” ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുവോ നന്ദുവേട്ടൻ ? ”
” എന്താണ്.. ”
” അധികാരം കാണിക്കണതാണെന്നു കരുതരുത്…. ”
പെണ്ണിന്റെ മനസ്സിലെന്തോ ഉണ്ടെന്ന് തോന്നി.
” നി കാര്യം പറ ദേവു…. ”
” ഈ മുറിവൊക്കെ ഉണങ്ങുന്ന വരെ എങ്കിലും… ബൈക്ക് ഒക്കെ ഓടിക്കാതെ ഇരുന്നു കൂടെ…. എനിക്ക് വേണ്ടി……. ? ”
മുഖത്തേക്ക് കൂടി നോക്കതെ അവൾ ആവശ്യപ്പെട്ടു. ഈ ചെറിയ കാര്യത്തിനാണോ ഇത്ര മുഖവുരയുടെ ആവശ്യമെന്നു ഞാൻ ചിന്തിച്ചു പോയി….
” എനിക്ക് പേടിയാ….. നന്ദുവേട്ട….. എന്തേലും പറ്റിയാൽ……. ”
” എന്താണ് പെണ്ണെ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നേ… നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട…. ഇന്ന് മുതൽ അനന്ദു ദേവുവിന്റെ അനുവാദം ഇല്ലാതെ ബൈക്ക് ഓടിക്കില്ല പോരെ .. ! ”
” മം…… മതി…. ”
ദേവു ആദ്യമായി ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറയാൻ തോന്നിയില്ല … കണ്ണുകളിലൂടെ വെറുതെ ഒഴുകിയ നീർ കൈകൊണ്ട് തുടച്ചു നീക്കി അവളെന്നെ നോക്കി പുഞ്ചിരിച്ചു …
” വാ കേറ്.. പോകാം ”
ബൈക്കിൽ കയറി ഇരുന്നു ഇത്തവണ അനുവാദം പോലും വാങ്ങാതെ അവളെന്നെ കെട്ടിപ്പിടിച്ചു ചേർന്നിരുന്നു . അധികാരം കൈയിലടക്കിയ ഒരു രാജ്ഞിയുടെ ഭാവത്തോടെ….
പ്രേമം തുളുമ്പുന്ന മിഴികൾ ചിമ്മി അടച്ചു അവളെന്നെ നോക്കി പുഞ്ചിരിച്ചു. പ്രണയം തഴുകി ഒഴുകുന്ന തണൽ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റിനെ ഭേദിച്ചു എന്റെ രാജ്ഞിയേയും കൊണ്ട് ഞാൻ എന്റെ രഥം മുന്നോട്ട് പായിച്ചു… എന്തെന്നറിയാത്ത പുതിയ പ്രണയ യാത്രക്ക് തുടക്കം കുറിച്ച്…. എല്ലാം മറന്നെന്നെ അവൾ കെട്ടിപ്പിടിച്ചിരുന്നു….. ഈ യാത്ര തീരത്തിരുന്നെങ്കിൽ എന്ന് കൊതിച്ചു…….. !
തുടരും…..
_ വിഷ്ണു ( villi)
ഇത്രയും ഭാഗങ്ങൾ നെഞ്ചിലേറ്റി പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി. ഈ ഭാഗവും നിങ്ങൾക് ഇഷ്ടപ്പെടും എന്നാണെന്റെ വിശ്വാസം . അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ..