” വേണ്ട നന്ദുവേട്ട ഇപ്പൊ പറയണ്ടാ…… ”
പെട്ടന്നുള്ള ദേവുവിന്റെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി ..
എനിക്ക് പേടിയാ… എല്ലാം അറിയുമ്പോൾ അവർ എന്നെ വെറുത്താലോ ….. നന്ദുവേട്ടനെ മയക്കി എടുത്ത ഒരു ചീത്ത പെണ്ണായിട്ട് എന്നെ കണ്ടാലോ. .. വേണ്ട നന്ദുവേട്ട… നമുക്കിപ്പോൾ ഒന്നും അവരോടു പറയണ്ടാ… ”
നി എന്തൊക്കെയാ ദേവു ഈ പറയണേ…. ഇതറിയുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് അവരായിരിക്കും… ”
” എനിക്ക് അറിയില്ല നന്ദുവേട്ട…. ചിലപ്പോൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ..? എന്നെ വേണ്ടെന്നു അവര് പറഞ്ഞാലോ… ”
” അങ്ങനെ അവര് പറഞ്ഞാലും.. ഈ ഞാൻ അതിന് സമ്മതിക്കില്ല പോരെ…. ”
” പോരാ… എനിക്ക് അവരും വേണം…… ”
അവളുടെ വാക്കുകൾ ചൂണ്ടി കാട്ടുന്നതെന്തിലേക്കാണെന്നു ഏകദേശം രൂപം എനിക്ക് ഊഹിക്കാമായിരുന്നതേ ഒള്ളു. .
” നിനക്ക് ഇപ്പൊ എന്താ വേണ്ടത്.. നമ്മൾ പോലും പറയാതെ അവര് തന്നെ പറയണം ഈ ദേവു പെണ്ണിനെ എനിക്ക് തന്നെ തരണം എന്ന് .. അങ്ങനെ അല്ലെ? ”
അവളുടെ മനസ് വായിച്ചെടുത്തെന്നു മനസിലാക്കിയ അവളുടെ മുഖത്തു ആശ്ചര്യം മിന്നി മറയുന്നത് ഞാൻ കണ്ടു. അതെ എന്നർഥത്തിൽ തലയാട്ടി പുഞ്ചിരിക്ക കൂടി ചെയ്തു അവൾ… ……..
” ശെരി അങ്ങനെ എങ്കിൽ അങ്ങനെ തന്നെ.. അമ്മയെ കൊണ്ടും ഏട്ടനെ കൊണ്ടും ഏടത്തിയെ കൊണ്ടും നീ തന്നെ മതി എന്റെ പെണ്ണായിട്ടെന്ന് ഞാൻ അവരുടെ നാവിൽ നിന്നും പറയിപ്പിക്കും പോരെ …….. ”
അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നിടുന്നു… സന്തോഷം കൊണ്ടവളെന്നെ കൂടുതൽ ഇറുക്കി തോളിലേക്കവളുടെ മുഖം ചേർത്തു വച്ചു..
ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി.. എല്ലാം അവരായി തന്നെ അറിയുമ്പോൾ ചിലപ്പോൾ അവൾ പറഞ്ഞത് പോലെ അവളെ ഒരു മോശക്കാരി ആയി അവർ കാണുമെന്ന പേടി അവളിൽ വല്ലാതെ ഉണ്ട്.. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ആശയം പറയാൻ ഞാൻ മുൻകൈ എടുത്തതും…..
ഏറെ നേരം നീണ്ടുനിന്ന മൗനം..
” പോകാം .. അവരന്വേക്ഷിക്കും….. ” ദേവുവിന് മറുപടി കൊടുക്കാതെ അവളുടെ കൈ പിടിച്ചു വീണ്ടും ബൈക്കിനടുത്തേക്കു നടന്നു….