 

 

എന്താണവൾ ആകാംഷയോടെ എന്നോട് ചോദിച്ചു…

 

” അച്ഛൻ വന്നാലും പോകാതിരുന്നു കൂടെ  ഇവിടുന്നു….   ”

 

അവൾ പണ്ട് കേൾക്കാൻ ഏറെ  ആഗ്രഹിച്ച ചോദ്യം..  വൈകിയാണെങ്കിലും ഞാൻ മുഖാവര യൊന്നും കൂടാതെ ചോദിച്ചു..  പക്ഷെ അവളിൽ ഒരു ഭവ വ്യത്യാസവും കാണാൻ എനിക്ക് കഴിഞ്ഞില്ല…. എല്ലാ ആഗ്രഹങ്ങളും നഷ്ടപെട്ടവളേ പോലെ അവളെന്റെ മുന്നിൽ നിന്നു….

 

” ഇല്ല നന്ദുവേട്ട…  പോണം…   !    സ്വന്തമെന്നു പറയാൻ എനിക്ക് എന്റെ അച്ഛൻ മാത്രമേ ഒള്ളു… ആ അച്ഛൻ വന്നു വിളിച്ചാൽ പോകാതിരിക്കാൻ മാത്രം എനിക്കിവിടെ ആരാ ഉള്ളത്…?  എന്നാണെങ്കിലും ഞാൻ ഇവിടെ നിന്ന് ഇറങ്ങേണ്ടവളല്ലേ …  നന്ദുവേട്ടനും നന്ദുവേട്ടന്റെ ഭാവിക്കും അതല്ലേ  നല്ലത് ….   ”

 

ദേവു മുൻപ് തന്നെ ഉറപ്പിച്ച തീരുമാനമാണതെന്നവളുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു..   അമ്മയുടെയും ഏടത്തിയുടെയും സ്നേഹ സംരക്ഷണത്തിൽ സന്തോഷ വതിയാണ് ഇന്ന് ദേവു.  ആ  ദേവുവിനോട് ഞാൻ എങ്ങനെ പറയും അവളുടെ അച്ഛൻ ഇനി വരില്ല എന്ന്. …. വീട്ടിൽ എല്ലാവരും കാത്തിരിക്കയാണ് അയാളുടെ വരവിനായി. അവരോടൊക്കെ ഞാനിതെങ്ങനെ പറയും.  എനിക്കറിയില്ല….പറയാൻ എനിക്ക് കഴിയുകയുമില്ല….. എന്നെങ്കിലും ഒരു കാലം എല്ലാവരും എല്ലാം അറിയുന്ന നാൾ വരും.  എങ്കിലും ആരറിഞ്ഞാലും ആ സത്യം ദേവു മാത്രം അറിയാൻ ഇടവരുത്തരുതേ എന്ന് ഞാൻ ആ നിമിഷം മനസ്സുരുകി പ്രാർഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *