” എന്തിനു ? അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ ഉണ്ടായിരുന്ന അവസാനത്തെ വഴിയല്ലേ അത് . ? ”
” നീ തന്നെയല്ലേ അന്ന് കേസ് കൊടുത്തത്.. ഇന്ന് നീ തന്നെ അത് പിൻവലിക്കന്നു പറഞ്ഞ… നിനക്കു എന്താ പറ്റിയത്.. ”
ഏടത്തിയും അമ്മയോടൊപ്പം കൂടി ചോദിച്ചു
“ആ കേസ് കൊണ്ട് ഒരു ഗുണവും ഉള്ളതായി എനിക്ക് തോന്നിയില്ല. അത് കൊണ്ടാണ്. ”
” ഗുണവും ദോഷവും ഒക്കെ നീ തന്നെ ആണോ തീരുമാനിക്കുന്നത്.? ”
” ഏടത്തി എന്നോട് ഒന്നും ചോദിക്കണ്ട… ആ കേസ് കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് താല്പര്യം ഇല്ല. അത്ര തന്നെ.. ”
” നീ ഇതെന്തൊക്കെയാ ഈ പറയുന്നേ മോനെ… .. അങ്ങനെ ചിന്തിക്കാൻ മാത്രം എന്താ ഇപ്പോ ഉണ്ടായത് … എന്നോട് പറ… ”
അമ്മ എന്നെ പറഞ്ഞു അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.
” അതൊന്നും അല്ല അമ്മേ.. ഇവന്റെ ഉള്ളിൽ വേറെ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ട്.. അമ്മ എന്താന്നവനോട് ചോദിക്ക്… ”
ഏടത്തി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ എന്തൊക്കെയോ കൊളുത്തി കൊടുക്കുന്നുമുണ്ട്.
” മോനെ നന്ദു.. അമ്മ പറയുന്ന കേൾക്കു. പോലീസിൽ ആ പരാതി കിടന്നു എന്ന് കരുതി എന്താ കുഴപ്പം? ”
‘ അമ്മെ.. അമ്മക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല . ”
” മനസിലാവാതിരിക്കാൻ മാത്രം മണ്ടന്മാരൊന്നും അല്ല ഞങ്ങൾ. നീ കളിക്കാതെ കാര്യം പറ.. ‘”
ഏടത്തിയും വിട്ടു തരുന്നില്ല… അബദ്ധത്തിൽ പോലും എന്റെ നാവിൽ നിന്നും അവരൊന്നും അറിയരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു… ഞാൻ…..