പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ
Pandu Pandu Bombeyil Chila Aalukal | Author Haran
സുഹൃത്തുക്കളേ,
എന്റെ ആദ്യ കഥയായ ‘അലൻ’ നു നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി. അതിൽ കമ്പി തീരെ ഇല്ലായിരുന്നു. ക്ഷമിക്കുക, ഈ കഥയിൽ ഞാൻ കുറച്ചു കമ്പി കേറ്റിയിട്ടുണ്ട്. എല്ലാം എന്റെ അനുഭവങ്ങൾ ആണ്. ഈ കൊറോണകാലത്തു ചുമ്മാ അതെല്ലാം അയവിറക്കുന്നു. പണ്ട് ബ്ലോഗിൽ എഴുതിയിട്ട കഥയാണ്, കുറച്ച് മാറ്റങ്ങൾ വരുത്തി ഇവിടെ ഇടുന്നു.
നന്ദി, ഹരൻ.
———————————————————————————————————————–
പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ……….
————————-
ഞാൻ – അന്യമനസ്കൻ, അസ്ഥിരചിത്തൻ, ഉത്സാഹശീലൻ, സാഹസികൻ, സർവ്വോപരി ഇന്ത്യയുടെ സ്വപ്ന നഗരിയായ ബോംബെയിൽ ജോലി ചെയ്തിരുന്നവൻ, അലൻ.
കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം, കൃത്യമായി പറഞ്ഞാൽ 2004 – 2008 കാലഘട്ടം. മദ്യപാനം ഒരാവേശമായി മാറിയിരുന്ന കാലം, മദ്യപാനത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങാത്ത കാലം. കൂടെ ആരെയോ തോല്‍പ്പിക്കാന്‍ എന്നവണ്ണമുള്ള പുകവലിയും. ഗോള്‍ഡ് ഫ്ലേക്ക് കിങ്ങ്സൈസ് സിഗരെറ്റ് എന്നെ മദിപ്പിച്ചിരുന്ന കാലം.
എന്‍റെ സുഹൃത്ത് – തൊട്ടയല്‍പക്കത്തുള്ള, ഒന്നാം ക്ലാസ് മുതല്‍ ഏഴു വരെ ഒരുമിച്ച് കളിച്ച, രസിച്ച, ഘടാഘടിയന്‍ അറിവുകളും, രഹസ്യങ്ങളും ഗൂഡ വിദ്യകളും പങ്കുവച്ച, കാശ് വച്ചുള്ള ചീട്ടുകളിയില്‍ സ്വന്തം അച്ഛനെ വരെ തോല്‍പ്പിച്ച, അതിബുദ്ധിമാന്‍ വിശാല്‍. ധീരോദാത്തൻ, സ്ഥിരചിത്തൻ അതിലുപരി പല കലകളിലും എൻ്റെ ഗുരു.
പത്താം ക്ലാസില്‍ വച്ചു തന്നെ വിദ്യാഭാസം നിര്‍ത്തിയെങ്കിലും, ബിസിനസ്സില്‍ വിശാല്‍ ഒരു പഹയന്‍ തന്നെ ആയിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന്‍റെ കയ്യില്‍ നിന്നും ബോംബയിലെ ദാദറിലുള്ള ബാറിന്‍റെ നടത്തിപ്പവകാശം വാങ്ങുമ്പോള്‍, ‘ലാഭം ഇരട്ടിയാക്കണം’ എന്ന മൂപ്പിലാന്‍റെ നിര്‍ദ്ദേശം അക്ഷരം പ്രതി നടപ്പിലാക്കി അച്ഛനെ വിസ്മയിപ്പിച്ചൂ വിശാല്‍. അത് കൊണ്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അമ്മയോടൊപ്പം വിശ്രമ ജീവിതത്തിനായി നാട്ടിലേയ്ക്ക് പോന്നു. ദാദറിലും താനെയിലുമുള്ള രണ്ട് ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, വ്യാജന്‍ ഉണ്ടാക്കി വില്കാനുള്ള അനുഗ്രഹാശിസ്സുകള്‍, ലോക്കല്‍ പോലീസുകാരുമായുള്ള ചങ്ങാത്തം എന്നിവ മൊത്തത്തോടെ വിശാലിന്‍റെ തലയില്‍ ചോരിഞ്ഞിട്ടാണ് അദ്ദേഹം പോയത്. ജെറ്റ് എയര്‍വെയിസില്‍ ജോലി ചെയ്തു ക്ഷീണിക്കുമ്പോള്‍ വീക്കെന്റുകള്‍ ആനന്ദകരമാക്കാനായി ഞാന്‍ എല്ലാ വെള്ളിയാഴ്ചയും അവിടെ ഹാജര്‍ വയ്ക്കുക പതിവായിരുന്നു.