ദേവനന്ദ 7 [വില്ലി]

Posted by

” എനിക്ക് അറിയില്ല നന്ദുവേട്ട.  എന്റെ പൊട്ടബുദ്ധിയിൽ അങ്ങനെയൊക്കെ തോന്നുവാ..  എല്ലാം വെറും സ്വപ്നം ആയിട്ടാ ഇപ്പോളും തോന്നണേ..  അതിനിടയിൽ നന്ദുവേട്ടനും കൂടി.. …..  ”

 

” ഞാൻ എന്ത് ചെയ്തു എന്ന… ?  ”

 

” ഇന്നലെ രാത്രി പൂജാമുറിയിൽ ഞാൻ എത്ര നേരം കാത്തുനിന്നെന്നോ..  ഒന്ന് വരാൻ പോലും തോന്നിയില്ലല്ലോ നന്ദുവേട്ടന് ?  ”

 

ദേവുവിന്റെ ചോദ്യം ഹൃദയത്തിൽ ഞാൻ തീർത്ത സംശയങ്ങളുടെ ഒരു വലിയ കുമിള തകർക്കാൻ പോന്നതായിരുന്നു.. ഇന്നലെ രാത്രിയിൽ അവളെന്നെ കാണാൻ വന്നിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി…  പക്ഷെ താൻ മനപ്പൂർവം അല്ലെങ്കിൽ കൂടിയും അവളുടെ കാത്തിരിപ്പ് വെറുതെ ആക്കിയതിൽ എന്നോട് തന്നെ അല്പം ദേഷ്യവും തോന്നാതിരുന്നില്ല.

 

” ഒത്തിരി നേരം കാത്തിരുന്നിട്ടും കാണാഞ്ഞു വന്നു നോക്കിപ്പോ അമ്മേടെ മടിയിൽ കിടന്നുറങ്ങുന്നു…. ദുഷ്ടൻ !  സങ്കടം വന്നു എനിക്ക്…   ”

 

രാവിലെ മുതൽ ദേവുവിൽ കണ്ട പരിഭവത്തിന്റെ പൊരുൾ ഇപ്പോളാണ് എനിക്ക് മനസിലായത് തന്നെ..

 

” ഞാനിന്നലെ ഉറങ്ങി പോയെടോ..  സോറി……  ഇന്ന് രാത്രി വരുവോ..  ? ”

 

” ഇനി ഇല്ല….  ”

 

ചോദ്യത്തിന് മുൻപ് തന്നെ മറുപടിയും എത്തി..

 

” ഇന്നലെ ഏടത്തി കണ്ടു..  എന്നെ ഒത്തിരി വഴക്ക് പറഞ്ഞു….  ഇനി ഞാൻ വരില്ല.  എനിക്ക് പേടിയാ ….  ”

 

ഏടത്തിയെ കൊണ്ട് വലിയ തൊല്ലആയിരിക്കുകയാണല്ലോ…..  മനസിലാണെങ്കിൽ കൂടി ഏടത്തിയോടാദ്യമായി ദേഷ്യം തോന്നി.

 

ഇനി എന്ത് ചെയ്യും  ?  ”

Leave a Reply

Your email address will not be published. Required fields are marked *