ദേവനന്ദ 7 [വില്ലി]

Posted by

അന്നത്തെ ദിവസവും മനസ്സ് മുഴുവൻ ദേവു തന്നെ ആയിരുന്നു.  അവളുടെ വീർത്ത മുഖത്തിന്റെ കാരണം ആലോചിച്ചു വെറുതെ സമയം കളഞ്ഞു.

 

എന്നും കോളജിലേക്ക് പോകുന്നതിന് മുൻപും വന്നതിനു ശേഷവും കതകിനിടയിലൂടെ മുറിക്കുള്ളിലേക്ക് തലയിട്ടു നോക്കുക എന്നത് പെണ്ണിന്റെ സ്ഥിരം വിനോദമായി മാറി ഇരുന്നു.  എന്തുമാകട്ടെ ഇന്നത്തെ ദിവസം അവളോട് സംസാരിച്ചിട്ട് തന്നെ കാര്യമെന്ന് കരുതി തന്നെ ആണ് വൈകിട്ട് അവൾ വരുന്ന സമയം നോക്കി ഞാൻ കതകിനു പിന്നിൽ ഒളിഞ്ഞു നിന്നതു.

 

പതിവ് പോലെ കോളേജിൽ നിന്ന് വന്നയുടനെ അവൾ മുറിയുടെ കതകിന്റെ പാതി തുറന്നകത്തേക്കു തലയിട്ടു നോക്കി…  എന്നെ കട്ടിലിൽ കാണാഞ്ഞിട്ടാകാം  അവൾ തല മുഴുവനായും ഉള്ളിലേക്കിട്ടു മുറി മുഴുവനായും ഒന്ന് വീക്ഷിക്കുന്നതായി എനിക്ക് തോന്നി.  അവൾ കാണാതെ ഇരിക്കാൻ കതകിനു പിന്നിലേക്കു ഞാൻ കൂടുതൽ ചേർന്ന് ശ്വാസമടക്കി പിടിച്ചു നിന്നു.  എന്നിട്ടും ഞാൻ മുറിയിലില്ലെന്ന കണ്ടിട്ടാവാം  അവൾ മുറിക്കുള്ളിലേക്ക് കയറിവരാൻ ധൈര്യം കാട്ടിയത് . .

 

കതകിനു പിന്നിൽ ഒളിച്ചു നിന്നിരുന്ന എന്നെ കണ്ടതും ഞൊടിയിടയിൽ വാതിലിനടുത്തേക്കോടി വന്നവൾ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി.  അങ്ങനെ ഒന്നവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഞാൻ വേഗത്തിൽ അവളുടെ കൈയിൽ കയറി പിടുത്തം ഇട്ടു.  അവളെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി വാതിലടച്ചു കുറ്റി ഇട്ടു.  എല്ലാം ഞൊടി ഇടയിൽ….

 

” നന്ദുവേട്ട…  കയ്യിന്നു വിട്  …  എനിക്ക് പോണം…ഞാൻ കൂവുട്ടോ…..  പിന്നെ എല്ലാരും കണ്ടാൽ വഴക്ക് കേൾക്കും. …. . ”

 

ഭീഷണിയോടൊപ്പം അല്പം ഗൗരവം ചേർത്തു  അവൾ പറഞ്ഞു…

 

” അവര് വരട്ടെ….  കാണട്ടെ ..  എന്ത് വന്നാലും നിന്നെ ഇന്ന് വിടുന്ന പ്രശനം ഇല്ല….. ”

 

” നന്ദുവേട്ട എനിക്ക് പേടിയാ…  മാറു..  ഞാൻ പോട്ടേ   . ….   ”

 

” എന്ത് സാധനം ആണെടീ പെണ്ണെ നീയ്…..  ഒന്ന് മിണ്ടാൻ ആയിട്ട് രണ്ടു ദിവസമായി ഞാൻ പിറകെ നടക്കുന്നു . എന്നിട്ട് കടപ്പുറത്തു വച്ച് കണ്ട പരിജയം പോലും ഇല്ലല്ലോ നിനക്ക് ?  ”

 

മറുപടിയൊന്നും പറയാതെ അവൾ തല കുനിച്ചു നിന്നു..

Leave a Reply

Your email address will not be published. Required fields are marked *