രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് എല്ലാം ഏറ്റുപറഞ്ഞു ദേവുവിനോട് ഒരു മാപ്പ് അങ്ങ് പറഞ്ഞു.. ഇന്നലത്തെ സംഭവത്തിന്റെയാണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു നാണം നിഴലിച്ചുന്നു.. എന്റെ മുഖത്തേക്ക് നോക്കാൻ കൂടി മടിയുള്ള പോലെ.
” ഓഹ്…… ഇപ്പൊ സമാദാനം ആയില്ലേ പെണ്ണെ നിനക്ക്.. എന്ത് കരച്ചിലായിരുന്നു ഇന്നലെ… ”
ഏടത്തിയത് പറഞ്ഞപ്പോളും ദേവു മുഖം ഉയർത്താതെ പുഞ്ചിരി തൂകിയതെ ഒള്ളൂ..
നീയും വലിയ മോശം ഒന്നുമല്ല.. വന്നു വന്നു എന്താ പറയേണ്ടത് എന്നുള്ള ബോധം പോലും ഇല്ലാതെ ആയിട്ടുണ്ട് നിനക്ക്… ”
ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക് ഏടത്തി… ”
മം.. ഒരു ദിവസം നിന്നെ ഞാൻ പിടിക്കുന്നുണ്ട്… ”
എന്തോ മുനവച്ചു പറഞ്ഞു ഏടത്തി അവിടെ നിന്ന് അകത്തേക്ക് പോയി… ദേവു അമ്മയോടൊപ്പം കോളേജിലേക്കും.. പോകുമ്പോൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും അവളുടെ നാണം അവളെ അനുവദിച്ചില്ല……..
*****——–******——-******
അന്നത്തെ പകൽ എങ്ങനെ ആണ് തള്ളി നീക്കിയതെന്നു എനിക്ക് തന്നെ അറിയില്ല… ഏടത്തിയുടെ കഴുകാൻ കണ്ണുകളിൽ ഇപ്പോളും ദേവുവിനോടുള്ള എന്റെ പ്രണയം തെറ്റായി തന്നെ വ്യാഖ്യാനിച്ചു വച്ചിരിക്കയാണ്. അതിനൊപ്പം ആടാൻ അമ്മയും..അതുകൊണ്ട് തന്നെ അവരോടൊന്നും ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നി. പിന്നെ ദേവുവും ഇത് വരെ ഒന്നും അനുകൂലമായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയും എന്റെ പ്രണയം അവരുടെ മുന്നിൽ കുറച്ചു നാളത്തേക്കെങ്കിലും മറച്ചു വക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം ദേവുവിനോട് ഒന്നടുത്തിട്ടല്ലേ ബാക്കി കാര്യങ്ങൾ…. .
അമ്മയുടേം ഏടത്തിയുടെയും സംരക്ഷണതിനിടയിൽ അവളോടൊന്നു മിണ്ടാൻ ഉള്ള സാഹചര്യം ഇനി എനിക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല.. കോളേജിൽ എത്തിയാൽ പിന്നെ പ്രശ്നങ്ങൾ ഒന്നുമില്ല. . പക്ഷെ കാല് ശരിയാവാതെ പോക്കും നടക്കില്ല. അമ്മയൊട്ടു അതിനു സമ്മതിക്കുകയുമില്ല. അതിനിയും കുറച്ചു ദിവസം എടുക്കും. പിന്നെ എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. പല വഴികളും ആലോചിച്ചു അന്നത്തെ ഒരു പകൽ തീർന്നത് പോലും അറിഞ്ഞില്ല… വൈകിട്ട് ദേവു കോളേജിൽ നിന്ന് വരുമ്പോളും ഞാൻ ആലോചനയിൽ ആയിരുന്നു.. മുറിയിൽ വന്നെന്നെ എത്തി നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവൾ എത്തി എന്നറിഞ്ഞത് തന്നെ……. കതകിനിടയിലൂടെ തല പകുതി അകത്തേക്ക് ഇട്ടു ഉള്ള അവളുടെ നോട്ടം കണ്ടതേ എനിക്ക് ചിരി വന്നു. അത് മറക്കാൻ ഞാൻ നന്നേ പാടുപെട്ടു..