പാവം ….രൂപ… അവൾക്ക് നന്നായി ഫീൽ ചെയ്തിട്ടുണ്ടാവും…. ഇങ്ങിനെ ഒന്ന് അവൾ പ്രതീക്ഷിച്ച് കാണില്ല…..
അതല്ല ഉണ്ണീ …. മത്സരത്തിലെ തോൽവിയേക്കാൾ അവളെ ഹാർട്ട് ചെയ്തത് ആ സുന്ദരിക്കുട്ടിയുടെ സാമീപ്യമാണ്….
അതുണ്ടാവും അമ്മേ …. അവൾക്കത് ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല….
എടാ പൊട്ടാ അതല്ല…
പിന്നെ…
രൂപ നിന്റെ കാര്യത്തിൽ അല്പം പൊസ്സസ്സീവാണോ എന്നൊരു സംശയം….
ഏയ് ….അവൾക്കറിയാമല്ലോ സുധയെന്റെ സിസ്റ്ററാണെന്ന്….. അത് തിരിച്ചറിയാൻ ഒക്കെ അവൾക്ക് പറ്റും …. അവൾ നല്ല ചിന്താ ശേഷിയുള്ള കുട്ടിയാണ്…. മാത്രമല്ല അവളെന്തിനാ എന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആകുന്നത്… ഞാൻ വെറുമൊരു സഹപാഠി മാത്രമല്ലേ…. ഇപ്പോൾ അവളെ ചതിച്ചവനും….
ഓഹ് അപ്പൊ നിനക്കവളെ കുറിച്ച് നന്നായി അറിയാമല്ലോ…. എന്താ കള്ളാ വല്ല ദുരുദ്ദേശ്യവുമുണ്ടോ…? അവരുടെ സ്വരത്തിലൊരു കള്ളത്തരം…
ഏയ് … എന്താ അമ്മെ ഇത്…. എനിക്ക് അവളോട് ഒന്നും തോന്നിയിട്ടില്ല…. അവളോടെന്നല്ല ആരോടും…. നല്ല ഒരു സഹപാഠി എന്നതിൽ കവിഞ്ഞ്…. പക്ഷെ അവൾക്ക് നല്ല ക്വാളിറ്റിയുണ്ട്… കാര്യങ്ങളെ തിരിച്ചറിയാനുള്ള കഴിവും… ഇവിടുന്ന് ചെന്നാലുടനെ അവളോട് എല്ലാം തുറന്ന് പറഞ്ഞ് സോറി പറയേണം …. ഞാൻ കാരണം അവൾക്കുണ്ടായ വിഷമം മാറ്റണം….
അതൊക്കെ വേണം… പക്ഷെ അത് നിനക്കൊരു ബാധ്യത ആകുമെന്ന് എന്റെ മനസ്സ് പറയുന്നു… ബിക്കോസ് ഐ തിങ്ക് ഷി ലവ് സ് യൂ
ഒന്ന് പോ അമ്മേ …. അങ്ങനൊന്നും വരില്ല…. വരാൻ ഞാൻ സമ്മതിക്കില്ല….
എന്നാൽ കൊള്ളാം…. പക്ഷെ അവളെ എനിക്ക് ചെറുപ്പം മുതൽ അറിയാം…. അവളൊന്ന് വിചാരിച്ചാൽ പിന്നെ തിരുത്താൻ വലിയ പാടാ…. പിന്നെ അതൊക്കെ പോട്ടെ…. നാളെ രാവിലെ നിനക്കൊരു സർപ്രൈസ് കൂടിയുണ്ട്…. നിന്റെ കൂട് പൊട്ടിക്കുമ്പോൾ….
അതെന്താ അമ്മേ ….
എടാ പൊട്ടാ അത് പറഞ്ഞാൽ പിന്നെ സർപ്രൈസ് പോവില്ലേ….
ഓഹ് … എന്നാ ശരി ….
പിന്നെയും ഞങ്ങൾ പലതും പറഞ്ഞിരുന്നു…. കൂടുതലും അവരുടെ കുടുംബ കാര്യങ്ങൾ… അവരുടെ പ്രണയം ജീവിതം എല്ലാം…. ഒന്നും എന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് കടന്നതേയില്ല…. അവർ അത് മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന് എനിക്ക് മനസ്സിലായി….
പത്ത് മണിയോട് കൂടി ഞങ്ങൾ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു…. കിടക്കുമ്പോൾ ഞാനോർത്തു… ഇത്രയും കാലത്തിനിടയ്ക്ക് ഞാനിത്രയും സംസാരിച്ചത് ഇന്നാണ്… എന്തെല്ലാം കാര്യങ്ങൾ….. സ്വന്തം വേവലാതികൾ… മനസ്സിപ്പോൾ വളരെ ശാന്തമാണ്….. എനിക്ക് ഏറ്റവും വിഷമം ഉണ്ടായിരുന്ന നാളുകളിൽ ആരെങ്കിലും എന്നോടിങ്ങനെ സംസാരിച്ചിരുന്നു എങ്കിൽ