അപർണ I P S Part 2 [AparnA]

Posted by

അപർണ I P S Part 2

Aparna IPS Part 2 | Author : Aparna

Previous Part

 

യെസ് ഐ നോ താൻ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് പൊതുവാളിന് ഇന്നലെ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി

ആ വരുന്ന വഴിക്ക് അൻവർ ഇതെ പറ്റി പറഞ്ഞിരുന്നു ഇപ്പോൾ എങ്ങനെയുണ്ട് സാർ അദ്ദേഹത്തിന്

ഞാൻ രാവിലെ വിളിച്ചിരുന്നു ഹീ ഈസ് ഗെറ്റിങ്ങ് ഓക്കെ നൗ ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യാമെന്ന് പറഞ്ഞു

ഓഹ് അപർണ ആശ്വാത്തോടെ ഒരു നെടുവീർപ്പിട്ടു

പക്ഷേ ഒരു പ്രശ്നമുണ്ട് ഡോക്ടേർസ് പറയുന്നത് മിനിമം ഒരുമാസമെങ്കിലും അയാൾ റെസ്റ്റ് എടുക്കണമെന്നാണ്

ഓഹ് അപ്പോൾ ഈ കേസ് ..

അതാണ് ഞാൻ പറയാൻ പോകുന്നത് ഈ കേസ് ഞാൻ  മിസിസ് അപർണയെ ഏൽപ്പിക്കുകയാണ് . യു കാൻ ക്രിയേറ്റ് എ ഫൈവ് മെമ്പർ ടീം ഇൻക്ലൂടിങ്ങ് യുർ ഡ്രൈവർ ..

സർ പക്ഷേ പൊതുവാൾ സാർ അന്വേഷിക്കാനിരുന്ന കേസ് ഞാൻ ഏറ്റെടുത്താൽ അത് ഞങ്ങളുടെ ഇടയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളൂ

ഹേയ് ടെയിക്കിറ്റ് ഈസി അപർണ തന്റെ പേര് സജസ്റ്റ് ചെയ്തത് പൊതുവാൾ തന്നെയാണ് !!!!

ഡി ജി പി വിശ്വനാഥന്റെ വാക്കുകൾ അപർണയ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു .

എന്താ അപർണ എന്തുപറ്റി ? ബലൂണിന്റെ കാറ്റ് പോയ പോലെ അന്തം വിട്ടിരിക്കുന്ന അപർണയെ നോക്കി വിശ്വനാഥൻ ചോദിച്ചു ..

ഹേയ് ഒന്നുമില്ല സർ ..

അപ്പോൾ ശരി ഈ കേസിനെ പറ്റിയുള്ള വിവരങ്ങൾ നോർത്ത് സിഐ പ്രതാപന്റെ കൈയ്യിൽ നിന്നും വാങ്ങിക്കോളു . ഇതാണ് അയാളുടെ നമ്പർ . വിശ്വനാഥ് ഒരു കാർഡ് അപർണയ്ക്ക് നേരെ നീട്ടി.

പിന്നെ തന്റെ ടീം മെമ്പേർസ് ആരൊക്കെയാണെന്ന് നാളെത്തന്നെ ഒരു ഫൈനൽ ഡിസിഷൻ എടുക്കണം

ഓക്കെ സർ

Leave a Reply

Your email address will not be published. Required fields are marked *