പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Posted by

എന്തൊക്കെയോ അവതരിപ്പിച്ച് ഞങ്ങളുടെ സമയം പൂർത്തിയാക്കിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഹാൾ വിട്ട് ഓടി പോയി…… കുറേ അധികം വെള്ളം കുടിച്ചു ….

മത്സരശേഷം സ്‌കൂളിന് സമീപത്തെ പ്രാർത്ഥനാമുറിയുടെ പോർച്ചിലിരിക്കുമ്പോൾ എന്റെ കൂടെ പങ്കെടുത്ത കുട്ടിയും കൂട്ടുകാരും അടുത്തേക്ക് വന്നു….

ഹേയ് ഗോവർദ്ധൻ താൻ ചെയ്തത് ശരിയായില്ല കേട്ടോ…. അവൾ പറഞ്ഞു…

രൂപ ഞാൻ….. ഞാൻ നിസ്സഹായ ആയി അവളെ നോക്കി…

ഒന്നും പറയണ്ട…. എന്റെ കൂടെ പങ്കെടുക്കുവാൻ നിനക്കിഷ്ടമല്ല എങ്കിൽ നിനക്കത് മുൻപേ പറയാമായിരുന്നു…. ഇത് ഇത്രയും വലിയ ഒരു സദസ്സിൽ എന്നെ അപമാനിച്ചില്ലേ… എന്നെ വിട്ടേക്ക് നിനക്ക് സ്‌കൂളിന്റെ അഭിമാനം നോക്കാമായിരുന്നില്ലേ….

രൂപ… എന്റെ വാക്കുകൾ വീണ്ടും വിക്കി….

ഗോവർദ്ധൻ ….. ഈ ഡിബേറ്റ്ൽ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് നിനക്കറിയാവുന്നിടത്തോളം ആധികാരികമായി ആർക്കും അറിയില്ല എന്നെനിക്കറിയാം…. ഇന്നലെ റിഹേഴ്‌സലിൽ ഡിസ്കസ് ചെയ്തപ്പോൾ എനിക്കത് മനസ്സിലായതാണ്….. നിന്റ പാർട്ട്ണർഷിപ്പിലൂടെ എനിക്കും ഒരു സ്റ്റാർ ആകാമെന്ന് കരുതിയ എനിക്ക് നീ തന്ന പണി ഗംഭീരമായി … അവളുടെ സ്വരം ഇടറി….കണ്ണിൽ നിന്നും കണ്ണീർ അടർന്ന് വീണു…… ഈ അപമാനത്തിന്റെ ഭാരം നിനക്കറിയില്ല ഗോവർദ്ധൻ… നിനക്കിതിന് കാലം മറുപടി തരും…..

എന്റെ മുഖം കുനിഞ്ഞു…. അപമാനത്തിന്റെ ഭാരം…. എനിക്കറിയില്ലന്നോ…. രൂപ… ഞാൻ എന്റെ എട്ട് വയസ്സ് മുതൽ അനുഭവിച്ച അപമാനത്തിന്റെയും അവഗണനയുടെയും ഫലമാണ് ഇന്ന് കണ്ടത്…. നീ പറഞ്ഞത് ശരിയാണ് ….ഈ ഡിബേറ്റ്ന്റെ വിഷയത്തെ കുറിച്ച് എനിക്ക് നന്നായറിയാം…. പക്ഷേ അത് എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല…. ഞാൻ ആ സദസ്സിനെ അഭിമുഖീകരിച്ച് എങ്ങിനാണ് ഇത്ര നേരം ഇരുന്നതെന്ന് നിനക്കറിയിലാ രൂപ… ഇതെന്റെ തെറ്റാണ്… എന്റെ മാത്രം…. സോറി….

നിനക്കൊന്നും പറയാനില്ലേ ഗോവർദ്ധൻ…

രൂപയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്…. ച്ചെ… ഞാനിതുവരെ പറഞ്ഞതെല്ലാം എന്റെ മനസ്സിൽ ആയിരുന്നോ….. തനിക്കെന്താണ് … തുറന്ന് പറയേണ്ടവ തുറന്ന് പറയാൻ കഴിയാത്തതെന്താണ്…. ഞാൻ മുഖമുയർത്തി …രൂപയും കൂട്ടരും നടന്ന് കഴിഞ്ഞു… പാവം നന്നായി വേദനിച്ചിട്ടുണ്ട്…. തികച്ചും മോഡേണും…. പ്രാസംഗികയും …മികച്ചപഠിതാവുമൊക്കെയാണ് രൂപ….. മത്സരങ്ങളിൽ തോൽക്കാത്ത ആൾ… അവളാണ് എന്റെ കൂടെ കൂടിയ ഒരൊറ്റ കാരണത്താൽ അപമാനിതയായി പോകുന്നത്… .ഒരു സോറി പറയണം…. ഞാൻ ഓടി അവളുടെ ഒപ്പം എത്തി….

രൂപ… അവൾ തിരിഞ്ഞുനിന്നു…

Leave a Reply

Your email address will not be published. Required fields are marked *