കടന്നു പോകുന്ന ഓരോ നിമിഷവും പ്രണയത്തിന്റെ പുതിയ പുതിയ തലങ്ങൾ ഞാൻ കാണുക ആയിരുന്നു… ആ ഇരുട്ടിലും.. പല കോടി നക്ഷത്രങ്ങൾ ഞങ്ങൾക്ക് വേണ്ടി മിന്നി തിളങ്ങുന്നതായി എനിക്ക് തോന്നു…. പല വർണങ്ങളാൽ നിറഞ്ഞ ചിത്ര ശലഭങ്ങൾ ഞങ്ങളെ ചുറ്റി വലം വക്കുന്നതായി അനുഭവപെട്ടു…. എന്റെ പെണ്ണിന്റെ കവിളുകൾ എന്റെ കൈവെള്ളയിൽ ഇരുന്നു ചുവന്നു തുടുക്കുന്നത് ഞാനും കണ്ടറിഞ്ഞു…
” മോളെ… ദേവു….. ”
പെട്ടന്നണ് ഏടത്തി യുടെ ശബ്ദം ഉയർന്നു വന്നത് …. പൂജാമുറിയുടെ വാതുക്കൽ ചാരി നിന്ന ഞാൻ പെട്ടന്ന് തന്നെ പൂജാമുറിയിലെ ഇരുട്ടിലേക്കൊലിച്ചു…. എന്തിനന്നെനിക്കറിയില്ല. പക്ഷെ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ് പറഞ്ഞത്…
” എന്താ മോളെ… ഇത് … ഇങ്ങനെ വിഷമിച്ചിരുന്നിട്ടു എന്താ കാര്യം… നന്ദുനെ നിനക്കറിയാലോ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാകും അവൻ. അതിന് നീ ഇങ്ങനെ ഉറക്കവും കളഞ്ഞു കരഞ്ഞോണ്ടിരുന്നിട്ടു എന്താ കാര്യം.. വാ… വന്നു കിടക്കു…. ബാക്കി നമുക് നാളെ നോക്കാം…. ”
ഏടത്തിയവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ആദ്യം ഒന്നു പോകാൻ മടിച്ചെങ്കിലും നിറഞ്ഞ മനസോടെ അവളെന്നെ വിട്ടു എടത്തിയോടൊപ്പം മുറിയിലേക്ക് പോയി.. ഏടത്തി ആ നിമിഷം അവളുടെ മുഖത്തു കണ്ട വിഷാദ ഭാവം എന്റെ കണ്ണിൽ പ്രണയത്തിന്റെ തിരകൾ അലയടിക്കുന്ന ഒരു മഹാ സമുദ്രം തന്നെ അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു..
********—-**** ****—-*******
അങ്ങനെയൊരു രാത്രി ഇതിനു മുൻപ് എനിക്ക് ഉണ്ടായിട്ടില്ല.. ഉറക്കമില്ലാത്ത പല രാത്രികളെയും ഞാൻ മുൻപ് ശപിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ദിവസം ഉറക്കം വരരുതേ എന്നായിരുന്നു എന്റെ പ്രാർഥന. വരാനിരിക്കുന്ന പ്രണയ നാളുകളെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ.. ദേവുവും ഇന്നുറങ്ങില്ലെന്നു എനിക്കുറപ്പായിരുന്നു… ചെയ്തു കൂട്ടിയവയുടെയെല്ലാം നല്ല വശങ്ങളും ചീത്ത വശങ്ങളും ആലോചിച്ചു ഞാൻ അണിയിച്ച ആ താലിയും കെട്ടിപ്പിടിച്ചു കിടക്കയായിരിക്കും അവൾ …ഇപ്പോളും അവൾക്കെന്നിൽ വിശ്വാസക്കുറവ് ഉണ്ടാകുമോ. ഇത്രനാളും അകന്നു നിന്ന് ഒരുനാൾ വേഗത്തിൽ ഇഷ്ടമാണെന്നു പറഞ്ഞാൽ ആർകാണെങ്കിലും അത് അംഗീകരിക്കാൻ അല്പം സമയം വേണ്ടിവരും…… എല്ലാം ഓർത്തു ഉറങ്ങിയതെപ്പോൾ ആണെന്ന് അറിയില്ല……
*********—–******——–********