കരിയില കാറ്റിന്റെ സ്വപ്നം
Kariyila Kaattinte Swapnam | Author : Kaliyuga Puthran Kaali
ഈശ്വരാ സമയം 10 കഴിഞ്ഞു ഈ ജോലിയും വെള്ളത്തിൽ അകുമോ എന്റ കൃഷ്‌ണ നീ തന്നെ തുണ അടുത്തിരുന്ന തുരുമ്പിച്ച തകാരപ്പെട്ടിയുടെ മുകളിൽ ഇരിക്കുന്ന പഴയ ഒരു കൃഷ്ണന്റെ പ്രതിമ നോക്കി അവൾ മനമുരുക്കി പ്രാർത്ഥിച്ചു …….
അച്ചു …… അച്ചു……. ഈ ചെറുക്കാൻ എവിടെ പോയി കിടക്കുന്നു അവൾ വീടിന്റെ ഉമ്മറത്തും അടുക്കള പുറത്തും ഓടി നടന്നു വിളിച്ചു കൂവി …… ഡാ.. അച്ചുവേ……. അച്ചു …….
അവൻ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന കാരിമിന്റെ അടുത്ത് പോയതാണ് ലച്ചു
രാധമ്മ അകത്തെ മുറിയിലേക്ക് നിന്നും പതിയെ വിളിച്ചു പറഞ്ഞു അവൾ രാധമ്മ കിടക്കുന്നു ഇരുട്ട് നിറഞ്ഞ മുറിയിൽ പതിയെ കയാറിച്ചെന്നു ഹാ ഈ ബൾബും അവൻ മറിയില്ലേ …. ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ അവന് ആ ഇരുളിൽ മെഴുകുതിരി വെളിച്ചത്തിന്റെ തണലിൽ രാധമ്മയുടെ മാറിൽ കിടന്നിരുന്നു പുതപ്പ് നേരയാക്കികൊണ്ട് ലച്ചു പറഞ്ഞു
ആ കാരിമിന്റെ ഏതൊരുകാര്യത്തിന് ടൗണിൽ പോകണമെന്ന് പറയണകേട്ടു പിന്നെ ബൾബിന്റെ കാര്യം അവൻ ലീലാമ്മയുടെ അടുത്ത് പറയും അവൾ ഇപ്പോൾ കവലയിൽ പോകുമ്പോൾ വാങ്ങിച്ച് കൊണ്ട് വന്ന് ഇട്ടോളും അതിന് നീ ഇങ്ങനെ കിടന്നു പിടക്കതെ എന്റെ ലച്ചു കുട്ടി അവർ അൽപ്പം വാത്സല്യത്തോടെ പറഞ്ഞു അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു
ഹ്മ്മ … ഈ ചെറുക്കാൻ അയാളുടെ പുറകെ നടന്ന് നക്കാപ്പിച്ച രൂപക്ക് ജീവിതം കളയും ഹും … ( അവൾ ഒന്ന് നെടുവീർപ്പിട്ടു) ഞാൻ അപ്പൊയെ പറഞ്ഞതാ 10 കഴിഞ്ഞു തുടർന്ന് പഠിക്കാൻ അപ്പോൾ ഇവിടെ അമ്മയും മോനും കൂടി എന്റെ കഷ്ടപ്പാടുകളുടെ നോവൽ വായിക്കാൻ തുടങ്ങും അവൾ അൽപ്പം കുസൃതിയോട് കുടി പറഞ്ഞു അമ്മയെ നോക്കി
അത് പിന്നെ എന്റെ കുഞ്ഞ് ഇങ്ങനെ കിടന്ന് കഷട്ടപ്പെടുമ്പോൾ ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുമോ എന്റെ മോളു ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഓടുകയല്ലേ അത് പറയുമ്പോൾ അവരുടെ മുഖം വിഷാദത്തിന് വഴി മാറി മിഴികളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി ആ കാണ്ണുനീർ തുള്ളികൾ അവരുടെ കണ്പീലികാളിൽ മഴവിൽ ചാരുത വരച്ച് കാട്ടി
അയ്യോടെ എന്റെ രാധമ്മു കരയുവാന്നോ അത് കൊള്ളാം എന്റെ പൊന്നു രാധകുട്ടി എല്ലാം നമ്മുടെ വിധിയാണ് അങ്ങനെ സമാധാനിക്കാം മുകളിൽ ഇരിക്കുന്നു തമ്പുരാന്റെ കൺകെട്ട് കള്ളികൾ അല്ലെ
എല്ലാം അല്ലങ്കിൽ സഖവ് കരുണന്റെ കുടുബത്തിന് ഈ ഗതി വരുമോ പക്ഷേ ഈ ലച്ചു അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല എന്നൽ എന്റെ രാധാകുട്ടിയും അച്ചുവും സങ്കടപെട്ടാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല ഞാൻ അറിയാതെ തോറ്റുപോകും അങ്ങനെ ഉണ്ടാകാൻ പാടില്ല നമ്മുടെ കുടുംബത്തിന്റ സന്ദോശവും സമാധാവും ആണ് എനിക്ക് വലുത് അതിനു വേണ്ടി എത്ര കഷ്ട്ടപ്പെട്ടാലും ഈ ലച്ചുവിന് സന്തോഷം മാത്രം ഉള്ളു അതിന്റെ ഇടക്ക് ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടു ഇരുന്നാൽ നല്ല അടിവച്ചുതരും ഞാൻ പറഞ്ഞേക്കാം ഹും…. മുഖം വീർപ്പിച്ചു അടിക്കുന്ന പോലെ അഭിനയിച്ചു രാധമ്മയുടെ ഇരു കവിളുകളിൽ ആട്ടി അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ എന്നിട്ട് ചലനം അറ്റ രാധമ്മയുടെ വലത്തേ കൈ തന്റെ മടിയിൽ വച്ചു പതിയെ തലോടി നമ്മുടെ എല്ലാം സങ്കടങ്ങളും തീരും അമ്മേ എന്റെ രാധാകുട്ടി ഒന്ന് സമാധാനിക്ക് ഈ ലച്ചു അല്ലെ പറയണേ പ്ലീസ് അമ്മ പ്ലീസ് ഇത് എന്റെ വാക്കാണ് പറഞ്ഞു തീർന്നതും ലച്ചു അറിയാതെ ഒന്ന് തേങ്ങി